University News
എംഎഡ് പ്രവേശനം
എംഎഡ് പ്രവേശനത്തിന് ലേറ്റ് ഫീയോടെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cuonline.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തിയതി ജൂലൈ അഞ്ച്. അപേക്ഷാ ഫീ ജനറൽ 835 രൂപ, എസ് സി/എസ്ടി 560 രൂപ. നിലവിലുള്ള ഒഴിവുകളിലേക്ക് അതത് ഡിപ്പാർട്ടുമെന്‍റ്/കോള ജുകളിൽ ജൂലൈ ഒന്പതിന് പ്രവേശനം നടക്കും. രാനിലെ 11 നകം എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം അതത് ഡിപ്പാർട്ടുമെന്‍റ്/ കോളജിൽ ഹാജരാകണം. നിലവിൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിന് ജൂലൈ രണ്ട് മുതൽ അഞ്ച് വരെ സൗകര്യമുണ്ടായിരിക്കും. ഫോണ്‍ : 0494 2407016, 2407017.

എംഎസ് സി കംപ്യൂട്ടർ സയൻസ് സീറ്റ് ഒഴിവ്

വടകര സിസിഎസ്ഐടിയിൽ എംഎസ് സി കംപ്യൂട്ടർ സയൻസിന് ജനറൽ (അഞ്ച്), എസ് സി (രണ്ട്), എസ്ടി (രണ്ട്) സീറ്റുകൾ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ അഞ്ചിന് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30ന് വടകര സിസിഎസ്ഐടിയിൽ ഹാജരാകണം. ഫോണ്‍ : 9447150936, 9496729787.

എംഎസ് സി റേഡിയേഷൻ ഫിസിക്സ് സീറ്റ് ഒഴിവ്

ഫിസിക്സ് പഠനവകുപ്പിൽ സ്വാശ്രയ എംഎസ് സി റേഡിയേഷൻ ഫിസിക്സിന് എസ് സി/ എസ്ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ രേഖകൾ സഹിതം ജൂലൈ അഞ്ചിന് പത്ത് മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോണ്‍ : 0494 2407415.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എൽഎൽഎം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് പിഴകൂടാതെ ജൂലൈ പത്ത് വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് ജൂലൈ 12 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ

പ്രൈവറ്റ് രജിസ്ട്രേഷൻ (2017 പ്രവേശനം) ഒന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷ 16ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബിആർക് റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ 18ന് ആരംഭിക്കും.

ബിഎസ് സി/ ബിസിഎ പ്രാക്ടിക്കൽ സപ്ലിമെന്‍ററി

നാലാം സെമസ്റ്റർ സപ്ലിമെന്‍ററി ബിഎസ് സി/ ബിസിഎ (സിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ പരീക്ഷ നാലാം സെമസ്റ്റർ റഗുലർ വിദ്യാർഥികളുടെ കൂടെ ജൂലൈയിൽ നടത്തും. ടൈംടേബിളും മറ്റ് വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ അതത് സമയങ്ങളിൽ പ്രസിദ്ധീകരിക്കും. ടൈംടേബിളിൽ ഉൾപ്പെടാത്തവർ ബിഎസ് സി ബ്രാഞ്ചുമായി ബന്ധപ്പെടണം. പഴയ ഹാൾടിക്കറ്റ്/ പ്രിൻസിപ്പൽ/ എച്ച്ഒഡിയുടെ സാക്ഷ്യപത്രം സഹിതം ടൈംടേബിളിൽ പറയുന്ന പരീക്ഷാ കേന്ദ്രത്തിൽ നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്യണം.

എക്സാമിനേഴ്സ് മീറ്റിംഗ്

നാലാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂർ ജില്ലയിലെ കോളജുകളിലെ ഇലക്ട്രോണിക്സ് അധ്യാപകർ മൂന്നിന് 10.30ന് പുതുക്കാട് പ്രജ്യോതി നികേതൻ കോളജിൽ ഹാജരാകണം.

അസിസ്റ്റന്‍റ് എൻജിനിയർ (സിവിൽ) കരാർ നിയമനം

എൻജിനിയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്‍റ് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂലൈ ആറ്. പ്രതിമാസ മൊത്ത വേതനം: 42,305 രൂപ. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും ഓണ്‍ലൈൻ രജിസ്ട്രേഷനും വെബ്സൈറ്റ് സന്ദർശിക്കുക (www.uoc.ac.in).
More News