ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം പൂമുഖത്ത് എഴുതിവച്ചിരിക്കുന്ന മൂവാറ്റുപുഴ നി​ർ​മ​ല കോ​ള​ജ് കേ​ര​ള​ത്തെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യി നി​ല​നി​ർ​ത്താ​ൻ ന​ൽ​കി​യ സം​ഭാ​വ​ന ച​രി​ത്ര​ത്തി​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ന്നു.

ഒ​രു മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന​ത്. ക​ത്തോ​ലി​ക്കാ മാ​നേ​ജ്മെ​ന്‍റി​ന്‍റെ കോ​ള​ജി​ൽ മു​സ്‌​ലിം പെ​ൺ​കു​ട്ടി​ക​ൾ​ക്കു നി​സ്ക​രി​ക്കാ​ൻ മു​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ച് പെ​ട്ടെ​ന്നൊ​രു സ​മ​രം. സ​മ​ര​ത്തെ​യോ അ​തി​നു പി​ന്നി​ലു​ള്ള​വ​രെ​യോ ന​മ്മു​ടെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​ള്ളി​പ്പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ഏ​റ്റെ​ടു​ത്തി​ല്ല.

കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും മു​സ്‌​ലിം നേ​തൃ​ത്വ​ത്തി​ന്‍റെ​യും പ​ക്വ​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​തു​മാ​യ നി​ല​പാ​ടി​നെ മ​തേ​ത​ര കേ​ര​ളം ഇ​ടം വ​ലം നോ​ക്കാ​തെ സ്വീ​ക​രി​ച്ചു. വ​ലി​യ മാ​റ്റ​മാ​ണി​ത്. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് തീ​വ്ര​വാ​ദി​ക​ൾ അ​ധ്യാ​പ​ക​ന്‍റെ കൈ ​വെ​ട്ടി​യ 2010 ജൂ​ലൈ​യി​ൽ​നി​ന്ന്, നി​ർ​മ​ല​യി​ലെ നി​സ്കാ​ര​മു​റി സ​മ​ര​ത്തി​ന്‍റെ 2024 ജൂ​ലൈ​യി​ലേ​ക്കു​ള്ള പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന മാ​റ്റം.

അ​തു​കൊ​ണ്ടാ​വാം, നി​സ്കാ​രസ​മ​ര​ത്തി​ൽ പ​ങ്കി​ല്ലെ​ന്നു പ​റ​ഞ്ഞ്, എം​എ​സ്എ​ഫും (മു​സ്‌​ലിം സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ) എ​സ്എ​ഫ്ഐ​യും കൈ ​ക​ഴു​കി​യ​ത്. നി​ർ​മ​ല​യി​ൽ നി​സ്കാ​ര​ത്തി​നു മു​റി കൊ​ടു​ക്ക​രു​തെ​ന്ന് അ​സ​ന്നി​ഗ്ധ​മാ​യി പ​റ​യാ​ൻ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള​വ​രും മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് 14 വ​ർ​ഷം മു​ന്പ്, തീ​വ്ര​വാ​ദം ആ‍​യു​ധപ​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങി​യ മ​ണ്ണി​ൽ മ​റ്റൊ​രു മു​റി​വാ​കു​മാ​യി​രു​ന്ന വി​ഷ​യം നി​ർ​മ​ല​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​സ്ജി​ദു​ക​ളു​ടെ വി​ളി​പ്പാ​ട​ക​ലെ​യു​ള്ള നി​ർ​മ​ല കോ​ള​ജി​ൽ നി​സ്ക​രി​ക്കാ​ൻ മു​റി വി​ട്ടു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മൂ​ന്നോ നാ​ലോ വി​ദ്യാ​ർ​ഥി​നി​ക​ളെ മു​ൻ​നി​ർ​ത്തി സ​മ​രം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ആ​വ​ശ്യം നി​ര​സി​ക്ക​പ്പെ​ട്ട​തോ​ടെ ആ​ൺ​കു​ട്ടി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്രി​ൻ​സി​പ്പ​ലി​നെ ബ​ന്ധി​യാ​ക്കി സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. സ​മ​ര​ത്തി​നു പി​ന്നി​ൽ എം​എ​സ്എ​ഫും എ​സ്എ​ഫ്ഐ​യു​മാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ജ​ന​രോ​ഷം ഉ​യ​ർ​ന്ന​തോ​ടെ ഇ​രു​കൂ​ട്ട​രും സ​മ​ര​ക്കാ​രെ ത​ള്ളി​പ്പ​റ​ഞ്ഞു.

