Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
WhatsApp
കേന്ദ്രസർക്കാർ കേരളത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികൾ ഒന്നൊന്നായി മറ്റു സംസ്ഥാനങ്ങളിലേക്കു മാറിപ്പോകുന്ന കാഴ്ച അതീവ ദുഃഖകരമാണ്. ഇപ്പോൾ ഇതാ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമിയും കേരളത്തിനു നഷ്ടമാകുന്നു
വൻ പദ്ധതികൾ പ്രഖ്യാപിച്ചു ജനങ്ങളെ വ്യാമോഹിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിനോദമായി മാറിയിരിക്കുന്നു. എല്ലാ വർഷവും കേന്ദ്രസർക്കാരിന്റെ ബജറ്റിൽ കേരളത്തിനായി നീക്കിവയ്ക്കുന്ന അരക്കഴഞ്ചു പദ്ധതികൾപോലും നടപ്പാകാതെ പോകുന്പോൾ വിലപിക്കാൻ മാത്രമേ നമുക്കു കഴിയുന്നുള്ളൂ. പാലക്കാട്ടെ റെയിൽവേ കോച്ച് ഫാക്ടറിപോലെ ബജറ്റിലുണ്ടായിരുന്നതും പ്രയോഗത്തിൽ വരാത്തതുമായ പദ്ധതികൾ പലതുണ്ട്. ഇപ്പോൾ ഇതാ, കണ്ണൂർ അഴീക്കലിൽ സ്ഥാപിക്കുമെന്നു പറഞ്ഞിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമിയും മരീചികയാകുന്നു.
വനം-പരിസ്ഥിതി- കാലാവസ്ഥാ മന്ത്രാലയം അനുമതി നൽകാത്തതുകൊണ്ടാണു പദ്ധതി ഉപേക്ഷിക്കുന്നതെന്നാണു പ്രതിരോധ സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. 2009ലാണു കേരളത്തിൽ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം എടുത്തത്. പത്തുവർഷം കേരളം അതു മനസിലേറ്റി നടന്നതു മിച്ചം. 2011ൽ സംസ്ഥാന സർക്കാർ വളപട്ടണത്ത് 164 ഏക്കർ ഭൂമി ഇതിനായി നൽകിയതാണ്. ആവർഷം മേയിൽ അക്കാദമിക്കു തറക്കല്ലിട്ടു. പദ്ധതിക്കായി ഇതിനോടകം 65.56 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ചുറ്റുമതിൽ കെട്ടാനാണ് അതിൽ നല്ലൊരു തുക ഉപയോഗിച്ചത്. ആ ഭൂമി ചതുപ്പാണെന്നും അവിടെ നിർമാണപ്രവർത്തനങ്ങൾ സാധ്യമല്ലെന്നുമാണ് ഇപ്പോഴത്തെ കേന്ദ്ര വിദഗ്ധരുടെ വാദം. ഇതുംപോരാഞ്ഞ് തീരദേശ പരിപാലനനിയമം കൂടിയായപ്പോൾ പദ്ധതി പൂട്ടിക്കെട്ടാനുള്ള എല്ലാ വഴികളുമായി. ഇപ്പോൾ ചൂണ്ടിക്കാട്ടുന്ന പാരിസ്ഥിതികാനുമതിയും തീരദേശ പരിപാലന നിയമവുമൊക്കെ പദ്ധതി വഴിതിരിച്ചു വിടാനുള്ള മുരട്ടു ന്യായങ്ങളായേ കാണാനാവൂ. പദ്ധതിയെ കേരളത്തിൽനിന്നു പറിച്ചുമാറ്റാനുള്ള കരുക്കളാണ് അണിയറയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണത്. നമ്മുടെ രാജ്യത്ത് ഏതു പദ്ധതിയും രാഷ്ട്രീയാടിസ്ഥാനത്തിലേ നടക്കൂ എന്നായിരിക്കയാണല്ലോ. പ്രായോഗികതയും ജനങ്ങളുടെ ക്ഷേമവും താത്പര്യവുമൊക്കെ പിന്നീട്.
