പ്രാക്ടിക്കൽ,പ്രോജക്ട്, വൈവ
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം ഏപ്രിൽ കന്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ 19, 20 തീയതികളിൽ രാവിലെ 9.30 മുതൽ വിവിധ കോളജുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ഏപ്രിൽ 2023 (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2019 അഡ്മിഷൻ , മേഴ്സി ചാൻസ് 2013 മുതൽ 2017 അഡ്മിഷൻ) മാത്തമാറ്റിക്സ് പ്രോജക്ട്, വൈവ പരീക്ഷകൾ 18, 19 തീയതികളിൽ അതത് കോളജുകളിൽ വച്ച് രാവിലെ 9.30 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി 2020, 2019 അഡ്മിഷൻ ,മേഴ്സി ചാൻസ് 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ബികോം അഞ്ച്, ആറ് സെമസർ (എസ്ഡി ഇ പരീക്ഷയുടെ കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇലക്ടീവ് പ്രാക്ടിക്കൽ പരീക്ഷ 25, 26 തീയതികളിൽ കാര്യവട്ടം എസ്ഡിഇ കന്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10 മുതൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ രജിസ്ട്രേഷൻ
കംന്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (2008 & 2013 സ്കീം) മേയ് 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. മേഴ്സി ചാൻസ്, സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ ഓഫ് ലൈനായി മാത്രം അപേക്ഷിക്കുക വിശദവിവരം വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംഎസ്ഡബ്ല്യൂ,
എംഎംസിജെ, എംഎഎച്ച്ആർഎം, എംടിടിഎം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി 2021 അഡ്മിഷൻ കോഴ്സ് വിദ്യാർഥികളുടെയും (ഓണ്ലൈൻ രജിസ്ട്രേഷൻ) 2019,2020 അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 19 വരെയും 150 രൂപ പിഴയോടുകൂടി 22 വരെയും 400 രൂപ പിഴയോടുകൂടി 24 വരെയും www.slcm.keralauniversity.ac.in
എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരം വെബ്സൈറ്റിൽ.