2019 നവംബറിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് (വിദൂര വിദ്യാഭ്യാസം 2017 അഡ്മിഷൻ ) പരീക്ഷയുടെ വൈവാ വോസി 23ന് കാര്യവട്ടം എസ്ഡിഇ സെന്ററിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ് (2017 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ വൈവാ വോസി 24 മുതൽ 31 വരെ വിദൂര വിദ്യാഭ്യാസ കേന്ദ്രം, കാര്യവട്ടം കാമ്പസിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ. ഫോൺ :04712386442
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് മേഴ്സി ചാൻസ് (2011 സ്കീം) പരീക്ഷകൾ 27ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
ജനുവരി ഏഴിന് യുഐഎം വാടയ്ക്കലിൽ നടന്ന സ്പെഷൽ റീ എക്സാമിനേഷൻ ഉൾപ്പെടെയുള്ള മൂന്നാം സെമസ്റ്റർ എംബിഎ (2014 സ്കീം ഫുൾ ടൈം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ ഫീസ്
ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം .വിശദവിവരം വെബ്സൈറ്റിൽ.
മാർച്ച് 16ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎഫ്എ, മാർച്ച് രണ്ടിന് ആരംഭിക്കുന്ന നാലാം വർഷ ബിഎഫ്എ ഡിഗ്രി പരീക്ഷകൾക്ക് ഫെബ്രുവരി നാലുവരെയും 150 രൂപ പിഴയോടെ ഫെബ്രുവരി ഏഴുവരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 11 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2019 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം വർഷ ബിഎ/ ബിഎ അഫ്സൽഉൽഉലമ (ആന്വൽ സ്കീം റെഗുലർ & സപ്ലിമെന്ററി ) പാർട്ട് ഒന്നും രണ്ടും പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ വിദ്യാർഥികൾ ഓൺലൈനായി 30 വരെയും ഓഫ്ലൈൻ വിദ്യാർഥികൾ ഫീസടച്ച് നിർദിഷ്ട അപേക്ഷാഫോറത്തിൽഫെബ്രുവരി 10 വരെയും അപേക്ഷിക്കാം. ഓൺലൈൻ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. തോറ്റ വിദ്യാർഥികൾ സെപ്റ്റംബർ 2019 ലെ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ30 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി ഒന്നുവരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ 20ന് ആരംഭിക്കും.
ഇൻറർവ്യൂ മാറ്റി
സർവ്വകലാശാലയുടെ തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രവും (CACEE) ചൈൽഡ് ഡെവലപ്മെന്റ് സെൻറും ((CDC) ചേർന്നു നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച് (P.G.D.H.S) കോഴ്സിന്റെ 21ന് നടത്താനിരുന്ന ഇൻറർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.