Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണം
ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ജനങ്ങളുടെ
ജീവനും സ്വത്തും സംരക്ഷിക്കുകയാണു പ്രധാനം.
യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി തല്ലിക്കൊന്നു കോട്ടയം നഗരമധ്യത്തിലെ പോലീസ് സ്റ്റേഷനിൽ ചുമന്നുകൊണ്ടു ചെന്ന സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ ഒരു തെരുവുഗുണ്ട യുവാവിനെ മർദിച്ചു കൊലപ്പെടുത്തി പുലർച്ചെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു. ജംഗിൾരാജ് നിലനിൽക്കുന്നുവെന്ന് ആക്ഷേപമുള്ള ഏതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനത്തെ കുഗ്രാമത്തിലല്ല ഇതു സംഭവിച്ചത്.
സാക്ഷരതയിലും ക്രമസമാധാനപാലനത്തിലും മുന്നിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഒരു ജില്ലാ ആസ്ഥാനത്ത് കളക്ടറേറ്റിനു തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലാണു സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുംവിധമുള്ള പാതകം അരങ്ങേറിയത്. ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന ഇത്തരം സംഭവങ്ങൾ പോലീസ് സംവിധാനത്തിനാകെ നാണക്കേടാണ്. ഇതുപോലൊന്ന് ഇനിയുണ്ടാകാൻ പാടില്ല.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു യുവാവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നും അതല്ല, കഞ്ചാവ് കച്ചവടം സംബന്ധിച്ചു പോലീസിനു വിവരം ചോർത്തിക്കൊടുത്തതാണു കാരണമെന്നും ഭാഷ്യങ്ങളുണ്ട്. അതെന്തായാലും കരുതിക്കൂട്ടിയാണു പ്രതി ഈ ക്രൂരകൃത്യം നടത്തിയതെന്നു വ്യക്തം. യുവാവിനെ കല്ലിനിടിച്ചും പട്ടികയ്ക്കടിച്ചുമാണു കൊലപ്പെടുത്തിയതെന്നു ചോദ്യംചെയ്യലിൽ പ്രതി പോലീസിനോടു പറഞ്ഞു.
ഈ നിഷ്ഠുരകൃത്യം നടത്തിയശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ പ്രതി നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയല്ലേ ചെയ്തത്? നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈ ഗുണ്ടയെ കാപ്പ ചുമത്തി 2021 നവംബർ 19നു കോട്ടയം ജില്ലയിൽനിന്നു നാടുകടത്തിയിരുന്നു. അതിനെതിരേ അപ്പീൽ നൽകി ഇളവു വാങ്ങി എത്തിയാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. ഇതു വിരൽചൂണ്ടുന്നതു നമ്മുടെ നിയമസംവിധാനത്തിലെ പഴുതുകളിലേക്കും അതു പ്രയോജനപ്പെടുത്തി നാടിനെ വിറപ്പിക്കാൻ കഴിയുംവിധം വിലസാൻ കൊടുംകുറ്റവാളികൾക്ക് അവസരം ലഭിക്കുന്നതിലേക്കുമാണ്. അത്തരം പഴുതുകൾ അടയ്ക്കണമെന്ന് അധികാരികൾക്ക് എന്തേ തോന്നാത്തത്?
കോട്ടയത്തു നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഗുണ്ടാ വിളയാട്ടത്തിന്റെ ഭീതിപ്പെടുത്തുന്ന വാർത്തകൾ ദിവസവുമെന്നോണം കേരളം കേൾക്കുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങളും മയക്കുമരുന്നു സംഘങ്ങളും നാടു വിറപ്പിച്ചുകൊണ്ടു വിലസുന്നു. തങ്ങൾക്കെതിരേ ആരെങ്കിലും നീങ്ങിയാൽ അവരെ കൊന്നുതള്ളും എന്ന മട്ടിലാണു പോക്ക്. ഏതെങ്കിലും പരിഷ്കൃതസമൂഹത്തിന് ഇതനുവദിച്ചു കൊടുക്കാനാവുമോ? ഏതാനും ആഴ്ച മുന്പ് ഒരു യുവാവിന്റെ കാൽ വെട്ടി നടുറോഡിലെറിഞ്ഞ സംഭവമുണ്ടായതു കേരളത്തിൽത്തന്നെയാണ്.
