ബിരുദ, ഇൻറഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം; മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു
കോളജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും വിവിധ കോളജുകൾ നടത്തുന്ന ഒന്നാം വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുമുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ മൂന്നാം അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓണ്‍ലൈനായി അടച്ച് അലോട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. കൂടാതെ കോളജുമായി ഫോണ്‍വഴി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.
കോവിഡ് 19 വ്യാപനംമൂലം പൂർണമായും ഓണ്‍ലൈൻ മോഡിലായതിനാൽ അലോട്ടുമെന്റ് ലഭിച്ചവർ കോളജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. താല്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളജുകളിൽ ഫീസടയ്ക്കേണ്ടതില്ല. സ്ഥിര/താൽക്കാലിക പ്രവേശനം നേടിയവർ പ്രവേശനം ഉറപ്പാക്കേണ്ടതും കണ്ഫർമേഷൻ സ്ലിപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുമാണ്. മൂന്നാം അലോട്ടുമെന്റ് ലഭിച്ചവർ 17നു വൈകുന്നേരം നാലിനകം പ്രവേശനം നേടണം.
പരീക്ഷ തീയതി
ഒന്നുമുതൽ നാലുവരെ വർഷ ബിഫാം (2016ന് മുന്‍പുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
പരീക്ഷഫലം
2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് ബികോം മോഡൽ ഒന്ന്, രണ്ട്, മൂന്ന് (2017 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി. മോഡൽ ഒന്ന്, രണ്ട്, മൂന്ന് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എംകോം (സിഎസ്എസ് 20152017 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്/ 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിഎസ്ഡബ്ല്യു, ബിടിടിഎം, സിബിസിഎസ് മോഡൽ മൂന്ന് (2017 അഡ്മിഷൻ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ റീഅപ്പിയറൻസ്/ ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.