Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇരുണ്ട സംസ്കാരം പടരുന്ന കാന്പസുകൾ
WhatsApp
കോളജ് കാന്പസുകളിലെ അക്രമാധിപത്യത്തെക്കുറിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. ഇത് അവഗണിക്കുന്നത് വിദ്യാഭ്യാസരംഗത്തിനു മാത്രമല്ല സമൂഹത്തിനും വലിയ അപകടം ചെയ്യും.
ഉന്നതമായ വിദ്യാഭ്യാസ ദർശനങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന് ഉൾക്കൊള്ളാനാവാത്ത കാര്യങ്ങളാണു നമ്മുടെ കാന്പസുകളിൽനിന്നു കുറെക്കാലമായി പലപ്പോഴും കേൾക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഈയിടെ നടന്ന കത്തിക്കുത്തും അനുബന്ധ സംഭവങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. അവയെത്തുടർന്ന് സേവ് യൂണിവേഴ്സിറ്റി കോളജ് കാന്പയിൻ കമ്മിറ്റി നിയോഗിച്ച സ്വതന്ത്ര ജനകീയ ജുഡീഷൽ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ പല കാന്പസുകളിലും വളരെ ഗുരുതരമായ സാഹചര്യമാണുള്ളതെന്നു കണ്ടെത്തി. കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഗവർണർക്കു കൈമാറി. മുഖ്യമന്ത്രിക്കും റിപ്പോർട്ട് സമർപ്പിക്കും.
കേരളത്തിലെ പല പ്രമുഖ കോളജുകളിലും ഇടിമുറികൾ ഉണ്ടെന്ന കമ്മീഷന്റെ കണ്ടെത്തൽ വിദ്യാഭ്യാസരംഗം അപകടകരമായ അവസ്ഥയിൽ എത്തിയിരിക്കയാണെന്നാണു കാട്ടുന്നത്. യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറി, കത്തിക്കുത്തു സംഭവത്തെത്തുടർന്നു ചർച്ചാവിഷയമായിരുന്നു. കോളജിലെ വിദ്യാർഥിസംഘടനയുടെ ചൊൽപ്പടിക്കു നിൽക്കാത്തവരെ “മര്യാദ’’ പഠിപ്പിക്കാനുള്ള ഇടമായിരുന്നു ഈ ഇടിമുറി. യൂണിവേഴ്സിറ്റി കോളജിലെ ഈ മുറി പിന്നീടു ക്ലാസ്മുറിയാക്കി മാറ്റി. ഇത്രയും കാലം ഇത് ഇടിമുറിയായി നിലനിർത്താൻ വിദ്യാർഥിസംഘടനയ്ക്കു കോളജ് അധികൃതർ മൗനാനുമതിയെങ്കിലും നൽകിയെന്നതു നമ്മുടെ വിദ്യാഭ്യാസരംഗം എങ്ങോട്ടു പോകുന്നുവെന്നു സൂചിപ്പിക്കുന്നു. അധ്യാപകരും കോളജ് അധികാരികളും വിദ്യാർഥിരാഷ്ട്രീയക്കാരെ ഭയപ്പെട്ടും അനുസരിച്ചും കഴിയുകയാണെന്നല്ലേ ഇതിന്റെ അർഥം?
സ്കൂളുകളിലെ ചൂരൽപ്രയോഗത്തിനെതിരേ പോലും വലിയ പ്രതിഷേധങ്ങളുയരുന്ന കാലത്ത് കോളജ് കാന്പസുകളിൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും തല്ലിച്ചതയ്ക്കാനും പ്രത്യേക മുറികൾ സജ്ജമാണെന്നത് സാക്ഷരകേരളത്തിന്റെ മുഖത്തു കരിവാരിത്തേയ്ക്കുന്നു. തൊട്ടതിനും പിടിച്ചതിനും ചാടി പ്രതികരിക്കുന്ന പല സാംസ്കാരിക നായകരും ബുദ്ധിജീവികളും ഇത്തരം ഇടിമുറികളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി കേട്ടില്ല. എന്തിനെക്കുറിച്ചും ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ചൂടൻ പ്രതികരണങ്ങൾ പോസ്റ്റ് ചെയ്യുന്ന യുവവീരന്മാരും ഇതേക്കുറിച്ച് എഴുതിക്കണ്ടില്ല. അവർക്ക് പോസ്റ്റാൻ വേറെ എത്രയോ വിഷയങ്ങൾ കിടക്കുന്നു. ഏതായാലും ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷനും മുൻ പ്രിൻസിപ്പൽമാരുൾപ്പെടെ വിദ്യാഭ്യാസ വിദഗ്ധർ അംഗങ്ങളുമായ സ്വതന്ത്ര ജനകീയ ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളും ശിപാർശകളും കേരളം കണ്ടില്ലെന്നു നടിക്കരുത്. അത്ര ഗൗരവമുള്ളതാണീ കണ്ടെത്തലുകൾ.
