University News
അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള ഡി​ഗ്രി: 28-ന് ​അ​പേ​ക്ഷി​ക്കാ​ന​വ​സ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബി​എ/ ബി​കോം (ഓ​പ്പ​ണ്‍ സ്ട്രീം) ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് 500 രൂ​പ പി​ഴ​യോ​ടെ ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നാ​ളെ വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407512.

എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് എ​സ്ടി സീ​റ്റ് ഒ​ഴി​വ്

ഗ​ണി​ത​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ ജൂ​ലൈ ഒ​ന്നി​ന​കം ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 0494 2407428.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഫി​ലോ​സ​ഫി, സം​സ്കൃ​തം, ഹി​ന്ദി, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (2018 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ (കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​റു​ക​ൾ​ക്ക് മാ​ത്രം) ജൂ​ലൈ ഒ​ന്ന് മു​ത​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​എ​ഫ്പി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ് സി/ ​ബി​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ സൈ​ക്കോ​ള​ജി അ​ധ്യാ​പ​ക​ർ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 11 ന് ​കു​ട്ട​നെ​ല്ലൂ​ർ ശ്രീ ​അ​ച്യു​ത മേ​നോ​ൻ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സു​വോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ സു​വോ​ള​ജി അ​ധ്യാ​പ​ക​ർ ജൂ​ലൈ 11ന് 10.30​ന് മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ​ഡ് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ഏ​ക​ജാ​ല​ക ബി​എ​ഡ് പ്ര​വേ​ശ​ന ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സ് (ജ​ന​റ​ൽ 480 രൂ​പ, എ​സ് സി/​എ​സ്ടി 115 രൂ​പ) അ​ട​ച്ച് അ​ത​ത് കോ​ള​ജി​ൽ ജൂ​ലൈ ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന​കം സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും അ​ട​ക്കേ​ണ്ട​തി​ല്ല. ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യാ​തെ​യും സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ക്കാം. ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​രെ ജൂ​ലൈ ഒ​ന്നി​ന് ശേ​ഷം വ​രു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കും.

അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ വൊ​ട്ടെ​ണ്ണ​ൽ

29ന് ​ന​ട​ത്താ​നി​രു​ന്ന അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ലെ വൊ​ട്ടെ​ണ്ണ​ൽ ജൂ​ലൈ ഒ​ന്നി​ലേ​ക്ക് മാ​റ്റി. വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ പ​ത്തി​ന് സെ​ന​റ്റ് ഹൗ​സി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

കാ​യി​ക വി​ഭാ​ഗ​ത്തി​ലെ സ്വീ​പ്പ​ർ അ​ഭി​മു​ഖം

കാ​യി​ക വി​ഭാ​ഗ​ത്തി​ൽ സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്ക് മാ​ർ​ച്ച് ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ ന​ട​ന്ന പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ ആ​റി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.
More News