തങ്ങൾ അധികാരത്തിലിരിക്കുന്പോൾ കൊണ്ടുവരുന്ന പദ്ധതികളുടെ പേര് തങ്ങൾക്കു തന്നെ കിട്ടണമെന്നു ഭരണകർത്താക്കൾ ആഗ്രഹിക്കുന്നതു മനസിലാക്കാം. പക്ഷേ, ഒരു സംസ്ഥാനത്തിനു പ്രഖ്യാപിച്ചിരുന്ന പദ്ധതികൾ രാഷ്ട്രീയമോ സ്വാർഥമോ ആയ താത്പര്യത്തിന്റെ പേരിൽ അട്ടിമറിക്കുന്നതു വലിയ തെറ്റാണ്.
റെയിൽവേ വികസനരംഗത്തു വർഷങ്ങളായി കേരളം വലിയ തിരിച്ചടികളാണു നേരിട്ടുകൊണ്ടിരിക്കുന്നത്. പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി ഉദാഹരണം. പത്തുവർഷം മുന്പു റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ഉപേക്ഷിക്കുന്നതായി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. പദ്ധതിക്കായി കഞ്ചിക്കോട്ട് 439 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു.
ഇത്തരത്തിൽ അട്ടിമറിക്കപ്പെട്ട പല കേന്ദ്രപദ്ധതികളുമുണ്ട്. പ്രഖ്യാപനം നടത്തിയശേഷമുള്ള വർഷങ്ങളിൽ അനുവദിച്ച ബജറ്റ് തുക പരിശോധിച്ചാൽ പദ്ധതികൾ നടപ്പാക്കുന്നതിലെ ആത്മാർഥതാരാഹിത്യം വ്യക്തമാകും. കോടികൾ വേണ്ടിവരുന്ന പദ്ധതിക്കു പതിനായിരവും ലക്ഷവും മാത്രം വകയിരുത്തുന്നതിന് എന്താണർഥം? കേരളത്തിലെ പിന്നോക്ക പ്രദേശങ്ങളുടെ വികസനത്തിന് ഏറെ പ്രയോജനകരമായ പല പദ്ധതികളും ഇത്തരത്തിൽ നിർജീവമായി. ചിലയിടങ്ങളിൽ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലങ്ങൾ കാടുപിടിച്ചു കിടക്കുന്നു.
കേരളത്തിന്റെ വിപ്ലവപാരന്പര്യവും തൊഴിലാളികളുടെ ഉയർന്ന അവകാശബോധവും ഇവിടെ വ്യവസായങ്ങൾ വരുന്നതിനു വിഘ്നം സൃഷ്ടിച്ചുവെന്നൊരു പ്രചാരണമുണ്ട്. അതിൽ കുറെയൊക്കെ കഴന്പുണ്ട്. എന്നാൽ ഇന്നു സാഹചര്യം ഏറെ മാറിയിരിക്കുന്നു. എന്നിട്ടും കേരളത്തിലേക്കു വരാൻ വ്യവസായികൾക്കു മടി. തൊഴിൽലഭ്യത കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. അതുകൊണ്ടുതന്നെ വലിയ പദ്ധതികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ കേരളം സന്നദ്ധമാണ്. പരിസ്ഥിതി മലിനീകരണം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾക്കെതിരേ ജനകീയ പ്രക്ഷോഭം ഉയർന്നേക്കാം. പക്ഷേ, കേരളത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾക്കൊന്നും അത്തരം തടസങ്ങളില്ല. ഉണ്ടെങ്കിൽത്തന്നെ അവ ചർച്ച ചെയ്തു പരിഹരിക്കാവുന്നതേയുള്ളൂ.
