2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി ബയോകെമിസ്ട്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്ലൈനായി 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) (2018 സ്കീം റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018 2020 അഡ്മിഷൻ), (2014 സ്കീം സപ്ലിമെന്ററി 2016 2017 അഡ്മിഷൻ), ആറാം സെമസ്റ്റർ (2018 സ്കീം റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 2019 അഡ്മിഷൻ), (2014 സ്കീം സപ്ലിമെന്ററി 2016 2017 അഡ്മിഷൻ), ഒക്ടോബർ 2024 ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 03 വരെയും 400 രൂപ പിഴയോടെ 05 വരെയും ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി പരീക്ഷകൾ പുനഃക്രമീകരിച്ചു
2024 സെപ്റ്റംബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന എംഎസ്സി സുവോളജി/ന്യൂജെൻ സുവോളജി വൈവ പരീക്ഷകൾ 23 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
09 ന് നടത്താനിരുന്ന എംഎ ഹിന്ദി വൈവ പരീക്ഷ 24 ലേക്കും, 09, 11 തീയതികളിൽ നടത്താനിരുന്ന എംഎസ്സി ജിയോഗ്രഫി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ യഥാക്രമം 25, 26 തീയതികളിലുമായി പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ 09 ന് നടത്താനിരുന്ന വൈവവോസി പരീക്ഷ 24 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
11, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, ഫുഡ് ആൻഡ് നൂട്രീഷൻ, നൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്) വൈവവോസി പരീക്ഷകൾ 2024 സെപ്റ്റംബർ 24, 26 തീയതികളിലേക്ക്പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
നാലാം സെമസ്റ്റർ എംഎ മ്യൂസിക് (മൃദംഗം) ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 30 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ വൈവവോസി 24, 25 വരെ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ), എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ വോസി 25, 26 വരെ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ വോസി 26 ന് അതാത് കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംകോം (റെഗുലർ/സപ്ലിമെന്ററി) വൈവവോസി പരീക്ഷ 24 മുതൽ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജൂലൈ 2024 പരീക്ഷയുടെ വൈവവോസി 24 മുതൽ തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 23 മുതൽ ഒക്ടോബർ 01 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ എത്തിച്ചേരണം.
ഇക്ബാൽ കോളജിൽ കേരളസർവകലാശാല അംഗീകരിച്ച കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ അഡൽറ്റ് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ
പെരിങ്ങമ്മല, ഇക്ബാൽ കോളജിൽ നടത്തി വരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ്
ഇൻഫോർമേഷൻ സയൻസ് (6 മാസം), സർട്ടിഫിക്കറ്റ് ഇൻ കന്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (4 മാസം), സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (3 മാസം), ഡിപ്ലോമ ഇൻ കന്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം) കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/പ്രീ ഡിഗ്രി, ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫോം കോളജിൽ ലഭിക്കും. താത്പ്പര്യമുള്ളവർ 2024 ഒക്ടോബർ 01 ന് മുൻപായി കോളജ് ഓഫീസിലോ 9567051578, 9846671765 ,04722845537 (കോളേജ് ഓഫീസ്) എന്നീ നന്പരുകളിൽ ബന്ധപ്പെടണം.