ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ ഇംപാക്ട് കേരള, പൊലൂഷൻ കൺട്രോൾ ബോർഡ്, എൽഎസ്ജിഡി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നീ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് അവസരങ്ങളുള്ളത്. ബിടെക്, എംടെക് ബിരുദധാരികൾക്കും പോളിടെക്നിക് യോഗ്യതയുള്ളവർക്കും ഡിസംബർ 13നകം അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/jobs ലിങ്ക് സന്ദർശിക്കുക.