രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷകൾ ജൂലൈ അഞ്ചു മുതൽ
അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷകൾ ജൂലൈ അഞ്ചുമുതൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.
വിശദമായ ടൈംടേബിൾ കലാശാല വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎഡ് (ദ്വിവത്സരം 2018 അഡ്മിഷൻ റെഗുലർ, 2018ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ അഞ്ചുമുതൽ ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (സിഎസ്എസ് 2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ് അഫിലിയേറ്റഡ് കോളജുകൾ മാത്രം) ബ്രാഞ്ച് അഞ്ച് എ ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് ബിഹേവിയറൽ സയൻസിലെ ’എജ്യൂക്കേഷൻ ഓഫ് ചിൽഡ്രൻ വിത്ത് സ്പെഷൽ നീഡ്സ് ഒന്ന്, ചൈൽഡ് റൈറ്റ്സ് ആൻഡ് വെൽഫെയർ, മെന്റൽ ഹെൽത്ത് ഇൻ ഡെവലപ്മെന്റൽ പെർസ്പെക്ടീവ്, റിസർച്ച് മെതേഡ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്’ എന്നീ വിഷയങ്ങളുടെ പരീക്ഷ യഥാക്രമം ജൂലൈ രണ്ട്, നാല്, എട്ട്, 10 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്, സിബിസിഎസ്എസ് (റെഗുലർ, ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സിബിസിഎസ് (റെഗുലർ) ബിഎ കഥകളി ചെണ്ട, മദ്ദളം കോഴ്സുകളുടെ പ്രാക്ടിക്കൽ 24 മുതൽ 28 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ കലാശാല വെബ്സൈറ്റിൽ.
നാലാം വർഷ ബിഫാം (2015 അഡ്മിഷൻ റെഗുലർ, 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ് സ്പെഷൽ മേഴ്സി ചാൻസ് 2018അദാലത്ത്) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ജൂലൈ ആറുവരെ നടക്കും.
വിശദമായ ടൈംടേബിൾ കലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് (20132016 അഡ്മിഷൻ) റീഅപ്പിയറൻസ് ബിഎസ്സി ഫിസിക്സ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 20, 21, 24 തീയതികളിൽ നടക്കും.
ബിഎസ്സി, കെമിസ്ട്രി, മാത്തമാറ്റിക്സ് ബിരുദ വിദ്യാർഥികളുടെ കോംപ്ലിമെന്ററി ഫിസിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 20, 21 തീയതികളിലും ബിഎസ്സി ഫിസിക്സ് ബിരുദ വിദ്യാർഥികളുടെ ഫിസിക്സ് കോർ പ്രാക്ടിക്കൽ 24നും മണർകാട് സെന്റ് മേരീസ് കോളജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഹാൾടിക്കറ്റുമായി എത്തണം.
ബിഎസ്സി ഫിസിക്സ് മോഡൽ മൂന്ന് ഇഇഎം കോഴ്സിന്റെ പ്രാക്ടിക്കലിന് രജിസ്റ്റർ ചെയ്തവർ 21ന് എടത്വാ സെന്റ് അലോഷ്യസ് കോളജിൽ ഹാൾടിക്കറ്റുമായി എത്തണം.
നാലാം സെമസ്റ്റർ (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്സിബിസിഎസ്എസ്) ബിഎസ്സി ബോട്ടണി മാർച്ച് 2019 പരീക്ഷയുടെ കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ 21ന് പാലാ സെന്റ് തോമസ് കോളജിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്സിബിസിഎസ്എസ്) ബിഎസ്സി സുവോളജി മാർച്ച് 2019 പരീക്ഷയുടെ കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ 24ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എംഎസ്സി ടെക്സ്റ്റെൽ ആൻഡ് ഫാഷൻ (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് സിഎസ്എസ്) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 21ന് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ബയോസയൻസസിൽ എംഎസ്സി. ബയോകെമിസ്ട്രിയിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 20ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം.
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 201921 വർഷത്തെ എംഎസ്സി സൈക്കോളജിയിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ രേഖകളുമായി 22ന് രാവിലെ 10ന് വകുപ്പുമേധാവിയുടെ മുന്പാകെ എത്തണം. 04812731034.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒരു വർഷ എൽഎൽഎം കോഴ്സിന് എസ്ടി വിഭാഗത്തിൽ ഒരൊഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 20ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ എത്തണം. 04812310165.
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ 201921 ബാച്ചിലെ എംഎ ഇംഗ്ലീഷ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി 20ന് രാവിലെ 11ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് 04812731041.
അഞ്ചാം സെമസ്റ്റർ യുജി മൂല്യനിർണയ ക്യാന്പ് ഇന്നു മുതൽ
അഞ്ചാം സെമസ്റ്റർ യുജി സപ്ലിമെന്ററി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് ഇന്നു മുതൽ സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ 511ാം നന്പർ മുറിയിൽ ആരംഭിക്കും. അറിയിപ്പ് ലഭിച്ച അധ്യാപകർ കൃത്യസമയത്ത് ക്യാന്പിൽ എത്തണം.
അഞ്ചാം സെമസ്റ്റർ സ്പെഷൽ സപ്ലിമെന്ററി മേയ്, ജൂണ് 2019 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് ഇന്നു മുതൽ 22 വരെ സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ റൂം നന്പർ 501ൽ നടക്കും.
കോളജ് പ്രിൻസിപ്പൽമാരുടെ യോഗം 22ന്
സർവകലാശാലയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ സംയുക്തയോഗം 22ന് രാവിലെ 10.30ന് സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രിൻസിപ്പൽമാർ നിർബന്ധമായും പങ്കെടുക്കണമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
അലത്താളം 2019: ഗ്രേസ് മാർക്കിന് 30 വരെ അപേക്ഷിക്കാം
സർവകലാശാല കലോത്സവ വിജയികളുടെ (അലത്താളം2019) ഗ്രേസ് മാർക്കിന് 30 വരെ അപേക്ഷിക്കാം. അപേക്ഷഫോമും വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ.