University News
പ​ഠ​നസ​ഹാ​യി വി​ത​ര​ണം മാ​റ്റി​വ​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​രവി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ ഇരിട്ടി എം​ജി കോ​ള​ജ്, മട്ടന്നൂർ പി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇഎ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള മൂ​ന്നാംവ​ർ​ഷ ബി​രു​ദ (ബി​കോം, ബി​എ, ബി​ബി​എ) വി​ദ്യാ​ർ​ഥി​ക​ൾ​ക്കുവേ​ണ്ടി ഇ​രി​ട്ടി എം​ജി കോ​ള​ജി​ൽ 31, ഫെബ്രുവരി ഒന്ന് തീയതികളി​ൽ ന​ട​ത്താ​നി​രു​ന്ന സ്വ​യം പ​ഠ​നസ​ഹാ​യി വി​ത​ര​ണം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അറിയിക്കും.

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

ഫെബ്രുവരി രണ്ട്, നാല് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ, എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് , ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 14, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മുതൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ്.

ഫെബ്രുവരി രണ്ട്, നാല് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ മേ​ഴ്സി ചാ​ൻ​സ് 3B04CHE : Inorganic Chemistry I, 3B04COM Corporate Accounting (2009, 2012 സി​ല​ബ​സു​ക​ൾ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം എട്ട്, ഒന്പത് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ടൈം​ടേ​ബി​ൾ

ഫെബ്രുവരി 24ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ (2019 അ​ഡ്മി​ഷ​ൻ) റഗു​ല​ർ (ന​വം​ബ​ർ 2021) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.