Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഗുണ്ടകളെ ഒതുക്കാൻ പോലീസിന് എന്തുകൊണ്ടു കഴിയുന്നില്ല?
ഗുണ്ടകളെയും സാമൂഹ്യവിരുദ്ധശക്തികളെയും അമർച്ച ചെയ്തു നാട്ടിൽ ക്രമസമാധാനം ഉറപ്പുവരുത്തുക എന്ന ചുമതല ശരിയായി നിർവഹിക്കാൻ പോലീസിനു കഴിയണമെങ്കിൽ ക്രിമിനൽ ബന്ധങ്ങളുള്ളവരെ മാറ്റിനിർത്തി അടിമുടി ശുദ്ധികലശം നടത്തേണ്ടതുണ്ട്.
ഗുണ്ടാവിളയാട്ടം തടയാൻ പോലീസിന്റെ പുതിയൊരു സംഘം രൂപീകരിച്ചിരിക്കുകയാണു സംസ്ഥാന പോലീസ് മേധാവി. നിലവിലുണ്ടായിരുന്ന സംവിധാനം പരാജയമായിരുന്നെന്നു തുറന്നുസമ്മതിക്കലാണ് അതെന്നും വ്യാഖ്യാനിക്കാം. സംസ്ഥാനത്തു സാന്പത്തിക കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കൊള്ള എന്നിവയെല്ലാം പെരുകുന്നതായി ഡിജിപിതന്നെ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരേ പ്രാദേശികതലം മുതൽ നടപടികൾ ആവശ്യമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണു പുതിയ ദൗത്യസംഘത്തിന്റെ രൂപീകരണം.
ഗുണ്ടാആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ അതിനെ നേരിടാൻ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഒരു ടാസ്ക് ഫോഴ്സ് കഴിഞ്ഞ ജൂണിൽ രൂപീകരിച്ചിരുന്നു. അതിനുപുറമേ ഗുണ്ടകളെ നേരിടാനായി ജില്ലകളിൽ കാവൽ എന്ന പേരിൽ നാർകോട്ടിക് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രണ്ടാഴ്ച മുമ്പുണ്ടാക്കി. എന്നിട്ടും ഗുണ്ടാവിളയാട്ടം തുടരുന്ന സാഹചര്യത്തിലാണു ജില്ലാ ടാസ്ക് ഫോഴ്സുകളുടെ ഏകോപനച്ചുമതലയുള്ള നോഡൽ ഓഫീസറായി ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചുകൊണ്ടു പോലീസ് മേധാവിയുടെ പുതിയ പ്രഖ്യാപനം.
സമാധാനജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളെ അസ്വസ്ഥരാക്കുന്ന തരത്തിലാണു കുറേനാളായി കേരളത്തിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. ആലപ്പുഴയിലെ വർഗീയമാനമുള്ള ഇരട്ടക്കൊലപാതകവും എറണാകുളം ജില്ലയിലെ കിഴക്കന്പലത്ത് അതിഥിത്തൊഴിലാളികൾ അഴിഞ്ഞാടി പോലീസ് സംഘത്തെ ആക്രമിച്ചു പോലീസ് ജീപ്പ് കത്തിച്ചതുമാണ് ഈ ദിവസങ്ങളിലെ പ്രധാന സംഭവങ്ങൾ. കൊലപാതകം, പിടിച്ചുപറി, മോഷണം, കൈയേറ്റം, മർദനം തുടങ്ങിയ കേസുകൾ പലതു റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആലപ്പുഴ ഇരട്ടക്കൊലപാതക കേസിലെ പ്രധാനപ്രതികളെ ഇനിയും പിടിക്കാനായിട്ടില്ല. തലസ്ഥനത്ത് ഉൾപ്പെടെ പലയിടങ്ങളിലും പോലീസിന്റെ മൂക്കിനുതാഴെ ഗുണ്ടകൾ അഴിഞ്ഞാടുന്നു.
ഗുണ്ടകൾക്കു രാഷ്ട്രീയസംരക്ഷണം ലഭിക്കുന്നതുകൊണ്ടാവാം അവരിൽ പലരെയും തൊടാൻ പോലീസിനും ഭയമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് എണ്ണായിരത്തോളം സാമൂഹികവിരുദ്ധർ അറസ്റ്റിലായിട്ടുണ്ടെന്നാണു പോലീസിന്റെ കണക്ക്. എന്നാൽ, ഇവരെക്കാൾ ഭയക്കേണ്ട കൊടുംക്രിമിനലുകൾ പുറത്തുണ്ട് എന്നതു ജനങ്ങളുടെ ഉറക്കംകെടുത്തുന്നു.
പോലീസും ഗുണ്ടകളും രാഷ്ട്രീയക്കാരും തമ്മിൽ അവിശുദ്ധബന്ധം നിലനിൽക്കുന്നതാണു ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനു പ്രധാന തടസമെന്ന് എല്ലാവർക്കുമറിയാം. രാഷ്ട്രീയക്കാരുടെ ക്വട്ടേഷൻ ടീമായി പ്രവർത്തിക്കുന്ന ഗുണ്ടകളെ നേരിടാൻ പോലീസിനു പേടിയാണ്. ഗുണ്ടകളുമായി സഹവർത്തിത്വത്തിൽ കഴിയുന്ന പോലീസുകാരും ധാരാളം. തീവ്രവാദികളുമായും ഭീകരസംഘടനകളുമായും ബന്ധമുള്ള നിരവധി പേർ പോലീസ് സേനയിലുണ്ട് എന്നു തെളിയിക്കുന്ന ധാരാളം വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
പോലീസിന്റെ പക്കലുള്ള രഹസ്യവിവരങ്ങൾ പോലും ഇവരിലൂടെ ഭീകരസംഘടനകളിലെത്തുന്നു. ഇങ്ങനെ വിവരം ചോർത്തിക്കൊടുത്ത ഒരു പോലീസുകാരനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യുകയുണ്ടായി. പിടിക്കപ്പെടാതെ ഇത്തരം എത്രയോപേർ പോലീസ് സേനയിലുണ്ടാവും? ഗുണ്ടകളെയും സാമൂഹ്യവിരുദ്ധശക്തികളെയും അമർച്ച ചെയ്തു നാട്ടിൽ ക്രമസമാധാനം ഉറപ്പുവരുത്തുക എന്ന ചുമതല ശരിയായി നിർവഹിക്കാൻ പോലീസിനു കഴിയണമെങ്കിൽ ക്രിമിനൽ ബന്ധങ്ങളുള്ളവരെ മാറ്റിനിർത്തി അടിമുടി ശുദ്ധികലശം നടത്തേണ്ടതുണ്ട്. നടപടി സസ്പെൻഷനിൽ ഒതുക്കാതെ ക്രിമിനലുകളെ സഹായിക്കുന്നവരെയെല്ലാം പിരിച്ചുവിടുകയാണു വേണ്ടത്. വർഗീയതയ്ക്കു ചൂട്ടുപിടിക്കുന്നവർ പോലീസ് സേനയിൽ വേണ്ട.
ചില പരിഷ്കാരങ്ങൾ പോലീസ് സേനയുടെ കാര്യക്ഷമതയെ ബാധിച്ചോയെന്ന സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി അടുത്തകാലം വരെ പ്രവർത്തിച്ചിരുന്നതു സബ് ഇൻസ്പെക്ടർമാരായിരുന്നു. ഇപ്പോൾ സർക്കിൾ ഇൻസ്പെക്ടർമാരാണു മിക്ക സ്റ്റേഷനുകളിലും എസ്എച്ച്ഒമാർ. സർവീസിലെ തുടക്കക്കാരായ സബ് ഇൻസ്പെക്ടർമാർ ജോലിയോടു കാണിക്കുന്ന ആത്മാർഥതയും ആവേശവും അല്പംകൂടി മുതിർന്നവർക്ക് ഉണ്ടാകണമെന്നില്ല. അതേസമയം അനുഭവസമ്പത്തിന്റെ ബലത്തിൽ കൂടുതൽ പക്വതയോടെ പ്രവർത്തിക്കാൻ സർക്കിൾ ഇൻസ്പെക്ടർമാർക്കു കഴിയും.