ഒരു കാര്യം വ്യക്തമാണ്: കേരളത്തിന്റെ വികസനത്തിനു രാഷ്ട്രീയകക്ഷികളെല്ലാം ഒറ്റക്കെട്ടായി നിൽക്കണം. അത്തരം യോജിപ്പ് നാം തമിഴ്നാട്ടിൽനിന്നു കണ്ടുപഠിക്കണം. സംസ്ഥാനത്തിനു പ്രയോജനകരമാകുന്ന പദ്ധതികൾ വാങ്ങിയെടുക്കാനും ഫലപ്രദമായി നടപ്പാക്കാനും ഈ യോജിപ്പിലൂടെ മാത്രമേ സാധിക്കൂ. അല്ലെങ്കിൽ മറ്റുള്ളവർ പദ്ധതികൾ റാഞ്ചിക്കൊണ്ടോ പിടിച്ചുപറിച്ചുകൊണ്ടോ പോകുന്പോൾ നാം ഇതികർത്തവ്യതാമൂഢരായി നിൽക്കേണ്ടിവരും. കോസ്റ്റ് ഗാർഡ് അക്കാദമിക്കു കർണാടകം നോട്ടമിട്ടിട്ടുള്ളതാണ്. മംഗലാപുരം ബൈക്കംപാടിയിൽ അവർ സ്ഥലം കണ്ടുവച്ചിട്ടുണ്ട്.
അഴീക്കലിൽ പദ്ധതി സാക്ഷാത്കരിക്കുന്നതിനു തടസമായി ഇപ്പോൾ ചൂണ്ടിക്കാട്ടുന്ന പരിസ്ഥിതി നിബന്ധനയും തീരദേശ പരിപാലന ചട്ടവുമൊക്കെ അധികൃതർ മനസുവച്ചാൽ മാറ്റാവുന്നതേയുള്ളൂ. അഴീക്കലെ കോസ്റ്റ് ഗാർഡ് അക്കാദമി സാക്ഷാത്കരിക്കണമെന്ന് മുഖ്യമന്ത്രി ഈയിടെ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും നേരിട്ടു കണ്ട് ആവശ്യപ്പെട്ടിരുന്നു. 2011ലെ തീരദേശ പരിപാലന നിയമത്തിനു 2018 ജൂലൈയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി ഉപയോഗിച്ച് അഴീക്കൽ പദ്ധതിക്ക് അനുമതി വാങ്ങാനാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോസ്റ്റ് ഗാർഡ് അക്കാദമിക്ക് ഏറ്റവും യോജ്യമായ തീരദേശം ഉള്ളപ്പോൾ മറ്റു സ്ഥലങ്ങളന്വേഷിച്ചു പോകുന്നതുതന്നെ ദുരൂഹമായിരിക്കുന്നു. അഴീക്കൽ തീരദേശത്തോടു ചേർന്ന സ്ഥലമായതുകൊണ്ടു സ്വാഭാവികമായും ചതുപ്പുനിലമുണ്ടാകും. അത് നിർമാണങ്ങൾക്ക് ഉപയുക്തമായ വിധത്തിൽ രൂപപ്പെടുത്താനാവും. ഓരോ സ്ഥലത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിശോധിച്ച് ശാസ്ത്രീയമായ രീതിയിൽ സ്ഥലം സജ്ജമാക്കണം. കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തോടുചേർന്നുള്ള വിശാലമായ ചതുപ്പുനിലങ്ങൾ എത്ര ഫലപ്രദമായാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
കേന്ദ്രം പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവയുടെ തുടർപ്രവർത്തനങ്ങൾ അതിവേഗത്തിൽ കൊണ്ടുപോകാൻ കഴിയണം. കേരളത്തിനു പലപ്പോഴും അതു സാധിക്കുന്നില്ല. മുന്നണി സർക്കാരുകൾ മാറിമാറി വരുന്നത് ഒരു കാരണമാകാം. രാഷ്ട്രീയത്തിന് ഉപരിയായ ജനകീയബോധം നമ്മുടെ രാഷ്ട്രീയക്കാരിലും ഭരണാധികാരികളിലും ഉണ്ടെങ്കിൽ മാത്രമേ വികസനരംഗത്തു കേരളം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടൂ.
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
Latest News
നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി പിടിയിൽ
യുകെയിൽ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞ്; സിസിടിവി ദൃശ്യങ്ങളുമായി പോലീസ്
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
Latest News
നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി പിടിയിൽ
യുകെയിൽ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞ്; സിസിടിവി ദൃശ്യങ്ങളുമായി പോലീസ്
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top