Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന ചൈന
അയൽബന്ധങ്ങളും നയതന്ത്ര മര്യാദകളും മാനിക്കാതെയുള്ള ചൈനയുടെ നടപടികൾ ഏഷ്യയുടെ മാത്രമല്ല, ലോകത്തിന്റെയും സമാധാനത്തിനു ഭീഷണിയാണെന്നു കഴിഞ്ഞ കുറേ വർഷങ്ങളായുള്ള അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിർത്തിയിൽ ഇന്ത്യ ജാഗ്രത ഒട്ടും കുറയ്ക്കാൻ പാടില്ലെന്നാണ് ഇതെല്ലാം നൽകുന്ന മുന്നറിയിപ്പ്.
അതിർത്തിയിൽ സമാധാനം നിലനിർത്താൻ ചൈനയ്ക്കു താത്പര്യമില്ലെന്ന സൂചനയാണു ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ പുതിയ ചില സംഭവങ്ങൾ നല്കുന്നത്. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ പുതുവത്സര ദിനത്തിൽ ഇന്ത്യൻ സൈന്യം പതാക ഉയർത്തി. ഗൽവാനിൽ തങ്ങളുടെ അധീന പ്രദേശത്തു ചൈന പതാക ഉയർത്തിയതായി അതിനുമുമ്പു വാർത്ത വന്നിരുന്നു. അതിർത്തി ലംഘിച്ചാണു ചൈന പതാക ഉയർത്തിയതെന്നും അല്ലെന്നും വാദങ്ങളുണ്ട്. പത്ത് അതിർത്തി പോസ്റ്റുകളിൽ ഇന്ത്യയുടെയും ചൈനയുടെയും ഭടന്മാർ പുതുവത്സരദിനത്തിൽ മധുരപലഹാരങ്ങൾ പരസ്പരം കൈമാറി എന്നതു വേറെ കാര്യം.
ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ 2020-ൽ ഗൽവാനിൽ സംഘർഷമുണ്ടായതിനുശേഷം പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളും തമ്മിൽ പലവട്ടം പല തലങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ലഡാക്കിനു പുറമെ അരുണാചൽപ്രദേശിലെ അതിർത്തിയിലും ചൈന ഇപ്പോൾ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തുന്നു. പുതിയ വർഷത്തിലും സംഘർഷമൊഴിവാക്കാൻ ചൈനയ്ക്കു താത്പര്യമില്ലെന്നാണ് അവരുടെ നടപടികൾ സൂചിപ്പിക്കുന്നത്.
2021 ജൂണിൽ ഗൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്കും 40 ചൈനീസ് പട്ടാളക്കാർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. അതിനടുത്ത സ്ഥലത്താണു ചൈനീസ് പട്ടാളം അവരുടെ ദേശീയ പതാക ഉയർത്തിയതെന്നാണു റിപ്പോർട്ടുകൾ. ലഡാക്കിലെ പാങ്ങോംഗ് തടാകത്തിനു കുറുകെ ചൈന പാലം പണിയുന്നതായുള്ള റിപ്പോർട്ടുകളും ഏറെ ഗൗരവത്തോടെ കണക്കിലെടുക്കണം. 134 കിലോമീറ്റർ നീളമുള്ള പാങ്ങോംഗ് തടാകത്തിന്റെ ഏകദേശം 60 ശതമാനം ഭാഗത്തിന്റെ നിയന്ത്രണം ചൈനയ്ക്കും ബാക്കി ഇന്ത്യക്കുമാണ്.
തടാകത്തിന്റെ വടക്കും തെക്കും കരകളെ ബന്ധിപ്പിച്ചാണ് അര കിലോമീറ്റർ ദൈർഘ്യത്തിൽ പാലം പണിയുന്നത്. ചൈനയുടെ സൈനികനീക്കങ്ങൾ എളുപ്പമാക്കാൻ പാലം സഹായിക്കുമെന്നാണു വിലയിരുത്തൽ. പാങ്ങോംഗ് തടാകത്തിൽ ചൈന പാലം നിർമിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വിമർശിക്കുകയുണ്ടായി. ഇന്ത്യയുടെ സംയമനത്തെ ചൈന എന്നും ദൗർബല്യമായാണു കണ്ടിട്ടുള്ളത്.
ജനുവരി ഒന്നിനു നിലവിൽ വന്ന ചൈനയുടെ പുതിയ കരാതിർത്തി നിയമത്തിലെ നയങ്ങളിലൊന്നു തർക്കമുള്ള അതിർത്തിപ്രദേശങ്ങളിൽ തങ്ങളുടെ കൂടുതൽ ഗ്രാമങ്ങൾ സ്ഥാപിക്കുകയെന്നതാണ്. ലഡാക്കിലെയും അരുണാചൽപ്രദേശിലെയും അതിർത്തികളിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങളെ ഇതിന്റെയടിസ്ഥാനത്തിൽ കാണേണ്ടതുണ്ട്.
2020 മേയിൽ ഗൽവാൻ താഴ്വരയിൽ ഇന്ത്യ റോഡ് നിർമിക്കുന്നതു ചൈന തടഞ്ഞതോടെയാണു ലഡാക്ക് അതിർത്തിയിൽ സംഘർഷം മൂർച്ഛിക്കുന്നത്. അതിനുശേഷം ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയോടു ചേർന്നു പല സൈനിക യൂണിറ്റുകളും സ്ഥാപിച്ചു.
കിഴക്കൻ ലഡാക്കിലെ അധിനിവേശ പ്രദേശങ്ങളിൽനിന്നു സൈന്യങ്ങളെ പിൻവലിക്കാമെന്നു 2021 സെപ്റ്റംബറിൽ താജിക്കിസ്ഥാനിലെ ദുഷാൻബേയിൽ നടന്ന യോഗത്തിൽ ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു. എന്നാൽ, അതിക്രമിച്ചു കയറിയ ഹോട്ട് സ്പ്രിംഗ്സ്, ഡെപ്സാംഗ് സമതലങ്ങൾ, ദെംചോക് എന്നിവിടങ്ങളിൽനിന്നു സൈന്യത്തെ പിൻവലിക്കാൻ ചൈന തയാറാകാത്തതു സമാധാനത്തിന് അവർക്കു താത്പര്യമില്ല എന്നാണല്ലോ വ്യക്തമാക്കുന്നത്.
അരുണാചൽപ്രദേശിലെ തവാംഗ് സെക്ടറിൽ കഴിഞ്ഞ വർഷം ഇരുസൈന്യവും തമ്മിൽ പലതവണ ഉരസലുണ്ടായി. അവിടെ ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന പലതരം നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുള്ളതാണ്. അരുണാചൽപ്രദേശിലെ 15 സ്ഥലങ്ങൾക്കു ചൈന സ്വന്തം നിലയിൽ പേരിട്ടതായും ഒരാഴ്ച മുന്പ് വാർത്ത വന്നിരുന്നു. ചൈനയുടെ ഏറ്റുമുട്ടൽ സമീപനം തിരുത്താതെ അതിർത്തിയിൽ സമാധാനം സാധ്യമാവില്ല.
ഒരുവശത്ത് അയൽരാജ്യങ്ങളുമായി അതിർത്തികളിലെല്ലാം സംഘർഷം സൃഷ്ടിക്കുന്ന നിലപാടെടുക്കുന്പോൾ തന്നെ തങ്ങളുടെ രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾ ഒരു വീഴ്ചയുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ചൈന ശ്രദ്ധിക്കുന്നു.
ഭാവിയിൽ തങ്ങളുടെ സാന്പത്തിക വികസന പരിപാടികൾ ഏതു ദിശയിലായിരിക്കുമെന്നു സൂചിപ്പിക്കുന്ന നാഷണൽ സ്റ്റാൻഡാർഡൈസേഷൻ ഡെവലപ്മെന്റ് ഔട്ട്ലൈൻ ചൈന അടുത്തയിടെ പുറത്തുവിടുകയുണ്ടായി. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ, 5 ജി എന്നിങ്ങനെ ഭാവിയിൽ മുന്നേറുമെന്നു പ്രതീക്ഷിക്കുന്ന മേഖലകളിലെ തങ്ങളുടെ തന്ത്രം ഏതു വിധത്തിലായിരിക്കുമെന്ന് അതു സൂചിപ്പിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ വികസ്വര രാജ്യങ്ങൾ ചൈനയെ മാതൃകയാക്കണം എന്നുപറഞ്ഞാലും തെറ്റുണ്ടാവില്ല. അതേസമയം അയൽബന്ധങ്ങളും നയതന്ത്ര മര്യാദകളും മാനിക്കാതെയുള്ള ചൈനയുടെ നടപടികൾ ഏഷ്യയുടെ മാത്രമല്ല ലോകത്തിന്റെയും സമാധാനത്തിനു ഭീഷണിയാണെന്നു കഴിഞ്ഞ കുറേ വർഷങ്ങളായുള്ള അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിർത്തിയിൽ ഇന്ത്യ ജാഗ്രത ഒട്ടും കുറയ്ക്കാൻ പാടില്ലെന്നാണ് ഇതെല്ലാം നൽകുന്ന മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
സന്തോഷക്കൊടുമുടിയിൽ വീണ്ടും കേരളം
Latest News
മെട്രോയിൽ സൗജന്യയാത്ര
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇന്ന് തലസ്ഥാനനഗരിയിൽ പോകുന്നവർ ശ്രദ്ധിക്കുക
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
Latest News
മെട്രോയിൽ സൗജന്യയാത്ര
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇന്ന് തലസ്ഥാനനഗരിയിൽ പോകുന്നവർ ശ്രദ്ധിക്കുക
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top