സ​മാ​ധാ​ന​ത്തേ​ക്കാ​ൾ മ​ത​ഭ്രാ​ന്തി​നു സ്ഥാ​നം കൊ​ടു​ക്കു​ന്ന പാ​ക്കി​സ്ഥാ​ന് ഒ​രു മ​തേ​ത​രരാ​ജ്യ​ത്തി​ന്‍റെ പ​രി​ഷ്കൃ​തഭാ​ഷ മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല. കാ​ഷ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ‍അ​ടു​ക്കു​ന്തോ​റും തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് വി​ഷ​യം അ​തീ​വ​ഗൗ​ര​വ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.

ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഇ​പ്പോ​ഴും പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ ച​രി​ത്ര​ത്തി​ല്‍​നി​ന്ന് ഒ​ന്നും പ​ഠി​ച്ചി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​തി​നെ സ്ഥി​രീ​ക​രി​ക്കു​ന്ന​വി​ധം തീ​വ്ര​വാ​ദി​ക​ൾ വീ​ണ്ടും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ​സം​ഘ​ത്തി​ലെ പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ സൈ​ന്യം വ​ധി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ സൈ​നി​ക​ന്‍റെ ജീ​വ​നും ന​ഷ്ട​മാ​യി. പാ​ക്കി​സ്ഥാ​ൻ മാ​ത്ര​മ​ല്ല, തീ​വ്ര​വാ​ദ​ത്തെ രാ​ഷ്‌​ട്രീ​യ​വും രാ​ഷ്‌​ട്രീ​യ​ത്തെ തീ​വ്ര​വാ​ദ​വു​മാ​ക്കി​യ ഒ​രു രാ​ജ്യ​വും ച​രി​ത്ര​ത്തി​ൽ​നി​ന്ന് ഒ​ന്നും പ​ഠി​ക്കി​ല്ല.

നി​ര​വ​ധി ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര രാ​ജ്യ​ങ്ങ​ൾ അ​തി​ന്‍റെ തി​ക്ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ക്ക് അ​യ​ൽ​ക്കാ​രാ​യി കി​ട്ടി​യ​ത് അ​ത്ത​ര​മൊ​രു രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​ൻ ആ​യ​തു​കൊ​ണ്ട് ന​മു​ക്കു തീ​രാ​ശ​ല്യ​മാ​യി മാ​റി​യെ​ന്നേ​യു​ള്ളൂ.

ഇ​ന്ത്യ​യി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മം ന​ട​ത്തി​യ​ത് പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​വി​ഭാ​ഗ​മാ​യ ബോ​ർ​ഡ​ർ ആ​ക്‌​ഷ​ൻ ടീ​മി​ന്‍റെ (ബാ​റ്റ്) സ​ഹാ​യ​ത്തോ​ടെ​യാ​ണ്. അ​വി​ടെ സ​ർ​ക്കാ​രും സൈ​ന്യ​വും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മൊ​ക്കെ ഒ​രു സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്; മ​റ്റു​ള്ള​വ​രെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ലൂ​ടെ സ്വ​യം ന​ശി​ക്കു​ന്ന സം​വി​ധാ​നം.

ഈ ​മാ​സം മാ​ത്രം 10 സൈ​നി​ക​ർ​ക്കാ​ണ് കാ​ഷ്മീ​രി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ക​ഠു​വ​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ചു സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക​കം, ദോ​ഡ ജി​ല്ല​യി​ൽ ക്യാ​പ്റ്റ​ന​ട​ക്കം നാ​ലു സൈ​നി​ക​ർ​ക്കാ​ണു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. കു​പ്‌​വാ​ര​യി​ലെ ആ​ക്ര​മ​ണം ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു.

ജൂ​ണ്‍ ഒ​ന്പ​തി​നാ​ണ് കാ​ഷ്മീ​രി​ലെ റി​യാ​സി ജി​ല്ല​യി​ൽ തീ​ര്‍​ഥാ​ട​ക​രു​മാ​യി ശി​വ് ഖോ​രി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ക​ത്ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​നു നേ​രേ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ ബ​സി​ലെ ഒ​മ്പ​തു തീ​ര്‍​ഥാ​ട​ക​ര്‍ മ​രി​ക്കു​ക​യും 32 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​താ​യ​ത്, കു​റ​ച്ചെ​ങ്കി​ലും ശാ​ന്ത​മാ​യെ​ന്നു ക​രു​തി​യി​രു​ന്ന കാ​ഷ്മീ​രി​ൽ വീ​ണ്ടും ചോ​ര വീ​ഴു​ക​യാ​ണ്. സൈ​നി​ക​രും പൗ​ര​ന്മാ​രും പാ​ക്കി​സ്ഥാ​ന്‍റെ മ​ത​മൗ​ലി​ക​വാ​ദ​ത്തി​നു വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

