ബിരുദ പ്രവേശനം: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഏകജാലക ബിരുദ പ്രവേശന മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്മെന്റ് ലഭിച്ച എല്ലാവരും മാൻഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ 21ന് മൂന്നിനകം റിപ്പോർട്ട് ചെയ്ത് സ്ഥിരം പ്രവേശനം നേടണം. മൂന്നാം അലോട്ട്മെന്റിന് ശേഷം എല്ലാവരും സ്ഥിരം പ്രവേശനം എടുക്കണം. രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷം താത്ക്കാലിക പ്രവേശനം എടുത്തിട്ടുള്ളവരും മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നും ലഭിക്കാത്തവരുമായ എല്ലാവരും സ്ഥിരം പ്രവേശനം എടുക്കണം. ഹയർ ഓപ്ഷൻ നിലനിർത്തി സ്ഥിരം അഡ്മിഷൻ എടുക്കാം. മൂന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് അഡ്മിറ്റ് കാർഡ് മാത്രമേ ലഭ്യമാവൂ. വിഭിന്നശേഷിക്കാരുടെ ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളിലേക്ക് അയച്ചിട്ടുണ്ട്. കോളജ് അധികൃതർ വിദ്യാർഥികളെ ഫോണിലൂടെ ബന്ധപ്പെട്ട് 21നകം പ്രവേശനം നൽകും.
എംഎ ഇക്കണോമിക്സിന് സീറ്റ് ഒഴിവ്
തൃശൂർ അരണാട്ടുകര ഡോ. ജോണ് മത്തായി സെന്റർ ഇക്കണോമിക്സ് വിഭാഗത്തിൽ എംഎ ഇക്കണോമിക്സിന് എസ് സി (രണ്ട്), എസ്ടി (രണ്ട്), പിഡബ്ല്യൂഡി (ഒന്ന്), മുസ്ലിം (ഒന്ന്) സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. അർഹരായവർ രേഖകൾ സഹിതം 19ന് 10.30ന് സെന്ററിൽ ഹാജരാകണം. ഫോണ് : 0487 2384656.
എംഎസ് സി അപ്ലൈഡ് സൈക്കോളജിക്ക് ബിപിഎൽ സീറ്റ് ഒഴിവ്
മനഃശാസ്ത്ര പഠനവിഭാഗത്തിൽ എംഎസ് സി അപ്ലൈഡ് സൈക്കോളജിക്ക് ബിപിഎൽ (മുന്നോക്ക വിഭാഗം) സീറ്റിലേക്ക് 19ന് 10.30ന് അഭിമുഖം നടത്തും. പ്രവേശന പരീക്ഷ എഴുതിയ ബിപിഎൽ വിഭാഗത്തിൽപ്പെട്ട മുന്നോക്ക വിഭാഗക്കാർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 9539307841.
എംഎസ് സി കംപ്യൂട്ടർ സയൻസ്, എംഎ ജേർണലിസം പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലെ എംഎസ് സി കംപ്യൂട്ടർ സയൻസ്, എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ വെയിറ്റിംഗ് ലിസ്റ്റ് അതത് കോളജുകളിൽ ലഭ്യമാണ്. ഒന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിൽ നിന്നും അതത് കോളജുകൾ 20ന് സ്ഥിരം പ്രവേശനം നൽകും. വിദ്യാർഥികൾക്കോ അവരുടെ പ്രതിനിധികൾക്കോ മതിയായ രേഖകൾ സഹിതം കോളജുകളിൽ ഹാജരാകാം. ഫോണ് : 0494 2407325, 2407017.
എംഎ ജേർണലിസത്തിന് ബിപിഎൽ സീറ്റ് ഒഴിവ്
മാധ്യമ പഠനവിഭാഗത്തിൽ എംഎ ജേണലിസത്തിന് ബിപിഎൽ വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് പഠനവകുപ്പിൽ കൗണ്സലിംഗിന് ഹാജരായ മുന്നോക്ക വിഭാഗത്തിൽപ്പെട്ടവരിൽ അർഹരായവർ ഉണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും വാങ്ങിയ ബിപിഎൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം 21ന് പത്തിന് പഠനവകുപ്പിൽ ഹാജരാകണം.
എംഎ വിമൻ സ്റ്റഡീസിന് സീറ്റ് ഒഴിവ്
വിമണ് സ്റ്റഡീസ് പഠനവകുപ്പിൽ എംഎ വിമൻ സ്റ്റഡീസിന് മൂന്നാക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള (ഇബിഎഫ്സി) രണ്ട് സീറ്റുകൾ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഇബിഎഫ്സി വിഭാഗക്കാർ 20ന് 10.30ന് സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
19ലെ എംകോം പരീക്ഷ മാറ്റി
19ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എംകോം (സിയുസിഎസ്എസ്) പേപ്പർ എംസി4ഇ(എഫ്)03സ്ട്രാറ്റജിക് ഫിനാൻഷ്യൽ മാനേജ്മെന്റ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പരീക്ഷ
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ്. സി/ ബികോം/ ബിബിഎ/ ബിഎംഎംസി/ ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്, 2012, 2013 പ്രവേശനം മാത്രം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ രണ്ടിന് രാവിലെ 9.30ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബിഎഡ് 2017 സിലബസ്2017 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി, 2015 സിലബസ്2016 പ്രവേശനം മാത്രം സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിന് ആരംഭിക്കും.
എംബിഎ ഡെസർട്ടേഷൻ
എംബിഎ നാലാം സെമസ്റ്റർ (ഫുൾടൈം), ആറാം സെമസ്റ്റർ (പാർട്ട്ടൈം) ഡെസർട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തിയതി 29.
ഇസ്ലാമിക് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സ്
ഇസ്ലാമിക് ചെയർ ശനിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ നടത്തുന്ന ഇസ്ലാമിക് ഫിനാൻസിൽ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് ചേരുന്നതിന് ബന്ധപ്പെടുക. 9539142919/9746904678.
രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673635 എന്ന വിലാസത്തിൽ ജൂലൈ അഞ്ചിനകം ലഭിക്കണം.
എംസിഎ പുനർമൂല്യനിർണയ ഫലം
എംസിഎ ഒന്നാം സെമസ്റ്റർ ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.