മുല്ലപ്പെരിയാർ: ജനങ്ങളുടെ ആശങ്ക അകറ്റണം
മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പു​​​തി​​​യ ഡാം ​​​വേ​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​തു സം​​​ബ​​​ന്ധി​​​ച്ചു ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്ത​ണം. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക നീ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണം.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​നെ​​പ്പ​​റ്റി​​യു​​ള്ള ആ​​ശ​​ങ്ക ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ന്‍റെ പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​യ നി​​​രീ​​​ക്ഷ​​​ണം ശ്ര​​ദ്ധേ​​യ​​മാ​​​ണ്. ജ​​​ല​​​നി​​​ര​​​പ്പ് തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തു കോ​​​ട​​​തി​​​യ​​​ല്ലെ​​​ന്നും കേ​​​ര​​​ളം ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യും മേ​​​ൽ​​​നോ​​​ട്ട​​​സ​​​മി​​​തി​​​യു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​മി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ സു​​​പ്രീം​​​കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

2018-ലെ ​​​പ്ര​​​ള​​​യ​​​സ​​​മ​​​യ​​​ത്തു ഡാ​​​മി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 139 അ​​​ടി​​​യാ​​​യി നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ കേ​​​ര​​​ളം സ​​​മാ​​​ന ഉ​​​ത്ത​​​ര​​​വ് ഇ​​​പ്പോ​​ഴും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തി​​​നെ എ​​​തി​​​ർ​​​ത്ത ത​​​മി​​​ഴ്നാ​​​ട് 2006, 2014 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി അ​​​നു​​​സ​​​രി​​​ച്ച് ജ​​​ല​​​നി​​​ര​​​പ്പ് 142 അ​​​ടി​​​വ​​​രെ ആ​​​കാ​​​മെ​​​ന്നു വാ​​​ദി​​​ച്ചു. ഹ​​​ർ​​​ജി നാ​​​ളെ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​തി​​​നു​​​മു​​​ന്പ്, കേ​​​ര​​​ളം ഇ​​ക്കാ​​ര്യ​​ത്തി​​ൽ ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി ച​​​ർ​​​ച്ച​ ന​​​ട​​ത്തി​ ക്രി​​​യാ​​​ത്മ​​​ക​ ധാ​​ര​​ണ​​യു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ക്കണം.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പു​​​തി​​​യ ഡാം ​​വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി അ​​റി​​യി​​ച്ചു. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം ​​​ഡീ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ത്തോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പും അ​​​ദ്ദേ​​​ഹം പ്ര​​ക​​ട​​മാ​​​ക്കി. ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​ക്കാ​​​തെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​ൻ നോ​​ക്കു​​ന്ന​​തു​​ത​​ന്നെ​​യാ​​ണു ന​​ല്ല​​ത്.

കേ​​​ര​​​ള​​​വു​​​മാ​​​യി 1886-ൽ ഉണ്ടാക്കിയ ക​​രാ​​​റി​​​ലൂ​​​ടെ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ കൈ​​​യി​​​ലെ​​ത്തി. ഡാ​​​മി​​​ലെ ജ​​​ലം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് അ​​​വ​​​രാ​​ണ്. അ​​​തി​​​നാ​​​ൽ ഡാ​​​മി​​​ൽ പ​​​ര​​​മാ​​​വ​​​ധി ജ​​​ലം സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​ലാ​​​ണ് അ​​​വ​​​ർ​​​ക്കു താ​​​ത്പ​​​ര്യം. എ​​​ന്നാ​​​ൽ, കാ​​​ല​​​പ്പ​​​ഴ​​​ക്കം ചെ​​​ന്ന ഡാം ​​നി​​റ​​യു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കു​​​മെ​​​ന്നാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക. പേ​​​മാ​​​രി​​​ക്കാ​​ല​​​ത്തു മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം ​​​ത​​​ക​​​ർ​​​ന്നാ​​​ൽ ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന വെ​​​ള്ളം ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ഇ​​​ടു​​​ക്കി ഡാ​​​മി​​​നു ക​​​ഴി​​​യു​​​മോ എ​​​ന്ന ഭ​​​യ​​​വു​​മു​​ണ്ട്. അ​​​തൊ​​​രു മ​​​ഹാ​​​ദു​​​ര​​​ന്ത​​​ത്തി​​​നി​​​ട​​​യാ​​​ക്കു​​​മെ​​​ന്ന പ​​​രി​​​ഭ്രാ​​​ന്തി ​നി​​സാ​​ര​​മാ​​യി അ​​വ​​ഗ​​ണി​​ച്ചു​​ത​​ള്ളാ​​വു​​ന്ന​​ത​​ല്ല.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 137 അ​​ടി​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യാ​​​ണ്. ഈ ​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ജ​​​ലം കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ.​ സ്റ്റാ​​​ലി​​​നു ക​​​ത്തെ​​​ഴു​​​തി​. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ണ​​​ക്കെ​​​ട്ട് തു​​​റ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ മു​​​ന്പെ​​​ങ്കി​​​ലും അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ഴ തു​​​ട​​​ർ​​​ന്നാ​​​ൽ ഡാ​​​മി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് കൂ​​ടു​​ത​​ൽ ഉ​​യ​​രാം. 1895-ൽ ​​​പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ന് 15.661 ടി​​​എം​​​സി (തൗ​​​സ​​​ൻഡ് മി​​​ല്യ​​​ൺ ക്യു​​​ബി​​​ക് ഫീ​​​റ്റ്) പൂ​​​ർ​​​ണ ജ​​​ല​​​സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​ണ്ട്. ക​​​ല്ലും സു​​​ർ​​​ക്കി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 2890 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന, 365.7 മീ​​​റ്റ​​​ർ നീ​​​ള​​​വും 53.6 മീ​​​റ്റ​​​ർ (176 അ​​​ടി) ഉ​​​യ​​​ര​​​വു​​​മു​​​ള്ള ഈ ​​​ഗ്രാ​​​വി​​​റ്റി ഡാം ​​​നി​​​ർ​​​മി​​​ച്ച​​​ത് .

2014 ന​​​വം​​​ബ​​​ർ 21-നും 2018-​​ലെ ​മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് 15-നും ​​​ഡാ​​​മി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 142 അ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നി​​രു​​ന്നു. ശേ​​​ഷി​​​ക്ക​​​പ്പു​​​റം ജ​​​ലം സം​​​ഭ​​​രി​​​ച്ചാ​​​ൽ കാ​​​ല​​​പ്പ​​​ഴ​​​ക്കം​​​ചെ​​​ന്ന ഈ ​​​ഡാം ത​​​ക​​​രാ​​​മെ​​​ന്നാ​​​ണ് യു​​​എ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ പ​​റ​​യു​​ന്ന​​​ത്. പ​​ക്ഷേ, പു​​​തി​​​യ ഡാം ​​​വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​ത്തി​​ൽ ന​​ട​​പ​​ടി​​യൊ​​ന്നു​​മി​​ല്ല. കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​ത്സാ​​ഹ​​​ക്കു​​​റ​​​വും ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ നി​​​സ​​​ഹ​​​ക​​​ര​​​ണ​​​വും കേന്ദ്രത്തിലെ വി​​വി​​ധ വ​​​കു​​​പ്പു​​ക​​ളു​​ടെ ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ളു​​​മെ​​​ല്ലാം അ​​​തി​​​നു കാ​​​ര​​​ണ​​​മാ​​​ണ്.

1979-ൽ ​​​ഗു​​​ജ​​​റാ​​​ത്തി​​​ലെ മോ​​​ർ​​​വി ഡാം ​​​ത​​​ക​​​ർ​​​ന്ന് 15,000 പേ​​​ർ മ​​​രി​​​ച്ച​​തി​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ന്‍റെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തെ​​​പ്പ​​​റ്റി ആ​​​ശ​​​ങ്ക​​​യു​​​ണ​​​ർ​​​ന്ന​​​ത്. റി​​​ക്‌​​​ട​​​ർ സ്കെ​​​യി​​​ലി​​​ൽ 6.5-ൽ കൂ​​​ടി​​​യ ഭൂ​​​മി​​​കു​​​ല​​​ക്കം ഉ​​​ണ്ടാ​​​യാ​​​ൽ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം ​​​അ​​​തി​​​നെ അ​​​തി​​​ജീ​​​വി​​​ക്കി​​​ല്ലെ​​​ന്നു ഐ​​​ഐ​​​ടി റൂ​​​ർ​​​ക്കി​​​ ന​​ട​​ത്തി​​യ പ​​ഠ​​ന​​ങ്ങ​​ളി​​ൽ ക​​​ണ്ടെ​​​ത്തി​​യി​​ട്ടു​​ണ്ട്. ‌

പി​​ന്നീ​​ടു സെ​​​ൻ​​​ട്ര​​​ൽ വാ​​​ട്ട​​​ർ ക​​​മ്മീ​​​ഷ​​​ൻ ഡാം ​​​സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും ജ​​​ല​​​നി​​​ര​​​പ്പ് 152 അ​​​ടി​​​യി​​​ൽനി​​​ന്ന് ആ​​​ദ്യം 142 അ​​​ടി​​​യാ​​​യും പി​​​ന്നീ​​​ട് 136 അ​​​ടി​​​യാ​​​യും താ​​​ഴ്ത്താ​​​ൻ നി​​ർ​​ദേ​​ശി​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​ട​​​ർ​​​ന്നു ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ ഡാ​​​മി​​​ൽ ചി​​​ല അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തി. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ന്‍റെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി 2010 ഫെ​​​ബ്രു​​​വ​​​രി 18-ന് ​​​ഒ​​​രു ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു. ജ​​​സ്റ്റീ​​​സ് എ.​​​എ​​​സ്.​​​ ആ​​​ന​​​ന്ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി ഡാം ​​​സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ക​​​യും ജ​​​ല​​​നി​​​ര​​​പ്പ് വീ​​​ണ്ടും 142 അ​​​ടി​​​വ​​​രെ ഉ​​​യ​​​ർ​​​ത്താ​​​ൻ ​അ​​നു​​വ​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ങ്കി​​ലും 126 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ഡാ​​​മി​​​ന്‍റെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​യാ​​ണ്.

ഓ​​​രോ പേ​​മാ​​രി വ​​​രു​​​ന്പോ​​​ഴും പെ​​​രി​​​യാ​​​റി​​​ന്‍റെ തീ​​​ര​​​ത്തു​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ നെ​​​ഞ്ചി​​​ടി​​​പ്പ് കൂ​​​ടു​​​ന്നു. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ വി​​​ഷ​​​യം ക​​​ത്തി​​​നി​​​ന്ന നാ​​​ളു​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്ത നി​​​ല​​​പാ​​​ട് കേ​​​ര​​​ള​​​ത്തി​​​നു സു​​​ര​​​ക്ഷ​​​യും ത​​​മി​​​ഴ്നാ​​​ടി​​​നു വെ​​​ള്ള​​​വും എ​​​ന്ന​​​താ​​​ണ്. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പു​​​തി​​​യ ഡാം ​​​വേ​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​തു സം​​​ബ​​​ന്ധി​​​ച്ചു ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്ത​ണം. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക നീ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണം.