കണ്ണൂർ സർവകലാശാല പയ്യന്നുർ കാമ്പസിലെ ഭൂമിശാസ്ത്ര വകുപ്പിൽ ഏറെ തൊഴിൽ സാധ്യതയുള്ള ഒരു വർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിംഗ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ ബിടെക് ബിരുദം ആണ് യോഗ്യത. താത്പര്യമുള്ളവർ ഇന്നു രാവിലെ 10 ന് പഠന വകുപ്പിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹജരാവണം. ഫോൺ: 9847132918.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ/ എംകോം/ എംഎസ് ഡബ്ല്യു/ എംടിടിഎം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് / മേഴ്സി ചാൻസ് ) ഏപ്രിൽ 2024 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) എന്നിവയ്ക്കുള്ള അപേക്ഷകൾ ഡിസംബർ 10 വരെ സമർപ്പിക്കാം.
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് (ഇന്റഗ്രേറ്റഡ് എംപിഇഎസ്) ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ), നവംബർ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/ സൂക്ഷ്മപരി ശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 11 നു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമെസ്റ്റർ പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്സ് (PGDDSA) റെഗുലർ/സപ്ലിമെന്ററി, മേയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഡിസംബർ 10 മുതൽ 13 വരെയും പിഴയോടുകൂടെ ഡിസംബർ 16 വരെയും അപേക്ഷിക്കാം.