സർവകലാശാലയിൽ ചാന്ദ്രദിനാഘോഷം
Saturday, July 19, 2025 9:43 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ്, സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ഓൺട്രിപ്രൂണർഷിപ്പ്, എം.എസ്. സ്വാമിനാഥൻ ചെയർ, ലുക്കാ സയൻസ് പോർട്ടൽ, യു.എൽ. സ്പേസ് ക്ലബ് എന്നിവ സംയുക്തമായി ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നു. 21ന് രാവിലെ പത്തിന് ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ, എൻഐടി കാലിക്കട്ട്, വിവിധ സർവകലാശാലാ പഠനവകുപ്പ് എന്നിവിടങ്ങളിലെ അധ്യാപകർ തുടങ്ങിയവർ പ്രഭാഷണം നടത്തും. വിവിധ സ്കൂളുകളിൽ നിന്നായി 250 ഓളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
അപേക്ഷകരുടെ ജില്ലാതല ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം (യുജി) വിജയകരമായി പൂർത്തീകരിച്ച വർക്കുള്ള ‘ഗ്രാജ്വേഷൻ സെറിമണി 2025’ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29ന് തുടങ്ങും. ചടങ്ങിന് അപേക്ഷിച്ചവരിൽ നിന്ന് ന്യൂനതകൾ ഇല്ലാത്ത അപേക്ഷകൾ പരിഗണിച്ച് അർഹരായവരുടെ ലിസ്റ്റ് ജില്ലാ തലത്തിൽ തയാറാക്കി സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ അതത് ദിവസം നൽകിയിരിക്കുന്ന സമയക്രമം പാലിച്ച് ഹാജരാകണം. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ചടങ്ങ് യഥാക്രം ജൂലൈ 29, 30 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കും. മറ്റു ജില്ലകളിലെ ബിരുദദാന ചടങ്ങ് നടക്കുന്ന തീയതി, കേന്ദ്രം എന്നിവ ക്രമത്തിൽ: വയനാട് ആഗസ്റ്റ് 6 എൻഎംഎസ്എം ഗവ. കോളജ് കല്പറ്റ. പാലക്കാട് ആഗസ്റ്റ് 7 അഹല്യ കോളജ് പാലക്കാട്. തൃശ്ശൂർ ആഗസ്റ്റ് 12 വിമല കോളജ് തൃശ്ശൂർ. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും.
എംബിഎ ഫുള്‍ ടൈം / പാര്‍ട്ട് ടൈം പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം / പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ എന്നിവയില്‍ 2025 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിന് കെഎംഎടി 2025 / സിഎംഎടി 2025 / സിഎടി 2024 യോഗ്യത നേടിയവർക്ക് ജൂലൈ 25ന് വൈകിട്ട് നാല് വരെ ലേറ്റ് ഫിയോടുകൂടി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ്: ജനറല്‍ വിഭാഗത്തിന് 1300 രൂപ, എസ്സി / എസ്ടി വിഭാഗത്തിന് 660 രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. https://admission.uoc.ac.in/ .
അഭിമുഖം മാറ്റിവെച്ചു
തേഞ്ഞിപ്പലം: അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജൂലൈ 22ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
എംഎ ഫോക്ലോർ സീറ്റൊഴിവ്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സ്കൂള്‍ ഓഫ് ഫോക്ലോർ സ്റ്റഡീസില്‍ എംഎ ഫോക്ലോർ പ്രോഗ്രാമിന് എസ്സി രണ്ട്, എസ്ടി രണ്ട് എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. മേൽ വിഭാഗക്കാരുടെ അഭാവത്തില്‍ എസ്സിബിസി മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. പ്രവേശനം നേടാനാഗ്രഹിക്കുന്നവർ ജൂലൈ 25ന് മുൻപായി ഓൺലൈൻ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കേണ്ടതാണ്.
എംഎസ്ഡബ്ല്യൂ സീറ്റൊഴിവ്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ സുൽത്താൻബത്തേരി എംഎസ്ഡബ്ല്യൂ സെന്ററിൽ 2025 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓപ്പൺ ഒന്ന്, ഇഡബ്ല്യൂഎസ് ഒന്ന്, ഇടിബി ഒന്ന്, എസ്സി രണ്ട് എന്നീ സംവരണ സീറ്റൊഴിവുണ്ട്. മുൻപ് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ജൂലൈ 25ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496344886.
സീറ്റൊഴിവ്
തേഞ്ഞിപ്പലം: സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ എംഎസ്സി പരിസ്ഥിതി ശാസ്ത്രത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷകാം. യോഗ്യത: ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ 55 % മാർക്കിൽ കുറയാത്ത ബിരുദം. അപേക്ഷകർക്ക് പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി ജൂലൈ 23ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9633416815.
ജോൺ മത്തായി സെന്ററിൽ യുജി / പിജി സീറ്റൊഴിവ്
തേഞ്ഞിപ്പലം: തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി ) 2025 അധ്യയന വർഷത്തെ എംസിഎ / എംഎസ്സി കമ്പ്യൂട്ടർ സയൻസ് / ബിസിഎ / ബിഎസ്സി എഐ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9526146452, 9539833728, 0487 2384377.
എംസിഎ സീറ്റൊഴിവ്
തേഞ്ഞിപ്പലം: തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) എംസിഎ പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്ട്രേഷൻ ചെയ്യാത്തവർക്കും സപ്ലിമെന്ററി എഴുതിയ വിദ്യാർഥികൾക്കും ഇപ്പോൾ ലേറ്റ് രജിസ്ട്രേഷൻ വഴി അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് സമ്പൂർണ്ണ ഫീസിളവ് ലഭിക്കും. ഫോൺ: 9846211861, 8547044182.
എംസിഎ / ബിസിഎ സീറ്റൊഴിവ്
തേഞ്ഞിപ്പലം: തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ / ബിസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. എസ്സി, എസ്ടി, ഒബിസി, ഒബിഎച്ച്, ഒഇസി വിഭാഗക്കാർക്ക് സമ്പൂർണ്ണ ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 23ന് മുൻപായി 9846699734, 7907414201 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.