കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂലൈ 22 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ (2017 സ്കീം) പരീക്ഷയ്ക്ക് ഈമാസം 26 മുതൽ ജൂലൈ നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ജൂലൈ ആറുവരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ജൂലൈ എട്ടുവരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ ഫസ്റ്റ് സെമസ്റ്റർ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 29നകം അപേക്ഷിക്കണം.
മേയിൽ നടത്തിയ ഒന്നാംവർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 29നകം അപേക്ഷിക്കണം.
ഏപ്രിലിൽ നടത്തിയ മൂന്നാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 29നകം അപേക്ഷിക്കണം.