ഫാമിലി മിനിസ്ട്രി കൗണ്‍സലിംഗ് കോഴ്സ്
Monday, September 16, 2019 11:27 PM IST
ചങ്ങനാശേരി: തുരുത്തി കാനായിൽ പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ ജോണ്‍പോൾ രണ്ടാമൻ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഫാമിലി മിനിസ്ട്രി ആൻഡ് കൗണ്‍സിലിംഗ് കോഴ്സ് തുടങ്ങും. ഫാമിലി കൗണ്‍സിലിംഗ്, കുട്ടികളുടെ കൗണ്‍സിലിംഗ്, യുവജന കൗണ്‍സിലിംഗ്, ഹോം മിഷൻ, ഹോസ്പിറ്റൽ കൗണ്‍സിലിംഗ് എന്നിവയിൽ പരിശീലനം നല്‍കും. മനഃശാസ്ത്രരീതികളും ആധ്യാത്മികതയും സമഗ്രമായി യോജിപ്പിച്ചുള്ള പരിശീലന പരിപാടിക്കു നേതൃത്വം നല്കുന്നതു ദൈവശാസ്ത്ര, മനഃശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരാണ്. പരിശീലന പരിപാടിയിൽ പൂർണമായും സംബന്ധിക്കുന്നവർക്കു പൊന്തിഫിക്കൽ ജോണ്‍പോൾ രണ്ടാമൻ ഇൻസ്റ്റിറ്റ്യൂട്ട് നല്കുന്ന ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 8289833641, 9847702651.