Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
അറിവിന്റെ മഹാവിദ്യാലയം ശതാബ്ദി നിറവിലേക്ക്
സ്ഥാപനകാലം മുതൽ ചങ്ങനാശേരി എസ്ബി കോളജ് നേടിയെടുത്ത മുൻനിരസ്ഥാനം കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഓട്ടോണമസ് കോളജ് എന്ന നിലയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു.
സാക്ഷരകേരളത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന മഹാവിദ്യാലയം ചങ്ങനാശേരി എസ്ബി കോളജ് നൂറാം വയസിലേക്കു കടക്കുകയാണ്. 1922 ജൂൺ 19-നു പ്രവർത്തനം തുടങ്ങിയ ഈ കലാലയം ഇന്നു കേരളത്തിലെ ഏറ്റവും മികച്ച വിദ്യാപീഠങ്ങളിലൊന്നായി തലയുയർത്തി നിൽക്കുന്നു. തിരുവിതാംകൂറിൽ ഉന്നതപഠന സ്ഥാപനങ്ങൾ തീർത്തും വിരളമായിരുന്ന ഒരു കാലത്ത് സാധാരണക്കാരുടെ മക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സിദ്ധിച്ച് ഉയർന്ന പ്രവർത്തനമേഖലകളിലേക്ക് എത്താൻ അവസരമുണ്ടാകണമെന്ന ചിന്തയുടെ സാക്ഷാത്കാരമായിരുന്നു എസ്ബി കോളജ്. സ്ഥാപകപിതാക്കളുടെ ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ പിൻഗാമികൾക്കു കഴിഞ്ഞു എന്നതിന്റെ ദൃഷ്ടാന്തമാണ് വിദ്യാഭ്യാസരംഗത്ത് ഈ കോളജിനുണ്ടായ വളർച്ച. സ്ഥാപനകാലം മുതൽ എസ്ബി കോളജ് നേടിയെടുത്ത മുൻനിരസ്ഥാനം കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഓട്ടോണമസ് കോളജ് എന്ന നിലയിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു. എൻഐആർഎഫിന്റെ ഇന്ത്യയിലെ മികച്ച 100 കോളജുകളുടെ പട്ടികയിൽ എസ്ബിയുണ്ട്.
എസ്ബി കോളജിനെ ഇന്നത്തെ ഔന്നത്യത്തിലേക്കു വളർത്തിയെടുക്കുന്നതിൽ സ്ഥാപകരുടെയെന്നപോലെ വിവിധ കാലഘട്ടങ്ങളിൽ അതിനെ നയിച്ച സാരഥികളുടെയും അധ്യാപനം നിർവഹിച്ച ഗുരുശ്രേഷ്ഠരുടെയും പങ്ക് വലുതാണ്. അതോടൊപ്പം തദ്ദേശവാസികളുടെയും രക്ഷാകർത്താക്കളുടെയും നിർലോഭമായ സഹായസഹകരണങ്ങളുമുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ മാനേജ്മെന്റിലാണ് എസ്ബി കോളജ്. ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായിരുന്ന ഡോ. ചാൾസ് ലവീഞ്ഞ് സെന്റ് ബർക്ക്മാൻസ് കോളജ് എന്ന പേരിൽ 1891-ൽ ഹൈസ്കൂളിനു തുടക്കമിട്ടു. പിന്നീടു ബിഷപ് മാർ തോമസ് കുര്യാളശേരിയാണ് എസ്ബി കോളജിന് ആരംഭംകുറിച്ചത്. ചങ്ങനാശേരി അതിരൂപതയെ വിവിധ കാലഘട്ടങ്ങളിൽ നയിച്ച മാർ ജോസഫ് പെരുന്തോട്ടംവരെയുള്ള സഭാമേലധ്യക്ഷന്മാരുടെ പരിലാളനയിൽ ഈ കലാലയം മികവിന്റെ കേന്ദ്രമായി വളർന്നു. കോളജിനെ ഉന്നതിയിലേക്കു നയിച്ച പ്രഗത്ഭമതികളായ പ്രിൻസിപ്പൽമാർ നിരവധിപേരുണ്ട്. കോളജിനു പണം ആവശ്യമായി വന്നപ്പോൾ ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാരികളിൽനിന്നു സംഭാവന വാങ്ങിയ ഫാ. മാത്യു പുരയ്ക്കൽ മുതലുള്ളവർ അതിൽപ്പെടും.
