Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
മാംസാവശിഷ്ടമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് തള്ളുന്നത് നായ്ക്കൾ പെരുകുന്നതിനു വലിയൊരു കാരണമാണ്. വാഹനങ്ങളിൽനിന്നും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ തെരുവുനായ്ക്കളെ ആകർഷിക്കുമെന്നതു പ്രത്യേകം പറയേണ്ടതില്ല. തെരുവുനായ ശല്യം തടയാനാകുന്നില്ലെങ്കിൽ കർശന നിയന്ത്രണങ്ങൾക്കുതകുന്ന തരത്തിൽ നിയമനിർമാണം നടത്തണം.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ഓടിയ ആറുവയസുകാരൻ കുഴൽക്കിണറിൽ വീണുമരിച്ച വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പഞ്ചാബിൽ പാടത്ത് കളിക്കുകയായിരുന്ന കുട്ടി നായ്ക്കൾ ആക്രമിക്കാൻ വന്നതോടെ ഓടി കുഴൽക്കിണറിന്റെ ഷാഫ്റ്റിൽ കയറിയതാണ് അപകടത്തിലേക്കു നയിച്ചത്.
ചണച്ചാക്കുകൊണ്ടു മൂടിയ ഷാഫ്റ്റിൽ ചവിട്ടിയതോടെ നൂറടി താഴ്ചയുള്ള കിണറ്റിലേക്കു വീഴുകയായിരുന്നു. പഞ്ചാബിലാണ് ഈ സംഭവമുണ്ടായതെങ്കിലും നമ്മുടെ നാട്ടിലടക്കം എവിടെയും എപ്പോഴും സംഭവിക്കാവുന്ന ഒരു ദുരന്തമായി തെരുവുനായ ആക്രമണം മാറിക്കഴിഞ്ഞു. കേരളത്തിന്റെ മുക്കിലും മൂലയിലുംവരെ തെരുവുനായകൾ ഭീതി പരത്തുന്നുണ്ട്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളുമൊന്നും ഇതിനൊരു പരിഹാരമുണ്ടാക്കുമെന്നു പ്രതീക്ഷിക്കാൻ വകയില്ല.
പ്രഭാതസവാരിക്കിറങ്ങുന്നവർ മുതൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവർവരെ ഭീതിയിലാണ്. സ്ത്രീകളും കുട്ടികളും തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത് വാർത്തപോലുമല്ലാതായിക്കഴിഞ്ഞു. ഇരുചക്രവാഹനയാത്രക്കാർ, വിശേഷിച്ചും രാത്രിയിൽ, ഏതുനിമിഷവും നായ്ക്കളുടെ ആക്രമണം ഭയന്നാണു സഞ്ചരിക്കുന്നത്. അതിരാവിലെ ആരാധനാലയങ്ങളിലേക്കു പോകുന്നവരും വിവിധ ജോലികൾക്കായി പുറത്തിറങ്ങുന്നവരുമെല്ലാം ഭയത്തിന്റെ നിഴലിലാണ്. വീട്ടിൽ വളർത്തുന്ന കോഴി, ആട്, പശു എന്നിവയെല്ലാം ആക്രമണത്തിനിരയാകുന്നു. ചെറിയ കുട്ടികളെ കടിച്ചുകുടഞ്ഞ വാർത്തകൾക്കു ക്ഷാമമില്ല. നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചവരെക്കുറിച്ചുള്ള വാർത്തകൾ കൂടി വരുന്പോൾ പകച്ചുനിൽക്കുകയാണു ജനങ്ങൾ.
ജൂൺ ഒന്നിനു സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുകയാണെന്നതും ആശങ്കയേറ്റുന്നു. വിഷപ്പാമ്പുകൾ അടക്കമുള്ള ക്ഷുദ്രജീവികളുടെ ആക്രമണങ്ങളും കൂടിവരുന്നുണ്ട്. എന്തു സുരക്ഷിതത്വമാണു നമ്മുടെ കുട്ടികൾക്കു നല്കാനാവുക എന്നു ഭരണകർത്താക്കളും സ്കൂൾ അധികൃതരും ബഹുജനസംഘടനകളുമെല്ലാം ചിന്തിക്കേണ്ട സമയം വൈകി.
കേന്ദ്ര ജന്തുദ്രോഹനിവാരണ നിയമപ്രകാരം തെരുവുനായ്ക്കളെ കൊല്ലാൻ പറ്റില്ല. പകരം മൃഗ ജനന നിയന്ത്രണ പരിപാടിയാണു നടപ്പാക്കേണ്ടത്. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനു സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും കുടുംബശ്രീയും ചേർന്ന് അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എബിസി) നടപ്പാക്കിയിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്തു തിരിച്ചുവിടുന്നതാണ് പദ്ധതി. തുടക്കത്തിൽ നല്ല രീതിയിൽ നടന്നെങ്കിലും കുടുംബശ്രീ പ്രവർത്തകരെ ഒഴിവാക്കണമെന്ന കോടതി നിർദേശത്തെത്തുടർന്ന് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിൽ പല തടസങ്ങളും നേരിട്ടു.
