നാലാം സെമസ്റ്റർ എംഎ ഹിന്ദി വൈവാവോസി 10ന്
Monday, September 30, 2019 11:18 PM IST
2019 ജൂണിലെ നാലാം സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) ബിരുദ പരീക്ഷയുടെ വൈവാവോസി 10ന് രാവിലെ 11 മുതൽ സിൽവർ ജൂബിലി പരീക്ഷാഭവനിലെ 201ാം നന്പർ മുറിയിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബിഎസ്സി (റെഗുലർ) ഒക്ടോബർ 2018 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഒന്പത്, 10, 11 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 226ാം നന്പർ മുറിയിൽ തിരിച്ചറിയൽ രേഖ, ഹാൾ ടിക്കറ്റുമായി എത്തണം.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ തിരിച്ചറിയൽ രേഖകളുമായി സിൽവർ ജൂബിലി പരീക്ഷാഭവനിലെ 226ാം നന്പർ മുറിയിൽ എത്തണം.
2019 മേയിലെ അഞ്ചാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ മൂന്ന്, നാല്, അഞ്ച് തീയതികളിൽ തിരിച്ചറിയൽ രേഖകളുമായി സിൽവർ ജൂബിലി പരീക്ഷഭവനിലെ 226ാം നന്പർ മുറിയിൽ എത്തണം.
പരീക്ഷാഫലം
2019 ഏപ്രിലിലെ ഒന്പതാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഏപ്രിലിലെ അഞ്ചാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി സുവോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.