കൊച്ചി: സംസ്ഥാനസര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന മൂവി കാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകളുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണു ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaac ademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ കാമറ നിർമാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണു കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24. ഫോണ്‍: 04842422275, 9447607073.