ജില്ലാ പോലീസ് മേധാവികളിൽനിന്നു ചില ചുമതലകൾ കൂടുതൽ ഉയർന്നതലങ്ങളിലേക്കു മാറ്റിയതും കാര്യക്ഷമതയെ ബാധിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. പലരു കൂടിയാൽ പാന്പു ചാകില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. കേരളത്തിൽ ഒരു ഐജി മാത്രമുണ്ടായിരുന്ന കാലത്തു പോലീസ് സേനയ്ക്കുണ്ടായിരുന്ന കർമവീര്യം നിരവധി ഡിജിപിമാരുള്ളപ്പോൾ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ എവിടെയോ തകരാറുണ്ടെന്നു വ്യക്തം. 20.43 കോടി രൂപ ചെലവഴിച്ചു പോലീസിനു പുതുതായി 192 വാഹനങ്ങൾ വാങ്ങുന്നതായി വാർത്ത വന്നിട്ടുണ്ട്. വാഹനങ്ങൾ ഇല്ലാത്തതൊന്നുമല്ല അക്രമങ്ങൾ തടയുന്നതിനു തടസം. പോലീസ് തലപ്പത്തുള്ളവരുടെ ശ്രദ്ധ വാഹനം വാങ്ങുന്നതുപോലെയുള്ള കാര്യങ്ങളിലായാൽ ഗുണ്ടാവിളയാട്ടം അമർച്ച ചെയ്യാൻ സമയം കിട്ടാതെവരും.
കാട്ടുപന്നിയും ചിരിക്കും ഈ നിയമഭേദഗതി വായിച്ച്
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
കാട്ടുപന്നിയും ചിരിക്കും ഈ നിയമഭേദഗതി വായിച്ച്
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുക്കണോ?
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
ആരോഗ്യ വിചാരം
ജ്ഞാൻവാപിയിൽ ജാഗ്രത വേണം
തിരിച്ചുവരട്ടെ കോൺഗ്രസ്
ഭാരതസഭയ്ക്ക് അഭിമാനമുഹൂർത്തം
വിലക്കയറ്റത്തിന്റെ ബുൾഡോസറുകൾ
പകർച്ചവ്യാധികളെ വിളിച്ചുവരുത്തരുത്
രാജ്യദ്രോഹ നിയമത്തിൽ ചരിത്ര ഉത്തരവ്
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
സ്ത്രീകളെ ചവിട്ടിത്താഴ്ത്തരുത്
മതിയാക്കൂ ജനദ്രോഹം
മാധ്യമസ്വാതന്ത്ര്യം എന്ന ജനാധിപത്യം
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
പശുവിന്റെ പേരിൽ അക്രമികളെ അഴിച്ചുവിടരുത്
Latest News
പാത ഇരട്ടിപ്പിക്കൽ: 13 ട്രെയിനുകൾ റദ്ദാക്കി
മണിച്ചന്റെ മോചനം; ഫയൽ തിരിച്ചയച്ച് ഗവർണർ
ജൂൺ ഒമ്പതു മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
ഡൽഹി വിമാനത്താവളത്തിൽനിന്നും 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി
പഴകിയ എണ്ണ കണ്ടെത്താന് പ്രത്യേക പരിശോധന: മന്ത്രി വീണാ ജോര്ജ്
Latest News
പാത ഇരട്ടിപ്പിക്കൽ: 13 ട്രെയിനുകൾ റദ്ദാക്കി
മണിച്ചന്റെ മോചനം; ഫയൽ തിരിച്ചയച്ച് ഗവർണർ
ജൂൺ ഒമ്പതു മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
ഡൽഹി വിമാനത്താവളത്തിൽനിന്നും 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി
പഴകിയ എണ്ണ കണ്ടെത്താന് പ്രത്യേക പരിശോധന: മന്ത്രി വീണാ ജോര്ജ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top