സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംബിഎ ഡിഗ്രി റഗുലർ/സപ്ലിമെന്ററി (മേയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 16ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
ഇഎസ്ഇ മാർക്ക്
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇഎസ്സി മാർക്കുകൾ എട്ടുമുതൽ ഓൺലൈനായി സമർപ്പിക്കാം.
പ്രായോഗിക പരീക്ഷ
അഞ്ചും മൂന്നും സെമസ്റ്റർ ബിഎ ഭരതനാട്യം (നവംബർ2020) പ്രായോഗിക പരീക്ഷകൾ അഞ്ച്, ആറ് തീയതികളിൽ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബിഎ ഫംഗ്ഷണൽ ഹിന്ദി (നവംബർ 2020) പ്രായോഗിക പരീക്ഷ നാളെ പയ്യന്നൂർ കോളജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ഡോക്ടറൽ റിസർച്ച് കമ്മിറ്റി
നീലേശ്വരം കാമ്പസിലെ ഹിന്ദി ഡിപ്പാർട്ട്മെന്റിൽ നാളെ രാവിലെ പത്തിനും പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ ഇന്നു രാവിലെ 9.30നും ഡിആർസി മീറ്റിംഗ് നടക്കും. അർഹരായ പിഎച്ച്ഡി വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുകളിൽ നേരിട്ടെത്തി സിനോപ്സിസ് അവതരിപ്പിക്കണം.
സർവകലാശാല പൂർവവിദ്യാർഥി അസോസിയേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പിൽനിന്നോ കേന്ദ്രത്തിൽനിന്നോ പഠനം പൂർത്തിയാക്കിയ പൂർവവിദ്യാർഥികളുടെ അസോസിയേഷൻ രൂപീകരണയോഗം ആറിന് രാവിലെ 11ന് താവക്കര ആസ്ഥാനത്തെ ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും. പൂർവവിദ്യാർഥി അസോസിയേഷന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ യോഗത്തിൽ പങ്കെടുക്കണമെന്ന് സർവകലാശാല അറിയിച്ചു.