വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈ 10, 11 തീയതികളിൽ എസ്ഡിഇ പാളയം സെന്ററിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബിഎൽഐഎസ്സി ഡിഗ്രി (2017 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ ((LISB 47 Information Technology) വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
ജൂലൈ മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ തുടങ്ങിയുള്ള എല്ലാ എംബിഎ പരീക്ഷകൾക്കും സിഇടി തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഐഎംകെ കാര്യവട്ടത്തും ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ്, കൊല്ലം, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യുഐഎം മുണ്ടക്കലും ലൂർദ് മാതാ കോളജ് കുറ്റിച്ചൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കിക്മ നെയ്യാർഡാംമിലും മോഹൻദാസ് കോളജ് ഓഫ് എൻജിനിയറിംഗ്, നെടുമങ്ങാട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യുഐഎം പൂജപ്പുരയിലും രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യുഐഎം വർക്കലയിലും എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അടൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യുഐഎം ഏഴംകുളത്തും പരീക്ഷ എഴുതണം.
പരീക്ഷാഫീസ്
ജൂലൈ 30ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂലൈ ഒന്‍പതു വരെയും 50 രൂപ പിഴയോടെ ജൂലൈ 11 വരെയും 125 രൂപ പിഴയോടെ ജൂലൈ 15വരെയും അപേക്ഷിക്കാം.
ജൂലൈ 30 ന് ആരംഭിക്കുന്ന മൂന്നാം വർഷ എംബിബിഎസ് പാർട്ട് രണ്ട് പരീക്ഷയ്ക്ക് ജൂലൈ എട്ടുവരെയും 50 രൂപ പിഴയോടെ ജൂലൈ 10 വരെയും 125 രൂപ പിഴയോടെ ജൂലൈ 12 വരെയും അപേക്ഷിക്കാം.
ജൂലൈ മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ (2018 സ്കീം ഫുൾ ടൈം/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം, 2018 സ്കീം ഈവനിംഗ് റെഗുലർ) പരീക്ഷകൾക്ക് 26വരെയും 50 രൂപ പിഴയോടെ ജൂണ്‍ 28 വരെയും 125 രൂപ പിഴയോടെ ജൂണ്‍ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങളും ടൈംടേബിളും വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എംകോം, എംഎസ്സി കെമിസ്ട്രി, പോളിമർ കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, സുവോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംബിഎ (2014 സ്കീം ഫുൾ ടൈം/റെഗുലർ ഈവനിംഗ്/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 മേയിൽ നടത്തിയ ബിഎസ്സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 19വരെ അപേക്ഷിക്കാം.
അഭിമുഖം മാറ്റി
എസ്ഡിഇ യിൽ കോണ്ട്രാക്റ്റ് ലക്ചററിനെ (ഇംഗ്ലീഷ്) തെരഞ്ഞെടുക്കുന്നതിനായി 28, 29 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ഇന്റർവ്യൂ മാറ്റി . പുതുക്കിയ തീയതി പിന്നീട് അറിയിക്കും.