യുകെയിൽ നഴ്സ് (സൈക്യാട്രി) ഒഴിവുകൾ
തിരുവനന്തപുരം: യുകെ മെന്റൽ ഹെൽത്ത് സ്പെഷാലിറ്റിയിൽ നഴ്സ് (സൈക്യാട്രി) തസ്തികയിലേക്കുളള ഒഴിവുകളിലേക്കു നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ബിഎസ്സി നഴ്സിംഗ് / ജിഎൻഎം വിദ്യാഭ്യാസയോഗ്യതയും ഐഇഎൽടിഎസ്/ ഒഇടി യുകെ സ്കോറും, മെന്റൽ ഹെൽത്തിൽ സിബിടി യോഗ്യതയും നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
സൈക്യാട്രി സ്പെഷാലിറ്റിയിൽ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തിപരിചയവും വേണം.
uknhs.norka @kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഒഇടി/ ഐഇഎൽടിഎസ് സ്കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 20 നകം അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് 04712770536, 539, 540, 577 എന്നീ നന്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.