പോലീസ് കർക്കശ നടപടികൾ സ്വീകരിക്കുകയും ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും അകത്താക്കുകയും ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നോ? കോട്ടയത്തു കൊല്ലപ്പെട്ട യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടു പോയ ഉടൻ അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതാണ്. പോലീസ് അല്പംകൂടി ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? അതോ ഗുണ്ടകളെ നേരിടാൻ പോലീസുകാർക്കു ഭയമാണോ? ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതിൽ പോലീസിനു വലിയ ആലസ്യം സംഭവിച്ചിട്ടുണ്ട്. അതിന്റെ കാരണം എന്തായാലും തെറ്റു തിരുത്തുന്ന നടപടി ഉടനുണ്ടാകണം.
സംസ്ഥാനത്തു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും പോലുള്ള വൻ നഗരങ്ങൾ മാത്രമല്ല, കോട്ടയം പോലുള്ള ഇടത്തരം നഗരങ്ങൾ വരെ ഗുണ്ടാ സംഘങ്ങളുടെ കളിക്കളമായി മാറുന്നതു ജനങ്ങളുടെ സ്വൈരജീവിതം കെടുത്തും. ക്വട്ടേഷൻ അക്രമങ്ങളുടെയും മയക്കുമരുന്ന് കച്ചവടത്തിന്റെയും മറവിലാണു ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും പെരുകുന്നതെന്നാണു വിലയിരുത്തൽ.
വിദ്യാലയ പരിസരങ്ങളും ബസ് സ്റ്റാൻഡുകളുമൊക്കെ കേന്ദ്രീകരിച്ചു മയക്കുമരുന്നു കച്ചവടക്കാർ പെരുകുന്നതും അതു മറ്റ് അക്രമങ്ങളിലേക്കു നയിക്കുന്നതും സമൂഹഭദ്രതയെ തകർക്കുന്ന നിലയിൽ വളരുകയാണ്. കഴിഞ്ഞദിവസം പാലായിലെ ഒരു ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ബസിനുള്ളിൽവച്ച് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടറും സുഹൃത്തും ചേർന്നു പീഡിപ്പിച്ച സംഭവമുണ്ടായി. കേരളം എങ്ങോട്ടാണു പോകുന്നത്? ക്രമസമാധാനപാലനത്തിൽ പോലീസിനുണ്ടാകുന്ന വീഴ്ചകൾ സർക്കാരിന്റെ പ്രതിച്ഛായയും മോശമാക്കും.
ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. അവരുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ആരും വേവലാതിപ്പെടുകയും വേണ്ട. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണു പ്രധാനം. സാമൂഹ്യവിരുദ്ധർ ഇരുന്പഴിക്കുള്ളിൽ തന്നെ കിടക്കട്ടെ. ഗുണ്ടാവിളയാട്ടം തടയാൻ പോലീസിന്റെ പുതിയൊരു സംഘം രൂപീകരിക്കുമെന്നു രണ്ടാഴ്ച മുന്പു പോലീസ് മേധാവി പറഞ്ഞിരുന്നു. അതിന്റെ കാര്യം എവിടെവരെയായി? ഗുണ്ടാവിളയാട്ടം അമർച്ച ചെയ്തേ മതിയാവൂ.
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
Latest News
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
രാത്രിയിൽ പ്രകടനം: എസ്ഡിപിഐ പ്രവർത്തകർക്കെതിരേ കേസ്
ഇറാനിൽ കെട്ടിടം തകർന്നു 16 മരണം
2020ൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 1,31,714 ജീവൻ
Latest News
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
രാത്രിയിൽ പ്രകടനം: എസ്ഡിപിഐ പ്രവർത്തകർക്കെതിരേ കേസ്
ഇറാനിൽ കെട്ടിടം തകർന്നു 16 മരണം
2020ൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 1,31,714 ജീവൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top