University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2020 ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി 17
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പ് ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ക്ക​ണം.

സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്ലോ​ഡ് ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​കു​ന്ന പ്രൊ​ഫോ​മ ത​ങ്ങ​ൾ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള​ള കോ​ള​ജു​ക​ളി​ൽ (സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ മാ​ത്രം) നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖാ​ന്തി​ര​മോ 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. കോ​ള​ജു​ക​ളു​ടെ ഇ​മെ​യി​ൽ ഐ​ഡി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 17നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ/​കോ​ള​ജു​ക​ൾ പ്ര​ത്യേ​ക ഓ​പ്ഷ​നാ​യി ന​ൽ​കാം. വി​ദ്യാ​ർ​ഥി​യു​ടെ ക​മ്മ്യൂ​ണി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന കോ​ള​ജു​ക​ൾ മാ​ത്ര​മേ ഇ​വി​ടെ ഓ​പ്ഷ​നാ​യി കാ​ണി​ക്കു​ക​യു​ള്ളൂ. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​തി​ന് ശേ​ഷം സേ​വ് ചെ​യ്ത് അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കു​ക.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ഒ​ന്നും ത​ന്നെ കോ​ള​ജു​ക​ളി​ലേ​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​യ്ക്ക​രു​ത്. ആ​യ​ത് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് കോ​ള​ജി​ൽ ഹാ​ജ​രാ​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 8281883052, 8281883053 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലോ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എം​ബി​എ പ്ര​വേ​ശ​നം​സ്കോ​ർ​കാ​ർ​ഡ് സ​മ​ർ​പ്പി​ക്കാം

എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച എ​ല്ലാ​വ​രും അ​വ​രു​ടെ സ്കോ​ർ കാ​ർ​ഡും യൂ​ണി​വേ​ഴ്സി​റ്റി അ​പേ​ക്ഷാ ന​ന്പ​റും ഐ​എം​കെ​യ്ക്ക് mbaadmissionimkeHYPERLINK "mailto:[email protected]"2020HYPERLINK "mailto:[email protected]"@gmail.com , യു​ഐ​എം​ന് mbaadmissionuimkuHYPERLINK "mailto:[email protected]"2020HYPERLINK "mailto:[email protected]"@gmail.com എ​ന്നി​വ​യി​ലേ​ക്ക് 12നു ​രാ​ത്രി 10നു ​മു​ന്പ് അ​യ​ക്ക​ണം. സ്കോ​ർ കാ​ർ​ഡു​ക​ൾ സ​മ​ർ​പ്പി​ച്ച​വ​രെ മാ​ത്ര​മെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​രി​ഗ​ണി​ക്ക​യു​ള്ളൂ. ഇ​തി​ന​കം സ​മ​ർ​പ്പി​ച്ച​വ​ർ വീ​ണ്ടും സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.
എം​ബി​എ (സാ​യാ​ഹ്നം) കോ​ഴ്സി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് അ​വ​രു​ടെ ഡി​ഗ്രി ഏ​കീ​കൃ​ത മാ​ർ​ക്ക് പ​ട്ടി​ക, എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് mbaadmissionimkeHYPERLINK "mailto:[email protected]"2020HYPERLINK "mailto:[email protected]"@gmail.com ലേ​ക്ക് 12നു ​രാ​ത്രി 10നു ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. മാ​ർ​ക്ക് ലി​സ്റ്റ്, എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച​വ​രെ മാ​ത്ര​മേ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​രി​ഗ​ണി​ക്ക​യു​ള്ളൂ. ഇ​തി​ന​കം സ​മ​ർ​പ്പി​ച്ച​വ​ർ വീ​ണ്ടും സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

ജൂ​ലൈ ആ​റി​നും ഏ​ഴി​നും എ​സ്.​എ​ൻ കോ​ള​ജ് ഫോ​ർ വി​മെ​ൻ, കൊ​ല്ലം കോ​ള​ജി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ബി​എ ആ​റാം സെ​മ​സ്റ്റ​ർ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 12 നും (MU1661 elective), ​ആ​ഗ​സ്റ്റ് 14 നും (MU1645concert) ​അ​തേ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ ന​ട​ത്തും.

ടൈം​ടേ​ബി​ൾ

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ന്യൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്) പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് വൈ​വ പ​രീ​ക്ഷ 13ന് ​ഗൂ​ഗി​ൾ മീ​റ്റ് പ്ലാ​റ്റ്ഫോം വ​ഴി ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ബി​കോം എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ) മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 13 മു​ത​ൽ 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ​ക്കു​ള​ള അ​പേ​ക്ഷ​ക​ൾ 18ന് ​മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.