കാ​ര്‍​ഗി​ല്‍ 25-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഡാ​ക്കി​ലെ ദ്രാ​സി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു: “അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​ൻ ഒ​ന്നും പ​ഠി​ക്കു​ന്നി​ല്ല. ഭീ​ക​ര​വാ​ദ​വും നി​ഴ​ൽ​യു​ദ്ധ​വും തു​ട​രു​ക​യാ​ണ്. ഭീ​ക​ര​ത​യു​ടെ യ​ജ​മാ​ന​ന്മാ​ർ​ക്കു നേ​രി​ട്ടു കേ​ൾ​ക്കാ​വു​ന്ന അ​ക​ല​ത്തി​ൽ​നി​ന്നാ​ണു ഞാ​ൻ പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ധീ​ര​രാ​യ പ​ട്ടാ​ള​ക്കാ​ർ​ക്കു മു​ന്നി​ൽ നി​ങ്ങ​ളു​ടെ നീ​ച​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കി​ല്ല. പാ​ക്കി​സ്ഥാ​നു​മാ​യി ന​ല്ല ബ​ന്ധ​ത്തി​നും സ​മാ​ധാ​ന​ത്തി​നു​മാ​യി നാം ​ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ ത​നി​നി​റം കാ​ണി​ച്ചു.” പ്ര​സം​ഗ​ത്തി​ന്‍റെ പി​റ്റേ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ കു​പ്‌​വാ​ര​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ മു​ടി​യു​ന്ന സാ​ന്പ​ത്തി​ക സ്ഥി​തി​യും ജ​ന​ങ്ങ​ളു​ടെ നി​ലം​പ​രി​ശാ​കു​ന്ന ജീ​വി​ത​നി​ല​വാ​ര​വു​മൊ​ന്നും തീ​വ്ര​വാ​ദ രാ​ഷ്‌​ട്ര​ങ്ങ​ൾ​ക്കു പ്ര​ശ്ന​മ​ല്ല. 2000 മു​ത​ൽ 2021 വ​രെ ആ​റു ല​ക്ഷം കോ​ടി രൂ​പ​യോ​ള​മാ​ണ് ചൈ​ന മാ​ത്രം പാ​ക്കി​സ്ഥാ​നു വാ​യ്പ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ണ​പ്പെ​രു​പ്പം 26 ശ​ത​മാ​ന​മാ​ണ്.

മ​തേ​ത​ര രാ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ മ​തം വി​ഴു​ങ്ങു​ന്ന​തി​ൽ ആ​ർ​ക്കും പ​രാ​തി​യു​മി​ല്ല. മ​റ്റു മ​ത​സ്ഥ​രൊ​ക്കെ തീ​വ്ര​വാ​ദി​ക​ളു​ടെ തി​ട്ടൂ​ര​ത്തി​നു വ​ഴ​ങ്ങി ജീ​വി​ക്ക​ണം. പോ​ലീ​സി​നെ​യും കോ​ട​തി​യെ​യു​മൊ​ന്നും സ​മീ​പി​ച്ചി​ട്ടു കാ​ര്യ​മി​ല്ല. എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും തീ​വ്ര​വാ​ദി​ക​ളെ പ്രീ​ണി​പ്പി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലാ​യ​തി​നാ​ൽ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​ത് ഇ​ന്ത്യ​യു​ടെ വി​ഷ​യ​മ​ല്ല.

പ​ക്ഷേ, ആ ​വി​ഷം ഇ​ന്ത്യ​യി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റു​ന്പോ​ൾ ന​മു​ക്ക് നോ​ക്കി​നി​ൽ​ക്കാ​നാ​വി​ല്ല. കാ​ഷ്മീ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്തോ​റും അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​വ​ർ ന​ട​ത്തും. കു​റ​ച്ചു സൈ​നി​ക​രെ​ക്കൂ​ടി അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ച്ചാ​ൽ തീ​രു​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നു ക​രു​താ​നാ​വി​ല്ല.

അ​വ​ന​വ​ന്‍റെ​യും മ​റ്റു​ള്ള​വ​രു​ടെ​യും സ​മാ​ധാ​ന​ത്തേ​ക്കാ​ൾ മ​ത​ഭ്രാ​ന്തി​നു സ്ഥാ​നം കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് മ​തേ​ത​ര​രാ​ജ്യ​ത്തി​ന്‍റെ പ​രി​ഷ്കൃ​ത​ഭാ​ഷ മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല. സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് വി​ഷ​യം അ​തീ​വ​ഗൗ​ര​വ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. കാ​ഷ്മീ​ർ ന​മ്മു​ടേ​താ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും സ്വ​ർ​ഗ​ത്തി​ൽ മ​ത​ഭ്രാ​ന്തി​നു മു​റി കൊ​ടു​ക്ക​രു​ത്.