ജൂലൈ 30 മുതലാരംഭിക്കുന്ന മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നുമുതൽ ജൂലൈ അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ജൂലൈ പത്തുവരേയും 315 രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ 15 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം
ജൂൺ 26 മുതലാരംഭിക്കുന്ന രണ്ടാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാകേന്ദ്രങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അവരവരുടെ മാതൃവിദ്യാലയത്തിൽനിന്ന് അഡ്മിറ്റ് കാർഡ് കൈപ്പറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്കു ഹാജരാകേണ്ടതാണ്. അഡ്മിറ്റ് കാർഡ് 22 മുതൽ ലഭിക്കുന്നതായിരിക്കും.
പരീക്ഷാ തിയതി
ഈമാസം 25 മുതലാരംഭിക്കുന്ന അഞ്ചാംവർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 25 മുതലാരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.