Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
റിപ്പബ്ലിക് ദിന പരേഡ് ഫ്ലോട്ട് വിവാദമാകുന്പോൾ
സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും പോലെ ദേശീയപ്രാധാന്യമുള്ള ആഘോഷവേളകൾ സങ്കുചിത രാഷ്ട്രീയക്കളികൾക്കുള്ള വേദിയാക്കി മാറ്റാതിരിക്കാൻ കേന്ദ്ര സർക്കാരും
സംസ്ഥാന സർക്കാരുകളും ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിനു കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളുടെ ഫ്ലോട്ടിന് അനുമതി നിഷേധിക്കപ്പെട്ടതു വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ബിജെപി ഇതര സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾക്ക് അനുമതി നിഷേധിക്കപ്പെട്ടതാണു വിവാദത്തിനു കാരണം. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 12 എണ്ണമാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ഫ്ലോട്ട് അവതരിപ്പിക്കുക. കോവിഡ് മൂലമാണു ഫ്ലോട്ടിന്റെ എണ്ണം 12 ആയി പരിമിതപ്പെടുത്തിയതെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം.
ഫ്ലോട്ടിന് അനുമതി ലഭിച്ച സംസ്ഥാനങ്ങളിൽ ഒന്പതെണ്ണവും ബിജെപി ഭരിക്കുന്നവയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവയാണ് അനുമതി കിട്ടിയ കോൺഗ്രസിതര സംസ്ഥാനങ്ങൾ. 2019, 2020 വർഷങ്ങളിലും കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി കിട്ടിയിരുന്നില്ല. 2014-ൽ ഹൗസ്ബോട്ടിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ച കേരളത്തിനു മികച്ച ഫ്ലോട്ടിനുള്ള പുരസ്കാരം ലഭിച്ചു. ഇങ്ങനെയൊരു പശ്ചാത്തലമുള്ളപ്പോൾ അനുമതി കിട്ടുമെന്ന് ഉറപ്പുള്ള ഒരു ഫ്ലോട്ട് തെരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു. കേരളത്തിന്റെ ഫ്ലോട്ട് ഇല്ലാതെവരുന്നതിന്റെ കുറവ് സംസ്ഥാനത്തിനു മൊത്തത്തിലാണല്ലോ.
കേരളം കഴിഞ്ഞതവണ അവതരിപ്പിച്ചതു കയറിന്റെ ഫ്ലോട്ടായിരുന്നു. ഇത്തവണ ജടായുപ്പാറ, കുടുംബശ്രീ, സ്റ്റാർട്ടപ്പുകൾ, കരകൗശല വസ്തുക്കൾ എന്നിവയാണു കേരളം പ്രാഥമികനിർദേശത്തിൽ മുന്നോട്ടുവച്ചത്. റിപ്പബ്ലിക് ദിന പരേഡിന്റെ ചുമതലയുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിൽ ജടായുപ്പാറയെ തെരഞ്ഞെടുത്തു. അദ്വൈതസിദ്ധാന്തം ആവിഷ്കരിച്ച ആദി ശങ്കരാചാര്യരുടെ പ്രതിമ ടാബ്ലോയുടെ മുൻവശത്തു വയ്ക്കണമെന്നും അവർ നിർദേശിച്ചു. ഇതു നിരസിച്ച കേരളം സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണഗുരുവിന്റെ പ്രതിമ വയ്ക്കാമെന്നു പറഞ്ഞു. കേന്ദ്രത്തിന് അതു സമ്മതമായില്ല. ഇതുസംബന്ധിച്ചു കേന്ദ്രവും സംസ്ഥാനവുമായി മൂന്നുവട്ടം ചർച്ചകൾ നടന്നു.
ഒടുവിൽ ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമകൾ വയ്ക്കാമെന്നു കേന്ദ്രം നിർദേശിച്ചു. സംസ്ഥാന സർക്കാർ ഈ നിർദേശവും അംഗീകരിക്കാതെ വന്നപ്പോഴാണ് ഇത്തവണ കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി നിഷേധിക്കപ്പെട്ടത്. കേരളം നിർദേശിച്ചതരത്തിൽ ഫ്ലോട്ട് അവതരിപ്പിക്കുന്നതിന്റെ തടസം എന്താണെന്നു പ്രതിരോധ മന്ത്രാലയമോ ആദിശങ്കരാചാര്യരുടെ ഫ്ലോട്ട് ഉൾപ്പെടുന്നതിൽ വൈമുഖ്യത്തിന്റെ കാരണമെന്തെന്നു കേരള സർക്കാരോ വിശദീകരിച്ചിട്ടില്ല. ഇത്തരമൊരു വിവാദം ഒഴിവാക്കേണ്ടതായിരുന്നു.
പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾക്ക് അനുവാദം നൽകാത്തതും വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പശ്ചിമബംഗാളിന്റെ ഫ്ലോട്ടിന് അനുമതി നിഷേധിച്ചതിൽ ഞെട്ടലും വേദനയും പ്രകടിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. സ്വാതന്ത്ര്യസമരസേനാനികളുടെ സംഭാവനകളാണു പശ്ചിമബംഗാളിന്റെ ഫ്ലോട്ടിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ചിരുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെയും അദ്ദേഹം സ്ഥാപിച്ച ഐഎൻഎയുമാണു ഫ്ലോട്ടിൽ ചിത്രീകരിച്ചിരുന്നതെന്നു മമത ബാനർജി പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്കു റിപ്പബ്ലിക് ദിന പരേഡിൽ സ്ഥാനമില്ലാതെ പോകുന്നതു ഞെട്ടിക്കുന്ന കാര്യമാണെന്നും അവർ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമര പോരാളികളുടെ ചരിത്രം ആസ്പദമാക്കിയ പ്രമേയം അവതരിപ്പിച്ച തമിഴ്നാടിന്റെ ഫ്ലോട്ടിന് അനുമതി നിഷേധിച്ചതിന്റെ കാരണം ആ സംസ്ഥാനത്തിനും ബോധ്യപ്പെട്ടിട്ടില്ല. ബിജെപി ഭരിക്കുന്ന കർണാടകയ്ക്കു മാത്രമാണു ദക്ഷിണേന്ത്യയിൽ നിന്നു ഫ്ലോട്ട് അവതരിപ്പിക്കാൻ അനുവാദം കിട്ടിയത്.
ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായതിന്റെ ആഘോഷമാണു റിപ്പബ്ലിക് ദിനത്തിൽ നടക്കുന്നത്. രാജ്യത്തിന്റെ കരുത്തിന്റെയും വൈവിധ്യങ്ങളുടെയും സൗന്ദര്യത്തിന്റെയും പ്രകടനങ്ങൾ റിപ്പബ്ലിക് ദിന ചടങ്ങിൽ അരങ്ങേറുന്നു. ദേശീയോദ്ഗ്രഥനത്തിന്റെ സന്ദേശവും ഐക്യത്തിന്റെ സംഗീതവുമാണ് അവിടെ മുഴുങ്ങേണ്ടത്.
അപസ്വരങ്ങൾക്ക് അവിടെ സ്ഥാനമില്ല. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും പോലെ ദേശീയപ്രാധാന്യമുള്ള ആഘോഷവേളകൾ സങ്കുചിത രാഷ്ട്രീയക്കളികൾക്കുള്ള വേദിയാക്കി മാറ്റാതിരിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ശ്രദ്ധിക്കേണ്ടതുണ്ട്. റിപ്പബ്ലിക്ദിന പരേഡിനുള്ള സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളിൽ തീരുമാനമെടുത്തതു വിദഗ്ധസമിതിയാണെന്നും കേന്ദ്രസർക്കാർ അല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
പ്രമേയം, സങ്കല്പം, രൂപകല്പന, ദൃശ്യസ്വാധീനം എന്നിവയുടെ അടിസ്ഥാനത്തിലാണു വിദഗ്ധസമിതി തെരഞ്ഞെടുപ്പു നടത്തിയതെന്നും വിശദീകരണമുണ്ട്. എന്നാൽ, ഇതപ്പാടെ സമ്മതിച്ചുകൊടുക്കാൻ എല്ലാവരും തയാറാകണമെന്നില്ല. വൈവിധ്യങ്ങളെ അംഗീകരിക്കാനും സമവായത്തിന്റെ പാതയിൽ അണിചേരാനും സർവരും തയാറാകുന്പോഴാണ് ഐക്യത്തിന്റെ കരുത്തു കൂടുകയെന്നു കേന്ദ്ര- സംസ്ഥാന ഭരണകർത്താക്കൾ മനസിലാക്കണം.
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
Latest News
മെട്രോയിൽ സൗജന്യയാത്ര
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇന്ന് തലസ്ഥാനനഗരിയിൽ പോകുന്നവർ ശ്രദ്ധിക്കുക
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
Latest News
മെട്രോയിൽ സൗജന്യയാത്ര
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇന്ന് തലസ്ഥാനനഗരിയിൽ പോകുന്നവർ ശ്രദ്ധിക്കുക
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top