Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
സഭയുടെ കിരീടം
Sunday, March 19, 2023 1:07 AM IST
ഇടയലേഖനങ്ങളിലും ദീപികയിലെഴുതിയ ലേഖനങ്ങളിലുമെല്ലാം നിലപാടുകളെ മാർ പവ്വത്തിൽ വസ്തുനിഷ്ഠമായി അവതരിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവരോട് ഊഷ്മള ബന്ധങ്ങൾ പുലർത്തുന്പോഴും കാര്യസാധ്യത്തിനായി ഒത്തുതീർപ്പുകളിലേർപ്പെട്ടില്ല.
കത്തോലിക്കാ സഭയുടെ ഉത്തരവാദിത്വങ്ങൾക്കു മാർഗദർശിയും അവകാശങ്ങൾക്കു കാവൽക്കാരനുമായിരുന്ന ഇടയൻ വിട പറഞ്ഞിരിക്കുന്നു; ചങ്ങനാശേശി ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പവ്വത്തിൽ. വിദ്യാഭ്യാസരംഗത്ത് ഉൾപ്പെടെ, ന്യൂനപക്ഷാവകാശങ്ങളുടെ ചിന്തകനും പോരാളിയുമെന്നനിലയിൽ സീറോ മലബാർ സഭയുടെ നിരീക്ഷണങ്ങളെയും നിലപാടുകളെയും അദ്ദേഹം രാജ്യത്തിന്റെ ചരിത്രവുമായി മാത്രമല്ല, ഭാവിയോടും ചേർത്തുവച്ചു. പൊതുമണ്ഡലത്തിലും ശൂന്യമായൊരിടം മാർ പവ്വത്തിലിന്റെ വിയോഗം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കത്തോലിക്കാ സഭയുടേത് നികത്താനാവാത്ത നഷ്ടമാണ്.
കോളജ് അധ്യാപകൻ, ചങ്ങനാശേരി ആർച്ച്ബിഷപ്, ഇന്റർ ചർച്ച് കൗൺസിൽ ഉപജ്ഞാതാവ്, വിദ്യാഭ്യാസ അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും അദ്ദേഹം നിർണായക സ്വാധീനമായി. ചങ്ങനാശേരി കുറുന്പനാടം പവ്വത്തിൽ കുടുംബത്തിൽ 1930ൽ ജനിച്ച അദ്ദേഹം 1962ൽ പൗരോഹിത്യം സ്വീകരിച്ചു. എസ്ബി കോളജിൽ അധ്യാപകനായിരിക്കെ 1972ൽ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. 1985ലാണ് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ പദവിയിലെത്തിയത്. 2007ൽ വിരമിച്ച അദ്ദേഹം എഴുത്തിലും വായനയിലും മുഴുകിയുള്ള ക്രിയാത്മക വിശ്രമജീവിതത്തിലായിരുന്നു.
അടിയുറച്ച നിലപാടുകളിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങൾ മാർ പവ്വത്തിലിനെ രാഷ്ട്രീയ മണ്ഡലത്തിലും ശ്രദ്ധേയനാക്കി. ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർഥി പ്രവേശനത്തെക്കുറിച്ചുമൊക്കെ വൈകാരികത ഇളക്കിവിട്ട് പൊതുബോധത്തെ പ്രക്ഷുബ്ധമാക്കാൻ ശ്രമിച്ചവർക്ക് അദ്ദേഹം ഭരണഘടനയും മുൻകാല കോടതിവിധികളും പഠിച്ചു മറുപടി കൊടുത്തു. അദ്ദേഹത്തിന്റെ കർശനമായ നിലപാടുകളാണ് പല ന്യൂനപക്ഷ അവകാശങ്ങളെയും നഷ്ടപ്പെടാതെ കാത്തത്. ന്യൂനപക്ഷാവകാശങ്ങൾ ഇത്രയെങ്കിലും സംരക്ഷിക്കാൻ സാധിച്ചത് ന്യൂനപക്ഷങ്ങളുടെ ജാഗ്രതകൊണ്ടുകൂടിയാണെന്ന് ഗുജറാത്തിലെ അഹമ്മദാബാദ് സെന്റ് സേവ്യേഴ്സ് കോളജ് കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്തരം നിതാന്ത ജാഗ്രതയിൽ മാർ പവ്വത്തിൽ എന്നും മുന്നിലുണ്ടായിരുന്നു.
ഇടയലേഖനങ്ങളിലും ദീപികയിലെഴുതിയ ലേഖനങ്ങളിലുമെല്ലാം നിലപാടുകളെ അദ്ദേഹം വസ്തുനിഷ്ഠമായി അവതരിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവരോട് ഊഷ്മള ബന്ധങ്ങൾ പുലർത്തുന്പോഴും കാര്യസാധ്യത്തിനായി ഒത്തുതീർപ്പുകളിലേർപ്പെട്ടില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ-സമുദായ-സാമൂഹിക നേതാക്കൾ അദ്ദേഹത്തിന്റെ നിലപാടുകളെ ഗൗരവത്തിലെടുത്തു. ചിലരെങ്കിലും രോഷത്തോടെ പ്രതികരിച്ചു. പക്ഷേ, മാർ പവ്വത്തിലിന്റെ രോഷം വ്യക്തികളോടായിരുന്നില്ല, ഭരണഘടനാവിരുദ്ധമായ രാഷ്ട്രീയ-ഭരണ നിലപാടുകളോടായിരുന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത് “സീറോ മലബാർ സഭയുടെ കിരീടം’’ എന്നായിരുന്നു.
ചങ്ങനാശേരി അതിരൂപതയുടെ മുഖപത്രമായ കുടുംബജ്യോതിയിൽ "ഓർമപ്പുസ്തകം' എന്ന പേരിൽ അദ്ദേഹമെഴുതിയ ആത്മകഥയിൽ അവകാശങ്ങളെക്കുറിച്ചു മാത്രമല്ല, സഭയുടെയും വൈദികർ ഉൾപ്പെടെയുള്ള ആത്മീയ നേതാക്കളുടെ ഉത്തരവാദിത്വങ്ങളും അനിവാര്യമായ തിരുത്തലുകളും നിരന്തരം ഓർമിപ്പിച്ചിരുന്നു. എൺപതാം പിറന്നാളിന് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, ""സഭയിലെ നേതൃത്വത്തിനു ദൈവത്തിലുള്ള ആശ്രയവും ദൈവത്തിന്റെ കയ്യില്‍ നാം ഉപകരണങ്ങള്‍ മാത്രമാണെന്ന ചിന്തയും ഉണ്ടായിരിക്കണം'' എന്നാണ്.
ചില രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള "ഓർമക്കുറിപ്പി'ലെ പരാമർശങ്ങൾ ഓർമപ്പിശകാണെന്നു ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ യാതൊരു ഓർമപ്പിശകുമില്ല, ഉത്തമബോധ്യമുള്ള കാര്യങ്ങളെക്കുറിച്ചാണ് എഴുതിയതെന്ന് അദ്ദേഹം ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഒപ്പം, ബന്ധപ്പെട്ട ദിവസം നടന്ന അനുബന്ധ കാര്യങ്ങളും കൃത്യതയോടെ ആവർത്തിക്കുകയും ചെയ്തു. വസ്തുനിഷ്ഠമായി മാത്രം കാര്യങ്ങൾ അവതരിപ്പിക്കണമെന്ന മാർ പവ്വത്തിലിന്റെ നിർബന്ധബുദ്ധി എതിരാളികൾക്കു പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ, കടലാസുവഞ്ചികൾ മുങ്ങിയപ്പോഴും അദ്ദേഹം പാറമേൽ പണിത പള്ളിയായി നിലകൊണ്ടു.
മാർ പവ്വത്തിൽ തന്റെ ശ്ലൈഹിക പാരന്പര്യത്താലും അടിയുറച്ച ക്രൈസ്തവ വിശ്വാസത്താലും ഉറച്ച പൗരബോധത്താലും ശക്തീകരിച്ച സഭാനിലപാടുകൾ ഭാരതസഭയുടെ ഭാവിയെയും ഉൾക്കൊള്ളുന്നതാണ്. വരാനിരിക്കുന്ന തലമുറകൾക്കും വഴികാട്ടിയാകുന്ന ആത്മീയവിളക്ക്! അതിനെ പ്രകാശിപ്പിക്കാൻ ദീപികയ്ക്കും നിരവധി അവസരങ്ങളുണ്ടായത് ചരിത്രനിയോഗമായി ഞങ്ങൾ കരുതുന്നു. ആ ദീപ്തസ്മരണകൾക്കു മുന്നിൽ ദീപികയുടെ പ്രണാമം!
വർണവിവേചന പോരാട്ട സ്മരണയിൽ വൈക്കം
ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്കെതിരേ ജനം
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വർണവിവേചന പോരാട്ട സ്മരണയിൽ വൈക്കം
ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്കെതിരേ ജനം
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
Latest News
രാമനവമി ആഘോഷങ്ങൾക്കിടെ ബംഗാളിൽ വൻ സംഘർഷം
സോൻടയിൽനിന്ന് 38.85 ലക്ഷം പിഴ ഇടാക്കും
റഷ്യൻ സൈബർ യുദ്ധതന്ത്രങ്ങൾ വെളിപ്പെടുത്തി "വൾക്കൻ ലീക്സ്'
കാറ്റും മഴയും; ഡൽഹി വിമാനത്താവളത്തിലേക്കുള്ള 22 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കാസര്‍ഗോഡ് അടച്ചിട്ട വീട്ടില്‍നിന്നും കോടികളുടെ കള്ളനോട്ട് പിടികൂടി
Latest News
രാമനവമി ആഘോഷങ്ങൾക്കിടെ ബംഗാളിൽ വൻ സംഘർഷം
സോൻടയിൽനിന്ന് 38.85 ലക്ഷം പിഴ ഇടാക്കും
റഷ്യൻ സൈബർ യുദ്ധതന്ത്രങ്ങൾ വെളിപ്പെടുത്തി "വൾക്കൻ ലീക്സ്'
കാറ്റും മഴയും; ഡൽഹി വിമാനത്താവളത്തിലേക്കുള്ള 22 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കാസര്‍ഗോഡ് അടച്ചിട്ട വീട്ടില്‍നിന്നും കോടികളുടെ കള്ളനോട്ട് പിടികൂടി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top