Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
WhatsApp
സ്കൂളുകളിൽനിന്നു വിനോദയാത്ര നടത്തുന്ന സമയമാണിത്. കൊല്ലത്ത് രണ്ടു സ്കൂളുകളിൽ ഇതോടനുബന്ധിച്ചു വാഹനങ്ങളിൽ നടന്ന അഭ്യാസപ്രകടനങ്ങൾ അത്യന്തം ആശങ്കയുളവാക്കുന്നു
വാഹനാപകടങ്ങളിൽ റിക്കാർഡ് സ്ഥാനമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്ത് ദിവസം ശരാശരി 14 പേർ വാഹനാപകടങ്ങളിൽ മരിക്കുന്നു. ഇതിൽ ആറുപേരും ഇരുചക്രവാഹന യാത്രക്കാരാണ്. മദ്യപിച്ചുള്ള വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള അപകടനിരക്കിൽ കുറവുണ്ടാകുന്നില്ല. ഇതിനു പ്രധാന കാരണം വാഹനമോടിക്കുന്നതിലെ അശ്രദ്ധയും നിയമലംഘനങ്ങളുംതന്നെ. ഇക്കഴിഞ്ഞ ദിവസം അങ്കമാലിയിൽ സ്വകാര്യബസ് ഓട്ടോറിക്ഷയിലിടിച്ച് നാലു പേർ കൊല്ലപ്പെട്ട സംഭവത്തിലും അശ്രദ്ധ വലിയൊരു ഘടകമായിരുന്നു.
കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ അഞ്ചലിലും വെണ്ടാറിലും സ്കൂളിൽനിന്നു വിനോദയാത്രയ്ക്കു പോയ ബസിലെ ഡ്രൈവർമാരും വിദ്യാർഥികളും നടത്തിയ അഭ്യാസപ്രകടനങ്ങൾ വലിയ ചർച്ചയ്ക്കു വിഷയമായിട്ടുണ്ട്. സ്കൂൾ പരിസരത്ത് ടൂറിസ്റ്റ് ബസുകളുടെ അപകടകരമായ അഭ്യാസപ്രകടനങ്ങളും കുട്ടികൾ കാറിലും മോട്ടോർ ബൈക്കിലും നടത്തുന്ന മരണപ്പാച്ചിലും കണ്ടുനിൽക്കുന്നവരെ ഞെട്ടിക്കുന്നതാണ്. വിനോദയാത്രയ്ക്കു കുട്ടികളെ യാത്രയാക്കാൻ വന്ന രക്ഷിതാക്കളും ഈ അപകടക്കളികൾ കണ്ടുനിന്നുവെന്നത് ആശ്ചര്യം ജനിപ്പിക്കുന്നു. ഈ സ്കൂൾ പരിസരങ്ങളിൽ ഉത്തരവാദപ്പെട്ടവരാരും ഇല്ലേയെന്നു തോന്നിപ്പോകുന്നു.
