2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (2021 & 2022 അഡ്മിഷൻ) വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും ഒക്ടോബർ 04 വരെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
പ്രാക്ടിക്കൽ/പ്രോജക്ട് ഇവാല്യുവേഷൻ & വൈവ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ മ്യൂസിക് (വയലിൻ) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 07ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 04 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) സെപ്റ്റംബർ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 04 മുതൽ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ഫിസിക്സ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 09 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബികോം/ബിബിഎ എൽഎൽബി പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷനും വൈവയും ഒക്ടോബർ 07ന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒക്ടോബറിൽ ആരംഭിക്കുന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംബിഎ (2015 സ്കീം റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഗവേഷണ പ്രബന്ധം സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി
20222024 ബാച്ച് എംഎഡ് വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധം സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 10 ലേക്ക് നീട്ടി.