തദ്ദേശസ്ഥാപനങ്ങൾ ജനങ്ങളുടെ പരാതി പരിഗണിച്ചു തെരുവുനായ വന്ധ്യംകരണ പദ്ധതിക്കു പണം മാറ്റിവച്ചു കുടുംബശ്രീയുടെ ജില്ലാ സൊസൈറ്റിക്കു കൈമാറുകയാണ് ചെയ്തിരുന്നത്. ജില്ലകളിലെ കുടുംബശ്രീ സൊസൈറ്റികൾക്കു കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ അംഗീകാരം സംബന്ധിച്ച വിഷയത്തിൽ കേരള ഹൈക്കോടതിയിൽ കേസ് വന്നതിനെത്തുടർന്നാണ് പദ്ധതിയിൽനിന്നു കുടുംബശ്രീ ഒഴിവായത്.
ഇപ്പോൾ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തിൽ മോണിറ്ററിംഗ് സമിതികൾ നിലവിലുണ്ട്. പേവിഷബാധ കണ്ടെത്തുന്ന നായ്ക്കളെ നിർമാർജനം ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്.
വന്ധ്യംകരണത്തോടൊപ്പം പേവിഷബാധയ്ക്കുള്ള കുത്തിവയ്പും നല്കിവരുന്നു. എന്നിട്ടും തെരുവുനായ ശല്യം തടയാനാകുന്നില്ലെങ്കിൽ കർശന നിയന്ത്രണങ്ങൾക്കുതകുന്ന തരത്തിൽ നിയമനിർമാണം നടത്തണം. പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതു തടയുന്നതിനു ബോധവത്കരണം നടത്തുകയും ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പലതവണ നിയമസഭയിലടക്കം വ്യക്തമാക്കിയിട്ടുള്ളത്.
തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനു പൊതുജനങ്ങളുടെ സഹകരണം കൂടിയേ തീരൂ എന്നതിൽ തർക്കമില്ല. മാംസാവശിഷ്ടമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് തള്ളുന്നത് നായ്ക്കൾ പെരുകുന്നതിനു വലിയൊരു കാരണമാണ്. വാഹനങ്ങളിൽനിന്നും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ തെരുവുനായ്ക്കളെ ആകർഷിക്കുമെന്നതു പ്രത്യേകം പറയേണ്ടതില്ല.
ബോധവത്കരണമടക്കം പല നടപടികളും ഇതിനെതിരേ വിവിധ തലങ്ങളിൽ സ്വീകരിക്കുന്നുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാവുന്നു എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രാദേശികതലത്തിലെ കർശനമായ നിരീക്ഷണവും നിയമനടപടികളും അനിവാര്യമാണ്. മൃഗസംരക്ഷണവകുപ്പടക്കമുള്ള സംസ്ഥാന സർക്കാർ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും പൊതുജനങ്ങളും കൂട്ടായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ തെരുവുനായ ശല്യം നിയന്ത്രിക്കാനാവൂ. യോജിച്ച പ്രവർത്തനത്തിനായി നാമോരോരുത്തരും പ്രതിജ്ഞ ചെയ്യേണ്ട സമയം അതിക്രമിച്ചു.
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
Latest News
രാഹുലിന്റെ പ്രതികരണം വളച്ചൊടിച്ച ചാനലിനെതിരേ കേസെടുത്തു
ജമ്മുവിൽ പിടിയിലായ ലഷ്കർ ഭീകരൻ ബിജെപിയുടെ ഐടി സെൽ മേധാവി: റിപ്പോർട്ട്
അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി: പി.സിയെ പിന്തുണച്ച് കെ. സുധാകരൻ
"പി.സിയുടെ അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നു, ഹൈക്കോടതിയെ സമീപിക്കും'
കോട്ടയത്ത് മരം വീണ് കാര് തകര്ന്നു
Latest News
രാഹുലിന്റെ പ്രതികരണം വളച്ചൊടിച്ച ചാനലിനെതിരേ കേസെടുത്തു
ജമ്മുവിൽ പിടിയിലായ ലഷ്കർ ഭീകരൻ ബിജെപിയുടെ ഐടി സെൽ മേധാവി: റിപ്പോർട്ട്
അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി: പി.സിയെ പിന്തുണച്ച് കെ. സുധാകരൻ
"പി.സിയുടെ അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നു, ഹൈക്കോടതിയെ സമീപിക്കും'
കോട്ടയത്ത് മരം വീണ് കാര് തകര്ന്നു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top