2024 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എഡ്. (2019 സ്കീം റെഗുലർ/സപ്ലിമെന്ററി), (2015 സ്കീം മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ജൂലൈയിൽ നടത്തിയ ബി.കോം കോമേഴ്സ് വിത്ത് കന്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 15 മുതൽ 18 വരെ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം
സപ്ലിമെന്ററി) കന്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (415), ഇൻഫർമേഷൻ ടെക്നോളജി (416) എന്നീ ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ 10 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
വിവിധ കോളേജുകളിൽ11 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഒക്ടോബർ 14 ലേക്ക് പുനഃക്രമീകരിച്ചു.
പരീക്ഷാഫീസ്
2024 നവംബറിൽ നടത്തുന്ന നാലാം സെമസ്റ്റർ എംഎഡ്. (2022 സ്കീം റെഗുലർ 2022 അഡ്മിഷൻ, 2018 സ്കീം സപ്ലിമെന്ററി 2019 2021 അഡ്മിഷൻ) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ ജിയോ സ്പേഷ്യൽ ഇൻഫർമേഷൻ സയൻസ് & ടെക്നോളജിയിൽ പിജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് &ടെക്നോളജി പ്രോഗ്രാമിലേക്ക് (202425) അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2024 ഒക്ടോബർ 25. വിശദവിവരങ്ങൾക്ക് ഫോണ്: 04712308214/9447103510.
സൂക്ഷ്മപരിശോധന
2024 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി നാളെ മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.