Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
മോശമായി പെരുമാറുകയോ അനാവശ്യ കാലതാമസമുണ്ടാക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്ന ജീവനക്കാരനെ പുറത്താക്കാൻ കഴിയണം. ഇടപെടാൻ ഒരു യൂണിയനെയും അനുവദിക്കരുത്.
സർക്കാർ ഓഫീസിലും പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാൻ, നിവൃത്തിയുണ്ടെങ്കിൽ ഒരു സാധാരണ പൗരനും ആഗ്രഹിക്കില്ല. സർക്കാർ ഓഫീസിലേക്കു പോകുന്നതിനെക്കുറിച്ച് ഓർക്കുന്പോൾത്തന്നെ സാധാരണക്കാരുടെ മനസ് മടുക്കുമെന്നതാണ് യാഥാർഥ്യം. തനിക്കു ലഭിക്കേണ്ട സേവനങ്ങൾ ഔദാര്യമെന്ന മട്ടിൽ അവഗണനയും ധാർഷ്ട്യവും പുച്ഛവുമൊക്കെ സഹിച്ചു വിധേയനായി നിന്നും, സമയനഷ്ടത്തിൽ അസഹിഷ്ണുത കാണിക്കാതെയും, ജീവനക്കാരന്റെ ഈഗോയെ മുറിവേൽപ്പിക്കാതെയും, കൈക്കൂലി കൊടുത്തും... അങ്ങനെയൊക്കെയാണ് ഇന്നും കാര്യങ്ങൾ നടത്തിയെടുക്കുന്നത്. കാലാന്തരത്തിൽ നാട്ടുനടപ്പായി മാറിയ ഈ സാഹചര്യത്തിനു മാറ്റം വരുത്താനാണ് മുഖ്യമന്ത്രി വീണ്ടും ശ്രമിക്കുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ് ഒരിക്കൽ മാറ്റത്തിനു ശ്രമിച്ചു മിക്കവാറും പരാജയപ്പെട്ട അദ്ദേഹം ഇപ്പോൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ എത്രയും വേഗം തീർപ്പാക്കാനുള്ള നീക്കത്തിലാണ്. അത്തരമൊരു മാറ്റം നടന്നിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഉദ്യോഗസ്ഥരും അതാഗ്രഹിക്കുമോ?
സെപ്റ്റംബർ 30 വരെ നീളുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം ജൂൺ 15ന് തുടങ്ങിക്കഴിഞ്ഞു. എല്ലാ വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഓരോ മാസത്തെയും പുരോഗതി വിലയിരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മാസത്തിൽ നാലു മന്ത്രിസഭായോഗങ്ങളുള്ളതിൽ ഒരെണ്ണത്തിൽ ഫയൽ തീർപ്പാക്കൽ കാര്യങ്ങളുടെ വിലയിരുത്തൽ നടത്തും. ഓരോ വകുപ്പിലെയും അതുവരെയുള്ള പുരോഗതിറിപ്പോർട്ട് മന്ത്രിമാർ അവതരിപ്പിക്കണം. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള നീതികേടും അഴിമതിയുമാണെന്നാണ് മുഖ്യമന്ത്രി ജീവനക്കാരെ ഓർമിപ്പിച്ചത്.
പ്രാദേശിക ഓഫീസുകളുടെ പ്രവർത്തനപുരോഗതി ജില്ലാ, റീജണൽ ഓഫീസുകൾ വിലയിരുത്തണം. വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പു മേധാവി ഇടവേളകൾ നിശ്ചയിച്ചു വിലയിരുത്തണം. സെക്രട്ടേറിയറ്റിലെ തീർപ്പാക്കലിന്റെ ചുമതല വകുപ്പു സെക്രട്ടറിമാർക്കായിരിക്കും. സംസ്ഥാനതലത്തിൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനത്തിന്റെ മേൽനോട്ടം ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിനായിരിക്കും. ഇക്കാര്യം ചീഫ് സെക്രട്ടറിയും വകുപ്പു മന്ത്രിമാരും അവലോകനം ചെയ്യും. വകുപ്പുതലത്തിലുള്ള തീർപ്പാക്കലിനോടൊപ്പം, ജില്ലാതലത്തിലും മേൽനോട്ട സംവിധാനമുണ്ടാകും. എല്ലാ വകുപ്പുകളിലെയും പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്നു ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ജില്ല, റീജണൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കും. ഓരോ ജില്ലയിലും ഓരോ മന്ത്രിമാർക്കു ചുമതലയുണ്ടാകും. മന്ത്രിസഭയിൽ ഇതു വിലയിരുത്തും.
സർക്കാരിന്റെ തീരുമാനവും തുടക്കവും നല്ലതാണ്. സെപ്റ്റംബർ 30 വരെയുള്ള ഫയലുകൾ തീർപ്പാക്കിക്കഴിഞ്ഞാലും സർക്കാർ ഓഫീസുകളും ജനങ്ങളും ഇവിടെത്തന്നെയുണ്ടാകും. ജീവനക്കാരുടെ മനോഭാവം പെട്ടെന്നൊന്നും മാറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കൃത്യനിഷ്ഠയോടെ ജോലിചെയ്യാനും വർഷങ്ങളായി വാങ്ങിക്കൊണ്ടിരിക്കുന്ന കൈക്കൂലി വേണ്ടെന്നു വയ്ക്കാനുമൊന്നും വലിയൊരു വിഭാഗം തയാറാകില്ല. പക്ഷേ, ഇച്ഛാശക്തിയുള്ള സർക്കാരുണ്ടെങ്കിൽ അടിമുടി മാറ്റം അസാധ്യമല്ല. ഒരിക്കലെങ്കിലും പഞ്ചായത്തു മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഏതെങ്കിലും ഓഫീസിൽ കയറിയിറങ്ങി വ്യവസ്ഥിതിയെ ശപിക്കാത്ത ഒരു മലയാളിയും ഈ നാട്ടിലുണ്ടാകില്ല. ന്യായമായ ആവശ്യങ്ങൾ നടത്തിക്കൊടുക്കാത്ത ഉദ്യോഗസ്ഥൻ അന്യായമായ കാര്യങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്യും. “വേണ്ട രീതിയിൽ’’ കണ്ടാൽ മതി. പലയിടത്തും ജീവനക്കാരുടെ തോന്ന്യാസത്തിനും അഴിമതിക്കുമെതിരേ പഞ്ചായത്തംഗങ്ങൾ ഒരക്ഷരം ഉരിയാടില്ല. കാരണം, അവരിൽ പലരുടെയും കൊടിയ അഴിമതികളെക്കുറിച്ച് ജീവനക്കാർക്കും അറിവുണ്ടാകും. പരസ്പരം വെറുപ്പിക്കാനാവില്ല.
ഇപ്പോൾത്തന്നെ ഫയലുകൾ തീർപ്പാക്കുന്നതിനു മിക്ക ഓഫീസുകളിലും സമയപരിധിയുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും സത്യസന്ധരായ ഉദ്യോഗസ്ഥർ അതു ചെയ്യുന്നുമുണ്ട്. പക്ഷേ, തീർപ്പാക്കാത്ത ഫയൽ സാങ്കേതിക കാരണമെഴുതി വൈകിക്കാനും മടക്കാനും അഴിമതിക്കാർക്കറിയാം. സ്വകാര്യസ്ഥാപനങ്ങളിൽ ഉത്പന്നമോ സേവനമോ നൽകിയതിനുശേഷം ഉപഭോക്താവിനെ വിളിച്ച് പ്രതികരണം ചോദിക്കുന്ന പതിവുണ്ട്. സർക്കാർ ഓഫീസിൽ സേവനം നൽകിയ ജീവനക്കാരനല്ലാതെ സത്യസന്ധനായ മറ്റൊരാൾ അത്തരമൊരു പ്രതികരണം ചോദിച്ചാൽ കുറേപ്പേരെങ്കിലും കാര്യം പറയും. മോശമായി പെരുമാറുകയോ അനാവശ്യ കാലതാമസമുണ്ടാക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്ന ജീവനക്കാരനെ പുറത്താക്കാൻ കഴിയണം.
ഇടപെടാൻ ഒരു യൂണിയനെയും അനുവദിക്കരുത്. വിരലിലെണ്ണാവുന്നതും വിവാദമായതുമായ അഴിമതികളിലല്ലാതെ നടപടിയെടുത്ത മാതൃകകളൊന്നും നിർഭാഗ്യവശാൽ കേരളത്തിലില്ല. “സർക്കാർ കാര്യം മുറപോലെ’’ എന്നതിനർഥം അതു നിയമാനുസൃതം പിഴവില്ലാതെ നടക്കും എന്നാണ്. പക്ഷേ, ഇപ്പോൾ ആളുകൾ അങ്ങനെ പറയുന്നത് വിപരീതാർഥത്തിലാണ്. അതു മാറ്റാനായാൽ, ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരിക്കാൻ അനുവദിക്കാതിരുന്നാൽ ഈ സർക്കാർ ജനങ്ങൾക്കു കൊടുക്കുന്ന ഭരണപരിഷ്കാരത്തിന്റെ സമ്മാനക്കിറ്റായി അതു മാറും.
മക്കളെ കൊണ്ടുപോകാൻ പടിവാതിൽക്കൽ അവരുണ്ട്
കേരളത്തിന്റെ സൈന്യത്തെ കടലിൽ താഴ്ത്തരുത്
ഓർഡിനൻസ് ഭരണവും ഒപ്പുവിവാദവും വേണ്ട
വനിതാ ശക്തീകരണം മധ്യപ്രദേശ് മോഡൽ
റോഡിലെ കുഴിയടയ്ക്കാൻ ഇനിയാരു കനിയണം?
ബഫർ സോൺ: ഈ പോക്ക് അപകടത്തിലേക്ക്
കൊടിനിറം നോക്കിയുള്ള ഇഡി റെയ്ഡുകൾ
സവാഹിരിയുടെ അന്ത്യം, തീവ്രവാദത്തിന്റേതല്ല
മണാശേരിയിലെ ക്രൂരത ആവർത്തിക്കരുത്
ദുരന്തമാകരുത് മഴക്കെടുതികൾ
മങ്കി പോക്സ്: കരുതൽ വേണം
അവഹേളിക്കരുത്, പാർലമെന്റ് ജനങ്ങളുടേതാണ്
ഫിലോമിനയുടെ മരണത്തിന് ഉത്തരവാദി സർക്കാർതന്നെ
വിദ്യാർഥികൾക്കുമേൽ സമ്മർദത്തിന്റെ കുരുക്കിടരുത്
മരുന്നുവില ജീവന്റെ വിലയാണ്
കാട്ടുനീതി വേണ്ട, കംഗാരൂകോടതികളും
ബിഗ് സല്യൂട്ട്, നീരജ് ചോപ്ര
കർഷകരെ ഒതുക്കാനോ റബർ മീറ്റ്?
ഹാഗിയ സോഫിയയെയും അപനിർമിക്കുന്ന പാഠപുസ്തകം
അടിവസ്ത്രമഴിപ്പിച്ച് സ്വയം നഗ്നരായ എൻടിഎ
മക്കളെ കൊണ്ടുപോകാൻ പടിവാതിൽക്കൽ അവരുണ്ട്
കേരളത്തിന്റെ സൈന്യത്തെ കടലിൽ താഴ്ത്തരുത്
ഓർഡിനൻസ് ഭരണവും ഒപ്പുവിവാദവും വേണ്ട
വനിതാ ശക്തീകരണം മധ്യപ്രദേശ് മോഡൽ
റോഡിലെ കുഴിയടയ്ക്കാൻ ഇനിയാരു കനിയണം?
ബഫർ സോൺ: ഈ പോക്ക് അപകടത്തിലേക്ക്
കൊടിനിറം നോക്കിയുള്ള ഇഡി റെയ്ഡുകൾ
സവാഹിരിയുടെ അന്ത്യം, തീവ്രവാദത്തിന്റേതല്ല
മണാശേരിയിലെ ക്രൂരത ആവർത്തിക്കരുത്
ദുരന്തമാകരുത് മഴക്കെടുതികൾ
മങ്കി പോക്സ്: കരുതൽ വേണം
അവഹേളിക്കരുത്, പാർലമെന്റ് ജനങ്ങളുടേതാണ്
ഫിലോമിനയുടെ മരണത്തിന് ഉത്തരവാദി സർക്കാർതന്നെ
വിദ്യാർഥികൾക്കുമേൽ സമ്മർദത്തിന്റെ കുരുക്കിടരുത്
മരുന്നുവില ജീവന്റെ വിലയാണ്
കാട്ടുനീതി വേണ്ട, കംഗാരൂകോടതികളും
ബിഗ് സല്യൂട്ട്, നീരജ് ചോപ്ര
കർഷകരെ ഒതുക്കാനോ റബർ മീറ്റ്?
ഹാഗിയ സോഫിയയെയും അപനിർമിക്കുന്ന പാഠപുസ്തകം
അടിവസ്ത്രമഴിപ്പിച്ച് സ്വയം നഗ്നരായ എൻടിഎ
Latest News
യുദ്ധമുഖത്ത് പ്രതികൂലം...; ഉപരോധം റഷ്യൻ പ്രതിരോധ മേഖലയെ ബാധിച്ചതായി ബ്രിട്ടൻ
ബെയ്റൂട്ട് ബാങ്കിലെ "തോക്കേന്തിയ നിക്ഷപകൻ' അറസ്റ്റിൽ
പ്രസിഡന്റിന്റെ അമിതാധികാരം ഇല്ലാതാകുന്നു; ഭരണഘടനാ ഭേദഗതിക്ക് ശ്രീലങ്ക
രജൗരി ആക്രമണം: ഒരു ജവാൻ കൂടി മരണത്തിന് കീഴടങ്ങി
ടോൾ പ്ലാസ ജീവനക്കാരനെ മർദിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു
Latest News
യുദ്ധമുഖത്ത് പ്രതികൂലം...; ഉപരോധം റഷ്യൻ പ്രതിരോധ മേഖലയെ ബാധിച്ചതായി ബ്രിട്ടൻ
ബെയ്റൂട്ട് ബാങ്കിലെ "തോക്കേന്തിയ നിക്ഷപകൻ' അറസ്റ്റിൽ
പ്രസിഡന്റിന്റെ അമിതാധികാരം ഇല്ലാതാകുന്നു; ഭരണഘടനാ ഭേദഗതിക്ക് ശ്രീലങ്ക
രജൗരി ആക്രമണം: ഒരു ജവാൻ കൂടി മരണത്തിന് കീഴടങ്ങി
ടോൾ പ്ലാസ ജീവനക്കാരനെ മർദിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top