ഒാഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ M. Sc Statistics (with specialization in Data Analytics) ന്യൂ ജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ www.slcm.keralauniversity.ac.in
പുതുക്കിയ ടൈംടേബിൾ
ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി 2023 ജനുവരി പരീക്ഷയുടെ (2008 സ്കീം സപ്ലിമെന്ററി (2012 അഡ്മിഷൻ)/ പാർട് ടൈം, മേഴ്സി ചാൻസ് (2008, 2009, 2010, 2011 അഡ്മിഷനുകൾ), 2003 സ്കീം ട്രാൻസിറ്ററി വിദ്യാർഥികൾ ഉൾപ്പെടെ) 31 ന് നടത്താനിരുന്ന ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് ബ്രാഞ്ചിലെ VLSI DESIGN (TA) എന്ന വിഷയം ജൂണ്‍ ആറിലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാല്, ആറ് സെമസ്റ്റർ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്ച്ചേർഡ്) എപ്രിൽ 2023 മേഴ്സി ചാൻസ് (2007 & 2009 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലെ ബിഎ,ബിഎ അഫ്സൽ ഉൽ ഉലാമ,ബികോം,ബികോം അഡീഷണൽ ഇലക്ടീവ് കോപ്പറേഷൻ (ആന്വൽ സ്കീം) മെയ് 2023 പാർട്ട് മൂന്ന് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ജൂലൈ മൂന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ MFA Painting and Sculputure Examination July 2023 പരീക്ഷയ്ക്ക് പിഴ കൂടാതെ ജൂണ്‍ 15 വരെയും, 150 രൂപ പിഴയോടുകൂടി ജൂണ്‍ 19 വരെയും, 400 രൂപ പിഴയോടുകൂടി ജൂണ്‍ 22 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ B. Des Fashion Design June 2023 പരീക്ഷകൾക്കും 2023 ജൂണ്‍ 22 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ B. Des Fashion Design June 2023 2023 പരീക്ഷയ്ക്കും പിഴകൂടാതെ 22 വരെയും, 150 രൂപ പിഴയോടുകൂടി 24 വരെയും, 400 രൂപ പിഴയോടുകൂടി 27 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
31 ന് ആരംഭിക്കുന്ന ജർമ്മൻ ബി1, (ഡ്യൂഷ് ബി1) ജർമ്മൻ എ2, (ഡ്യൂഷ് എ2) പരീക്ഷയ്ക്ക് പിഴ കൂടാതെ 23 വരെയും 150 രൂപ പിഴയോടുകൂടി 24 വരെയും 400 രൂപ പിഴയോടുകൂടി 25 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
31 ന് ആരംഭിക്കുന്ന ജർമ്മൻ എ1, (ഡ്യൂഷ് എ1) പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 150 രൂപ പിഴയോടുകൂടി 24 വരെയും 400 രൂപ പിഴയോടുകൂടി 25 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്കോളർഷിപ്പ് വിതരണം
സൗത്ത് സോണ്‍ ഓൾ ഇന്ത്യാ അന്തർ സർവകലാശാല മത്സരങ്ങളിൽ കേരളസർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ കായികതാരങ്ങൾക്കുള്ള 2021 22, ഖേലോ ഇന്ത്യ ഗെയിംസ് 2019 20 & 2021 22 അധ്യായന വർഷങ്ങളിലെ കേരളസർവകലാശാല സ്പോർട്സ് സ്കോളർഷിപ്പുകളുടെ വിതരണം 20 ന് കേരളസർവകലാശാല ബാസ്കറ്റ്ബോൾ ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് നടത്തുന്നതാണ്. സ്കോളർഷിപ്പിന് അർഹരായിട്ടുള്ളവരുടെ പേരുവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലെ ന്യൂസ് ലിങ്കിൽ ലഭ്യമാണ്.
: