ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റും സ്വ​ത​ന്ത്ര ജു​ഡീ​ഷ​റി​യും
ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്കു വ​ള​രെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ സ്റ്റേ ​ചെ​യ്തു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ന​ട​പ​ടി. ത​ങ്ങ​ളു​ടെ മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ലും ഹൈ​ക്കോ​ട​തി ഇടപെടലിലൂടെ നീ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഇ​പ്പോ​ൾ ല​ക്ഷ​ദ്വീ​പു​കാ​ർ​ക്കു​ണ്ട്.

ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ചി​ല വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ സ്റ്റേ ​ചെ​യ്ത കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി നി​ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള അ​ജ​ൻ​ഡ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ​നി​ന്നും ഏ​റ്റു​മു​ട്ട​ൽ സ​മീ​പ​ന​ത്തി​ൽ​നി​ന്നും പി​ന്തി​രി​യാ​ൻ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തെ പ്രേ​രി​പ്പി​ക്കു​മെ​ന്നുസ​മാ​ധാ​ന​കാം​ക്ഷി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. ല​ക്ഷ​ദ്വീ​പി​ലെ ഡ​യ​റി​ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ​നി​ന്നു ചി​ക്ക​നും ബീ​ഫും ഉ​ൾ​പ്പെ​ടെ​യു​ള്ള മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കാ​നും ഭ​ര​ണ​കൂ​ടം ഇ​റ​ക്കി​യ ഉ​ത്ത​ര​വു​ക​ളാ​ണു​ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ദ്വീ​പി​ലെ ജീ​വി​ത​ശൈലിയി​ലും ഭ​ക്ഷ​ണ​രീ​തി​യി​ലും ഇ​ട​പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ​ദ്വീ​പി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണു പു​തി​യ ഉ​ത്ത​ര​വു​ക​ൾ എ​ന്നാ​യി​രു​ന്നു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ, ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ശെെ​ലി​യി​ലും ഭ​ക്ഷ​ണ​ത്തി​ലു​മെ​ല്ലാം ഇ​ട​പെ​ടു​ന്ന തരത്തിലു​ള്ള ഉ​ത്ത​ര​വു​ക​ൾ ദ്വീ​പി​ന്‍റെ വി​ക​സ​ന​മ​ല്ല അവയുടെ യ​ഥാ​ർ​ഥ​ല​ക്ഷ്യമെന്ന് എ​ല്ലാ​വ​രെയും ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു.

ലാ​ഭ​ത്തി​ല​ല്ലാ​ത്ത​തി​നാ​ലാ​ണു ഡ​യ​റി ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്നും മാം​സം സൂ​ക്ഷി​ക്കാ​ൻ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണു സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ​നി​ന്നു മാം​സം ഒ​ഴി​വാ​ക്കി​യ​തെ​ന്നു​മായിരുന്നു ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ദം. സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള ആ​രും അം​ഗീ​ക​രി​ക്കു​ന്ന​ത​ല്ല ഈ ​വാ​ദം. ദ്വീ​പി​ൽ ഇ​ത്ര​നാ​ളും കു​ഴ​പ്പ​മി​ല്ലാ​തെ പി​ന്തു​ട​ർ​ന്നു​വ​ന്ന കാര്യങ്ങ​ൾ നിർത്തലാക്കുന്പോ​ൾ അ​തി​നു യു​ക്തി​സ​ഹ​മാ​യ വി​ശ​ദീ​ക​ര​ണം ക​ണ്ടു​പി​ടി​ക്കാ​നെ​ങ്കി​ലും ഭ​ര​ണ​കൂ​ടം ത​യാ​റാ​കേ​ണ്ട​താ​യി​രു​ന്നു. മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ​ നിരത്തി സാ​ധാ​ര​ണ​ക്കാ​രെ ക​ബ​ളി​പ്പി​ക്കാ​നാ​വില്ല. ശാ​ന്ത​ജീ​വി​തം ന​യി​ച്ചു​വ​ന്ന ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ നെ​ഞ്ചി​ലേ​ക്ക് അ​സ്വ​സ്ഥ​ത​ക​ളു​ടെ ക​ന​ൽ കോ​രി​യി​ട്ട​ത് മു​ന്പ് ഗു​ജ​റാ​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ൽ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന പ്ര​ഫു​ൽ ഖോ​ഡ പ​ട്ടേ​ൽ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി എ​ത്തി​യ​തോ​ടെ​യാ​ണ്. ല​ക്ഷ​ദ്വീ​പി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തു ത​ട​യാ​നെ​ന്ന​പേ​രി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കൊ​ണ്ടു​വ​ന്ന പ​ല പ​രി​ഷ്കാ​ര​ന​ട​പ​ടി​ക​ളും സം​ഘ​പ​രി​വാ​ർ അ​ജ​ൻ​ഡ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ന്ന ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്. ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധ​ത്തെ നിരാകരിക്കാൻ സ​മ്മ​ർ​ദ​ത​ന്ത്ര​ങ്ങ​ൾകൊണ്ടു ക​ഴി​യി​ല്ലെ​ന്നു ഭ​ര​ണാ​ധി​കാ​രി​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തു ന​ല്ല​ത്.

ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്കു വ​ള​രെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ സ്റ്റേ ​ചെ​യ്തു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ന​ട​പ​ടി. ത​ങ്ങ​ളു​ടെ മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ലും ഹൈ​ക്കോ​ട​തി ഇടപെടലിലൂടെ നീ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഇ​പ്പോ​ൾ ല​ക്ഷ​ദ്വീ​പു​കാ​ർ​ക്കു​ണ്ട്. ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തും അ​നു​വാ​ദം​കൂ​ടാ​തെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ൻ ല​ക്ഷ​ദ്വീ​പ് വി​ക​സ​ന അ​ഥോ​റി​റ്റി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത്ര​ണ്ടു ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി​യി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യതു ജനങ്ങളെ അന്പരപ്പിച്ചു. ദ്വീ​പി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്കു​ന്നി​ല്ലെ​ന്നും ന്യാ​യ​വി​ല ഷോ​പ്പു​ക​ൾ തു​റ​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണു സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്. ഭ​ക്ഷ്യ​ക്കിറ്റ് അ​ട​ക്ക​മു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം​ചെ​യ്യ​ണ​മെ​ന്ന് വി​വി​ധ ദ്വീ​പ് പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഭ​ര​ണ​കൂ​ട​ത്തി​നും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. അ​തെ​ല്ലാം മ​റ​ച്ചു​വ​ച്ചു​കൊ​ണ്ടുള്ള സ​ത്യ​വാ​ങ്മൂ​ലം ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ അ​ഡ്മി​നി​സ്​ട്രേ​റ്റ​റു​ടെ നീക്കം ത​ങ്ങ​ളോ​ടു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദ്വീ​പ് നി​വാ​സി​ക​ൾ കരുതു​ന്നു.

ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ളി​ൽ ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി കേ​ര​ളം കൂ​ടെ​യു​ണ്ട്. ഇ​ത് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ഡ പ​ട്ടേ​ലി​നെ വ​ള​രെ അ​സ്വ​സ്ഥ​നാ​ക്കു​ന്നു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തു​കൊ​ണ്ടു ദ്വീ​പും കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധം എ​ങ്ങ​നെ​യും ഇ​ല്ലാ​താ​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ ഒ​രു ഓ​ഫീ​സ് പ​ണ്ടു മു​ത​ലേ കൊ​ച്ചി​യി​ലു​ണ്ട്. ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം കൊ​ച്ചി, ബേ​പ്പൂ​ർ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യാ​ണു ന​ട​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ ബേ​പ്പൂ​രി​നെ ഒ​ഴി​വാ​ക്കി ക​ർ​ണാ​ട​ക​ത്തി​ലെ മം​ഗ​ലാ​പു​രം തു​റ​മു​ഖം​വ​ഴി മാത്രം ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​നാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ന​ട​പ​ടി​ക​ളെ​ടു​ത്തു​വ​രു​ന്ന​ത്. അ​തു​പോ​ലെ ല​ക്ഷ​ദ്വീ​പി​ന്‍റെ നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​നും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ശി​പാ​ർ​ശ ന​ൽ​കി​. ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ർ ഈ ​വാ​ർ​ത്ത നി​ഷേ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു സം​ബ​ന്ധ​മാ​യ നീ​ക്കം ശ​ക്ത​മാ​ണ്. രാജ്യത്തെ നി​യ​മ​സം​വി​ധാ​ന​ത്തെ​പ്പോ​ലും അ​വഹേളിക്കുന്ന​താ​ണ് ഈ ​ന​ട​പ​ടി. ബി​ജെ​പി ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തു​ള്ള ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യി വി​ധി​ക​ൾ സ​ന്പാ​ദി​ക്കാ​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ക​രു​തു​ന്നുണ്ടെങ്കിൽ അതു ജു​ഡീ​ഷറി​യെ സ്വാ​ധീ​നി​ക്കാം എ​ന്ന ചി​ന്ത​കൊ​ണ്ട​ല്ലേ? അത്യന്തം ആ​പ​ത്ക​ര​മാ​യ നീ​ക്ക​മാ​ണി​ത്. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വ്യ​ക്തി​പ​ര​മോ അ​ല്ലെ​ങ്കി​ൽ സം​ഘ​പ​രി​വാ​റി​ന്‍റെ​യോ അ​ജ​ൻ​ഡ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര പ​രി​ധി​പോ​ലും മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​നു വ​ലി​യ ഭീ​ഷ​ണി​ത​ന്നെ​യാ​ണ്.