സ്കൂളുകളിൽനിന്നു വിനോദയാത്ര പോകുന്നതിനോടനുബന്ധിച്ചു പല വിവാദങ്ങളുമുണ്ടായിട്ടുണ്ട്. അപകടങ്ങളും കുറവല്ല. ഇതു തടയുന്നതിനു ചില കർശന മാർഗനിർദേശങ്ങൾ വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അവയെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോൾ ചിലയിടങ്ങളിലെങ്കിലും വിനോദയാത്ര സംഘടിപ്പിക്കുന്നതെന്നു കരുതേണ്ടിയിരിക്കുന്നു. അഞ്ചൽ പുത്തൂരിൽ വിനോദയാത്ര പോകാൻ വാടകയ്ക്കെടുത്ത ബസുകൾ സ്കൂൾ വളപ്പിൽ ഒരു മണിക്കൂറോളമാണ് അഭ്യാസപ്രകടനം നടത്തിയത്. ബസിനു പിറകേ കാറിൽ പൊടി പറപ്പിച്ചുള്ള അഭ്യാസം. കാറിന്റെ സൺ റൂഫ് മാറ്റി കൊടി വീശി ആവേശം പകരുന്ന വിദ്യാർഥിനി. വെണ്ടാറിലും അരങ്ങേറിയത് ഏതാണ്ടു തത്തുല്യമായ അഭ്യാസപ്രകടനങ്ങൾ. സ്കൂൾ വളപ്പിനു പുറത്തുള്ള ഗ്രൗണ്ടിലാണ് അവിടെ അഭ്യാസം അരങ്ങേറിയതെന്നൊരു വാദമുണ്ട്. എന്തായാലും കുട്ടികൾ കൂട്ടംകൂടി നിൽക്കുന്നതിനു സമീപത്തുകൂടി ടൂറിസ്റ്റ് ബസും കാറുമൊക്കെ അതിവേഗത്തിലും വട്ടംകറക്കിയുമൊക്കെ ഓടിക്കുന്നത് അപകടം വിളിച്ചുവരുത്തുകയാണ്. ഈ സംഭവങ്ങൾക്ക് ഏതാനും നാൾ മുന്പാണു വിനോദയാത്രപോകുന്ന ബസിൽ ഡ്രൈവർ പാട്ടുപാടിക്കൊണ്ട് സ്റ്റിയറിംഗിൽ നിന്നു കൈയെടുത്ത് വാഹനമോടിക്കുന്നതും മറ്റൊരിടത്ത് ഡ്രൈവർ പെൺകുട്ടികളെക്കൊണ്ടു ഗിയർ മാറിക്കുന്നതുമൊക്കെ വീഡിയോ ആയി നവമാധ്യമങ്ങളിൽ പ്രചരിച്ചത്.
കൊല്ലത്ത് ഈ അഭ്യാസപ്രകടനങ്ങൾ നടന്നപ്പോൾ അവിടെയുണ്ടായിരുന്ന ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചു സ്കൂൾ അധികൃതരോട് ആശങ്ക പ്രകടിപ്പിച്ചതായി പറയപ്പെടുന്നു. ഏതായാലും രക്ഷിതാക്കളുടെ ഭാഗത്തും കുറ്റകരമായ അനാസ്ഥയുണ്ട്. ഇത്തരം സംഭവങ്ങൾ നേരിൽ കാണാനിടയാകുന്ന രക്ഷിതാക്കൾ തീർച്ചയായും വിവരം അധികൃതരെ അറിയിക്കുകയും കർശന നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതായിരുന്നു.എന്തെങ്കിലുമൊരു ദുരന്തം സംഭവിച്ചശേഷം മാത്രം അതേക്കുറിച്ചു ചിന്തിക്കുന്നവരായി നാം മാറിയിരിക്കുന്നു.
കൊല്ലത്തെ സംഭവങ്ങൾ നവമാധ്യമങ്ങളിലും മറ്റും വൈറലായതുകൊണ്ട് അധികൃതർക്കു നടപടിയെടുക്കാതിരിക്കാൻ സാധിക്കാത്ത സ്ഥിതിയായി. ബുധനാഴ്ച എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വെണ്ടാറിലെ സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്. എന്നാൽ സ്കൂളിൽനിന്നു വിനോദയാത്ര പോകുന്ന കുട്ടികളുടെ സുരക്ഷയിൽ സ്കൂൾ അധികൃതർക്കു പങ്കില്ലെന്നു പറയുന്നതു കുറ്റകരമായ അനാസ്ഥയാണ്. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങളിലൊക്കെ മാധ്യമശ്രദ്ധ മാറുന്പോൾ പരാതിയും കേസുമൊക്കെ കെട്ടടങ്ങുകയാണു പതിവ്.
ടൂറിസ്റ്റ് ബസുകളിൽ ജീവനക്കാരെ നിയോഗിക്കുന്പോൾ അവരുടെ സ്വഭാവവും പ്രവർത്തന പാരന്പര്യവുമൊക്കെ കണക്കിലെടുക്കണമെന്നു മുന്പു നിർദേശമുണ്ടായിരുന്നു. കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാർ മർദിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തിനിന്നപ്പോഴാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്. ആ നിർദേശങ്ങളൊക്കെ എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
ടൂറിസ്റ്റ് ബസുകൾ തമ്മിലുള്ള മത്സരം സാഹസിക പ്രകടനങ്ങൾക്കു കാരണമാകുന്നുണ്ട്. കൗമാരക്കാരെ ആകർഷിക്കാൻ, വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബസുകളിൽ അനുമതിയുള്ളതിലും ശക്തിയേറിയ സൗണ്ട് സിസ്റ്റവും മറ്റും ഫിറ്റ് ചെയ്യാറുണ്ട്. ഓവർസ്പീഡ് പതിവാണ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നവർ സ്കൂൾ വിദ്യാഭ്യാസത്തിന്റ പ്രധാന കടന്പ കടക്കുന്ന സമയമായതിനാലും കൗമാരകുതൂഹലത്താലും കുറെയൊക്കെ ആവേശം പ്രകടിപ്പിക്കാം. അതിനൊരു പരിധിയുണ്ടാവണം. അപകടകരമായ അഭ്യാസങ്ങൾ ഒരു സാഹചര്യത്തിലും അനുവദിക്കരുത്. സ്കൂളിലെ പ്രധാനാധ്യാപകനും സ്കൂൾ പിടിഎയ്ക്കുമൊക്കെ ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമാണുള്ളത്.
സ്കൂളിൽനിന്നു വിനോദയാത്ര പോകുന്ന കുട്ടികളുടെ മാതാപിതാക്കൾ തന്നെയാണു പലപ്പോഴും അവരെ യാത്ര പുറപ്പെടുന്നതിനു മുന്പു സ്കൂളിൽ കൊണ്ടാക്കുന്നത്. തങ്ങളുടെ കുട്ടികൾ സുരക്ഷിതമായാണു യാത്ര ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾക്കും പിടിഎയ്ക്കും ചുമതലയുണ്ട്. സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നവരുടെ കാര്യത്തിലും ജാഗ്രത ആവശ്യമാണ്.
നിരത്ത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന ചിന്ത പലർക്കുമില്ല. സ്വന്തം സുരക്ഷയും താത്പര്യവും മാത്രം സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ മറ്റുള്ളവർക്ക് അപകടമുണ്ടാകുന്നതുപോലും പലർക്കും പ്രശ്നമല്ല. സ്കൂളുകളിൽനിന്നു വിനോദയാത്ര പോകുന്ന കുട്ടികൾക്ക് അകന്പടിയായി അധ്യാപകരും അനധ്യാപകരുമൊക്കെ പോകാറുണ്ട്. കുട്ടികളുടെ മേൽനോട്ടം വഹിക്കാനാണ് അവർ പോകുന്നത്. എന്നാൽ, അച്ചടക്കം പാലിക്കുന്നതിനു കുട്ടികളെ നിർബന്ധിക്കാൻ പലർക്കും കഴിയുന്നില്ല. അഥവാ എന്തെങ്കിലും കർശനമായ നിലപാടെടുത്താൽ അധ്യാപകൻ പീഡിപ്പിച്ചുവെന്നും മാനസികമായി തളർത്തിയെന്നുമൊക്കെയാവും ആരോപണം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ വിനോദയാത്രാ സംഘങ്ങൾ നടത്തിയതുപോലുള്ള അപകടക്കളികൾക്കു കടിഞ്ഞാണിട്ടില്ലെങ്കിൽ നാം അതിനു വലിയ വില കൊടുക്കേണ്ടിവരും. ദുരന്തമുണ്ടായശേഷം അതിന്റ കാരണങ്ങളെക്കുറിച്ചു ചർച്ച ചെയ്തിട്ടു കാര്യമില്ലല്ലോ.
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
Latest News
നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി പിടിയിൽ
യുകെയിൽ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞ്; സിസിടിവി ദൃശ്യങ്ങളുമായി പോലീസ്
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
Latest News
നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി പിടിയിൽ
യുകെയിൽ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞ്; സിസിടിവി ദൃശ്യങ്ങളുമായി പോലീസ്
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top