കോ​ള​ജി​ന​ടു​ത്ത് ഒ​ന്നി​ല​ധി​കം മ​സ്ജി​ദു​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​വി​ടെ പോ​കാ​തെ സ​ഭ​യു​ടെ കോ​ള​ജി​ൽ ത​ന്നെ നി​സ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തി​യ സ​മ​ര​ത്തോ​ട് കേ​ര​ളം മ​ത​ഭേ​ദ​മി​ല്ലാ​തെ, യു​ക്തി​സ​ഹ​മാ​യ പ്ര​തി​ക​ര​ണ​മാ​ണു ന​ട​ത്തി​യ​ത്. മ​സ്ജി​ദി​ൽ പെ​ൺ​കു​ട്ടി​ക​ളെ പ്രാ​ർ​ഥ​ന​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ങ്കി​ൽ മ​സ്ജി​ദി​നു മു​ന്നി​ല​ല്ലേ സ​മ​രം ന​ട​ത്തേ​ണ്ട​ത് എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ചോ​ദ്യം.

മ​റ്റൊ​ന്ന്, മു​സ്‌​ലിം മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ മ​റ്റു മ​ത​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്രാ​ർ​ഥി​ക്കാ​ൻ മു​റി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടോ എ​ന്ന​താ​യി​രു​ന്നു. അ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ​ക്കു​പോ​ലും പ്ര​കോ​പ​ന​മി​ല്ലാ​തെ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​യ മ​റു​പ​ടി​ക​ൾ കേ​ര​ള​ത്തി​ന്‍റെ സാ​മു​ദാ​യി​ക ഐ​ക്യ​ത്തെ പ​രി​ക്കേ​ൽ​പ്പി​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​യി കാ​ണ​ണം; ചെ​റി​യ കാ​ര്യ​മ​ല്ല.

നി​ർ​മ​ല ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെന്നുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. പ​ല വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​സ്കാ​ര​മു​റി ആ​വ​ശ്യ​പ്പെ​ടു​ന്ന​തും യൂ​ണി​ഫോ​മി​നു പ​ക​രം ഹി​ജാ​ബി​നു​വേ​ണ്ടി ശ​ഠി​ക്കു​ന്ന​തു​മൊ​ക്കെ കേ​ര​ള​ത്തി​ലും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. മും​ബൈ​യി​ലെ ര​ണ്ടു കോ​ള​ജു​ക​ളി​ൽ ഹി​ജാ​ബ് വി​ല​ക്കി​യ​തി​നെ​തി​രേ വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി മും​ബൈ ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ്.

കോ​ള​ജി​ൽ ഹി​ജാ​ബ്, നി​ഖാ​ബ്, ബു​ർ​ഖ എ​ന്നി​വ നി​രോ​ധി​ച്ച​ത് യൂ​ണി​ഫോം ഡ്ര​സ് കോ​ഡ് ന​ട​പ്പാ​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്നും മു​സ്‌​ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യം വ​യ്ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നു​മു​ള്ള കോ​ള​ജി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​രു കോ​ള​ജി​ൽ നി​സ്ക​രി​ക്കാ​ൻ സൗ​ക​ര്യം കി​ട്ടു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ത​ന്ത്ര​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ത്തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന നേ​താ​വി​ന്‍റേ​ത് എ​ന്ന മ​ട്ടി​ൽ ഒ​രു വീ​ഡി​യോ പ്ര​ചരി​ക്കു​ന്നു​ണ്ട്.

പെ​ൺ​കു​ട്ടി​ക​ൾ അ​ത​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു വി​ജ​യി​ച്ച​തി​ന്‍റെ അ​നു​ഭ​വ​വും അദ്ദേഹം പ​ങ്കു​വ​ച്ചു. ആ​ധി​കാ​രി​ക​മാ​ണെ​ങ്കി​ലും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ങ്കി​ലും അ​ത്ത​രം വീ​ഡി​യോ​ക​ൾ മൂ​വാ​റ്റു​പു​ഴ​യി​ലെ പെ​ൺ​കു​ട്ടി​ക​ളെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ, പു​റ​മേ ദൃ​ശ്യ​മ​ല്ലാ​ത്ത അ​ടി​യൊ​ഴു​ക്കു​ക​ളി​ൽ പെ​ടാ​തി​രി​ക്കാ​ൻ അ​വ​രെ ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട​ത് മു​സ്‌​ലിം സ​മു​ദാ​യം ത​ന്നെ​യാ​ണ്.

നി​ർ​മ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു മു​സ്‌​ലിം സം​ഘ​ട​ന​യു​ടെ​യും പി​ൻ​ബ​ല​മി​ല്ലെ​ന്നാ​ണെ​ങ്കി​ൽ ഇ​ത് കൂ​ടു​ത​ൽ ആ​പ​ത്ക​ര​മാ​ണെ​ന്നു​കൂ​ടി ഓ​ർ​മി​പ്പി​ച്ചു​കൊ​ള്ള​ട്ടെ. കാ​ര​ണം, ആ​രു​ടെ​യും പി​ന്തു​ണ​യി​ല്ലാ​തെ ഒ​രുപ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്നു​ണ്ടെ​ങ്കി​ൽ ഈ ​രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചും വ്യ​ത്യ​സ്ത മ​ത​ങ്ങളിൽ പെ​ട്ട​വ​ർ ഒ​ന്നി​ച്ചു​ക​ഴി​യു​ന്ന സ​മൂ​ഹ​ത്തി​ൽ പെ​രു​മാ​റേ​ണ്ട​തി​നെ​ക്കു​റി​ച്ചും അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ഒ​ട്ടും വൈ​കി​ക്കൂ​ടാ.

നി​ർ​മ​ല​യി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ട്ട വിഷയം ഇ​നി​യാ​വ​ർ​ത്തി​ക്ക​രു​തെ​ന്നു താ​ത്പ​ര്യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​മു​ഖ​പ്ര​സം​ഗം. അ​ത് ഒ​രു സ​മു​ദാ​യ​ത്തെ​യും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന​ല്ല, എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു​നി​ർ​ത്തു​ന്ന​തി​നാ​ണ്. വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വു​മൊ​ക്കെ ഭ്രൂ​ണാ​വ​സ്ഥ പി​ന്നി​ട്ടി​രി​ക്കു​ന്ന കാ​ല​ത്ത് ഒ​രു ആ​ധു​നി​ക മ​തേ​ത​ര രാ​ഷ്‌​ട്ര​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്ത് വാ​യി​ച്ചു മ​ന​സി​ലാ​ക്കാ​ത്ത​വ​രെ ഒ​റ്റ​ക്കെ​ട്ടാ​യി ത​ള്ളി​പ്പ​റ​യേ​ണ്ട കാ​ല​മാ​ണി​ത്.

സ​മാ​ധാ​ന​ജീ​വി​തം ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ​യോ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ​യോ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല. ഓ​രോ മ​ത​വും അ​തി​നു​ള്ളി​ലെ വ​ർ​ഗീ​യമു​ള​ക​ളെ നു​ള്ളി​ക്ക​ള​യേ​ണ്ട​തു​ണ്ട്. നി​സ്കാ​ര​മു​റി അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് കോ​ള​ജി​ന്‍റെ തീ​രു​മാ​നം.

കോ​ള​ജി​ന്‍റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത തീ​രു​മാ​നം അ​റി​യി​ച്ച​തി​നൊ​പ്പം നി​ർ​മ​ല കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ റവ. ഡോ. ​ ഫ്രാന്‍സിസ് കണ്ണാടന്‍, ആ ​കു​ട്ടി​ക​ൾ നി​ർ​മ​ല കോ​ള​ജി​ന്‍റേ​താ​ണെ​ന്നു പ​റ​ഞ്ഞ് ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ലെ ര​ണ്ടു മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ കോ​ള​ജി​ലെ​ത്തി മാ​നേ​ജ്മെ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​വ​രു​ടെ സ​മീ​പ​നം മൂ​വാ​റ്റു​പു​ഴ​യു​ടെ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെത​ന്നെ മ​തേ​ത​ര​ഗാ​ത്ര​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ​യും ശ​ക്ത​മാ​യ നി​ല​പാ​ട്, സം​ഭ​വ​ത്തി​ൽ​നി​ന്നു മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ൻ കാ​ത്തി​രു​ന്ന​വ​രെ അ​ങ്ങേ​യ​റ്റം നി​രാ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത്ത​ര​ക്കാ​രെ മൂ​ല​യ്ക്കി​രു​ത്താ​ൻ മൂ​ന്നു​ദി​വ​സം​പോ​ലും മൂ​വാ​റ്റു​പു​ഴ​യ്ക്കു വേ​ണ്ടി​വ​ന്നി​ല്ല.

എ​ടു​ത്തു​ചാ​ടി​യു​ള്ള ഏ​തൊ​രു അ​ഭി​പ്രാ​യ​പ്ര​ക​ട​ന​വും സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​ർ​ക്കേ പ്ര​യോ​ജ​ന​പ്പെ​ടൂ എ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു ദീ​പി​ക. ആ ​നി​ല​പാ​ടി​നെ അ​ങ്ങേ​യ​റ്റം ശ്ലാ​ഘി​ച്ച് പി​ന്തു​ണ​യ​റി​യി​ച്ച വാ​യ​ന​ക്കാ​രെ​യും സ്മ​രി​ക്കു​ന്നു.

ചെ​റി​യ വി​യോ​ജി​പ്പു​ക​ളെ​ അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ബ​ഹി​ർ​സ്ഫു​ര​ണ​ങ്ങ​ളാ​യി മാ​ത്രം കാ​ണു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന നി​ർ​മ​ല കോ​ള​ജ് കേ​ര​ള​ത്തെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യി നി​ല​നി​ർ​ത്താ​ൻ ന​ൽ​കി​യ സം​ഭാ​വ​ന ച​രി​ത്ര​ത്തി​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ന്നു.