സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഈ വർഷം ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഗാന്ധിയൻ സ്റ്റഡീസ്, എംഎ ഡെവലപ്പ്മെന്റ് സ്റ്റഡീസ് (2019 അഡ്മിഷൻ സിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.
സ്പെഷൽ പരീക്ഷ: അപേക്ഷ ഇന്നു മുതൽ
കോവിഡ് നിയന്ത്രണങ്ങൾ മൂലം പഞ്ചവത്സര എൽഎൽബി പത്താം സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയാതിരുന്ന റെഗുലർ (2015 അഡ്മിഷൻ) വിദ്യാർഥികൾക്ക് ചാൻസ് നഷ്ടപ്പെടാതെ പരീക്ഷയെഴുതുന്നതിനായി സ്പെഷൽ പരീക്ഷ നടത്തും. ഇതിനായി ഇന്നു മുതൽ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കുന്ന ഗൂഗിൾ ഫോമിലൂടെ അപേക്ഷ നൽകണം. അപേക്ഷകൾ 30നു വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. കോവിഡ്, ക്വാറന്ൈറൻ കാരണങ്ങളിലായാണു പരീക്ഷയെഴുതാൻ കഴിയാതിരുന്നതെന്ന് തെളിയിക്കുന്ന രേഖകൾ ar22exam<\@>mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.