നഴ്സിംഗ് പരീക്ഷയിൽ ജൂബിലിക്ക് ഒന്നാംറാങ്ക്
തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ ബിഎസ്സി നഴ്സിംഗ് പരീക്ഷയിൽ ജൂബിലി മിഷൻ നഴ്സിംഗ് കോളജിലെ മായ ജോസ്ന ജോസ് ഒന്നാംറാങ്ക് നേടി.
കൂടരഞ്ഞി വയലിൽ ജോസ് ജെയ്മോൾ ദന്പതികളുടെ മകളാണ്. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, പ്രിൻസിപ്പൽ ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ എന്നിവർ വിജയിയെ അനുമോദിച്ചു.