ഗുരുകുല വിദ്യാഭ്യാസ സന്പ്രദായത്തിലെന്നപോലെ മികച്ച ഗുരു-ശിഷ്യ ബന്ധം ഈ കലാലയത്തിന്റെ പ്രത്യേകതയായിരുന്നു. എസ്ബിയുടെ വൈജ്ഞാനി കാന്തരീക്ഷത്തിന്റെ മേന്മ കേട്ടറിഞ്ഞ് ഈ കലാലയത്തിൽ പഠിക്കാൻ കേരളത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർഥികളെത്തി. എസ്ബിയിൽ അഡ്മിഷൻ കിട്ടിയാൽ ജീവിതത്തിൽ ഉയർച്ച ഉറപ്പാണെന്നതു വിശ്വാസം മാത്രമല്ല യാഥാർഥ്യംകൂടിയായിരുന്നു. പ്രഥമ ബാച്ചിലെ വിദ്യാർഥിയും പിന്നീട് രാജസ്ഥാനിലെ ജോധ്പൂർ സർവകലാശാലാ വൈസ് ചാൻസലറുമായ വി.വി. ജോൺ ഉൾപ്പെടെയുള്ള പൂർവവിദ്യാർഥികൾ അതിനു തെളിവാണ്. പ്രഗത്ഭരായ ഭരണകർത്താക്കളും സിവിൽ സർവീസുകാരും വിദ്യാഭ്യാസവിചക്ഷണന്മാരും ഡോക്ടർമാരും എൻജിനിയർമാരും സിനിമാതാരങ്ങളും വ്യവസായ- വാണിജ്യ പ്രമുഖരും കർഷകരത്നങ്ങളും ആത്മീയനേതാക്കളുമെല്ലാം എസ്ബിയുടെ മികച്ച സന്താനങ്ങളിൽ ഉൾപ്പെടുന്നു.
പഠനരംഗത്തു മാത്രമല്ല, പാഠ്യേതര രംഗത്തും എസ്ബിയിലെ വിദ്യാർഥികൾ തിളങ്ങി. വിദ്യാഭ്യാസം എന്നത് അറിവുനേടൽ മാത്രമല്ലെന്നും സമഗ്രമായ വ്യക്തിത്വ വികസനത്തിനുള്ള പരിശീലനംകൂടി ആണെന്നുമുള്ള ഉറച്ച ബോധ്യം എസ്ബി കോളജിനെ നയിച്ച ക്രാന്തദർശികൾക്കുണ്ടായിരുന്നു. അതിനുവേണ്ട അന്തരീക്ഷവും സൗകര്യങ്ങളും അവർ കോളജിൽ ഒരുക്കി. പുതിയ കാലഘട്ടത്തിലെ ഉന്നതപഠന ശൈലികൾ ഒരു നൂറ്റാണ്ടുകാലം കേരളത്തിലെ കോളജുകളുടെ മുൻനിരയിൽനിന്ന എസ്ബിക്കു മുമ്പിലും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ആഗോളനിലവാരത്തോടു കിടപിടിക്കുന്ന ഗുണനിലവാരത്തിലേക്കുയരാൻ കഴിഞ്ഞിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ ചുരുക്കമാണ്. കേരളത്തിൽനിന്നുള്ള കുട്ടികളും ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ തേടി ഇന്നു ധാരാളമായി രാജ്യത്തിനു പുറത്തേക്കു പോകുന്നു. പിന്നീട് അവർ അവിടെ ജോലി നേടി താവളമുറപ്പിക്കുന്നു. ഈ മസ്തിഷ്ക ചോർച്ച രാജ്യത്തിനുണ്ടാക്കുന്ന നഷ്ടം വലുതാണ്. മികവിന്റെ കൂടുതൽ ഉയരങ്ങൾ ആർജിച്ച് ഈ മസ്തിഷ്ക ചോർച്ച തടയാൻ എസ്ബി കോളജ് പോലുള്ള മഹാവിദ്യാലയങ്ങൾക്കു കഴിയണം. ശതാബ്ദിയിലേക്കു കടക്കുന്ന എസ്ബി കോളജിന് എല്ലാ ആശംസകളും.
കെടുത്താതിരിക്കാം നേടിയ സ്വാതന്ത്ര്യം
സൗജന്യങ്ങളുടെ തെരഞ്ഞെടുപ്പു കിറ്റുകൾ
മക്കളെ കൊണ്ടുപോകാൻ പടിവാതിൽക്കൽ അവരുണ്ട്
കേരളത്തിന്റെ സൈന്യത്തെ കടലിൽ താഴ്ത്തരുത്
ഓർഡിനൻസ് ഭരണവും ഒപ്പുവിവാദവും വേണ്ട
വനിതാ ശക്തീകരണം മധ്യപ്രദേശ് മോഡൽ
റോഡിലെ കുഴിയടയ്ക്കാൻ ഇനിയാരു കനിയണം?
ബഫർ സോൺ: ഈ പോക്ക് അപകടത്തിലേക്ക്
കൊടിനിറം നോക്കിയുള്ള ഇഡി റെയ്ഡുകൾ
സവാഹിരിയുടെ അന്ത്യം, തീവ്രവാദത്തിന്റേതല്ല
മണാശേരിയിലെ ക്രൂരത ആവർത്തിക്കരുത്
ദുരന്തമാകരുത് മഴക്കെടുതികൾ
മങ്കി പോക്സ്: കരുതൽ വേണം
അവഹേളിക്കരുത്, പാർലമെന്റ് ജനങ്ങളുടേതാണ്
ഫിലോമിനയുടെ മരണത്തിന് ഉത്തരവാദി സർക്കാർതന്നെ
വിദ്യാർഥികൾക്കുമേൽ സമ്മർദത്തിന്റെ കുരുക്കിടരുത്
മരുന്നുവില ജീവന്റെ വിലയാണ്
കാട്ടുനീതി വേണ്ട, കംഗാരൂകോടതികളും
ബിഗ് സല്യൂട്ട്, നീരജ് ചോപ്ര
കർഷകരെ ഒതുക്കാനോ റബർ മീറ്റ്?
കെടുത്താതിരിക്കാം നേടിയ സ്വാതന്ത്ര്യം
സൗജന്യങ്ങളുടെ തെരഞ്ഞെടുപ്പു കിറ്റുകൾ
മക്കളെ കൊണ്ടുപോകാൻ പടിവാതിൽക്കൽ അവരുണ്ട്
കേരളത്തിന്റെ സൈന്യത്തെ കടലിൽ താഴ്ത്തരുത്
ഓർഡിനൻസ് ഭരണവും ഒപ്പുവിവാദവും വേണ്ട
വനിതാ ശക്തീകരണം മധ്യപ്രദേശ് മോഡൽ
റോഡിലെ കുഴിയടയ്ക്കാൻ ഇനിയാരു കനിയണം?
ബഫർ സോൺ: ഈ പോക്ക് അപകടത്തിലേക്ക്
കൊടിനിറം നോക്കിയുള്ള ഇഡി റെയ്ഡുകൾ
സവാഹിരിയുടെ അന്ത്യം, തീവ്രവാദത്തിന്റേതല്ല
മണാശേരിയിലെ ക്രൂരത ആവർത്തിക്കരുത്
ദുരന്തമാകരുത് മഴക്കെടുതികൾ
മങ്കി പോക്സ്: കരുതൽ വേണം
അവഹേളിക്കരുത്, പാർലമെന്റ് ജനങ്ങളുടേതാണ്
ഫിലോമിനയുടെ മരണത്തിന് ഉത്തരവാദി സർക്കാർതന്നെ
വിദ്യാർഥികൾക്കുമേൽ സമ്മർദത്തിന്റെ കുരുക്കിടരുത്
മരുന്നുവില ജീവന്റെ വിലയാണ്
കാട്ടുനീതി വേണ്ട, കംഗാരൂകോടതികളും
ബിഗ് സല്യൂട്ട്, നീരജ് ചോപ്ര
കർഷകരെ ഒതുക്കാനോ റബർ മീറ്റ്?
Latest News
ഷാജഹാന് വധം: പ്രതിസ്ഥാനത്തുള്ളവര്‍ നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം
ഷാജഹാന് വധം: രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പോലീസ്
'ഇന്ത്യയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം ഫെഡറലിസം'; മുഖ്യമന്ത്രി പിണറായി വിജയന്
ഓക്സിജന്‍ തീര്‍ന്നിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപണം; രോഗി ശ്വാസം കിട്ടാതെ മരിച്ചു
ഷാജഹാന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്: മന്ത്രി മുഹമ്മദ് റിയാസ്
Latest News
ഷാജഹാന് വധം: പ്രതിസ്ഥാനത്തുള്ളവര്‍ നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം
ഷാജഹാന് വധം: രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പോലീസ്
'ഇന്ത്യയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം ഫെഡറലിസം'; മുഖ്യമന്ത്രി പിണറായി വിജയന്
ഓക്സിജന്‍ തീര്‍ന്നിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപണം; രോഗി ശ്വാസം കിട്ടാതെ മരിച്ചു
ഷാജഹാന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്: മന്ത്രി മുഹമ്മദ് റിയാസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top