സൗജന്യ തൊഴിൽ പരിശീലനം
കാലിക്കട്ട് സർവകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ആറു മുതൽ തുടങ്ങാനുദ്ദേശിക്കുന്ന ‘ഭക്ഷ്യസംസ്കരണം’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകും. ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിൽ വച്ച് നടക്കുന്ന പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ സ്വയം വഹിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. വിലാസം: വകുപ്പ് മേധാവി, ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, കാലിക്കട്ട് സർവകലാശാലാ, കാലിക്കട്ട് സർവകലാശാലാ പിഒ, മലപ്പുറം: 673 635. ഫോൺ: 9349735902.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( സിയുസിഎസ്എസ് റഗുലർ 2010 സ്കീം 2010, 2011, 2012 പ്രവേശനം ) എംബിഎ ഫുൾ ടൈം ആന്റ് പാർട്ട് ടൈം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 15ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (സിബിസിഎസ്എസ് 2022 പ്രവേശനം ) എംവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ( 2019 മുതൽ 2022 വരെ പ്രവേശനം ) എംബിഎ ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.