കോളജുകളിൽ പല വിദ്യാർഥികൾക്കും ഉണ്ടായ പീഡനങ്ങളെക്കുറിച്ചു കമ്മീഷന്റെ മുന്നിൽ പരാതികളെത്തി. മർദനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരേയാണു വിദ്യാർഥികളിൽ ഭൂരിപക്ഷവും മൊഴി നൽകിയതത്രേ. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ വാക്കുകൾ ആലേഖനം ചെയ്ത ശുഭ്രപതാകയുമായി കാന്പസുകൾ അടക്കിഭരിക്കുന്ന വിദ്യാർഥിപ്രസ്ഥാനമാണ് എസ്എഫ്ഐ. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർഥിസംഘടന. മറ്റു ചില വിദ്യാർഥി സംഘടനകളും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ അക്രമത്തിനു മുതിരാറുണ്ട്.
തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിലും ഇടിമുറികളുള്ളതായി കമ്മീഷൻ കണ്ടെത്തി.
കാന്പസുകളിൽ രാഷ്ട്രീയം അതിരുവിടുന്നതാണ് ഇതിന്റെയെല്ലാം കാരണം. കോളജ് വിദ്യാർഥികൾക്കു രാഷ്ട്രീയബോധം ആവശ്യംതന്നെ. അതിലുപരി അവർക്കു സാമൂഹ്യബോധവും വേണം. കാന്പസിൽനിന്നു പഠനം പൂർത്തിയാക്കി പുറത്തുവരുന്നവർ മനുഷ്യത്വമുള്ളവരും ജനാധിപത്യബോധമുള്ളവരും സഹജീവിസ്നേഹമുള്ളവരുമായിരിക്കണമെന്നു സമൂഹം ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു. അത് അതിമോഹമോ അമിത പ്രതീക്ഷയോ ആണെന്ന് ഇന്നു പലരും പറയുമായിരിക്കും. എന്നാൽ പണ്ട് അങ്ങനെയാരും പറയുമായിരുന്നില്ല. കാരണം കലാലയങ്ങൾ വിദ്യാർഥികളെ ഒട്ടൊക്കെ സംസ്കാരസന്പന്നരാക്കിയിരുന്നു. ഏതായാലും കത്തിയുപയോഗിച്ച് എതിരാളിയെ വകവരുത്താനും ഭീഷണിപ്പെടുത്തി നേതാവാകാനുമുള്ള പരിശീലനമല്ല കലാലയങ്ങളിൽ നടക്കേണ്ടത്. ഇന്നു പല കോളജുകളിലും അധ്യാപകർ അക്രമങ്ങളുടെ നിശബ്ദരും നിസഹായരുമായ കാഴ്ചക്കാരായി മാറുന്നു. യൂണിവേഴ്സിറ്റി കോളജ് പോലെ ചിലയിടങ്ങളിൽ അക്രമരാഷ്ട്രീയക്കാർക്കു കുടപിടിക്കാൻ അധ്യാപകരെയും കിട്ടും. അധ്യാപനമെന്ന മഹത്തായ തൊഴിലിനെ അവഹേളിക്കുകയാണിക്കൂട്ടർ.
കലാലയങ്ങളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ നിയമ പരിരക്ഷയോടുകൂടിയ ഓംബുഡ്സ്മാൻ സംവിധാനം ഉണ്ടാകണമെന്നു ജസ്റ്റീസ് ഷംസുദ്ദീൻ കമ്മീഷൻ ശിപാർശ ചെയ്യുന്നു. വിദ്യാർഥിനികൾ പ്രത്യേകമായി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ആഭ്യന്തര സമിതി ഉണ്ടാക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു. ലിംഗസമത്വത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഇക്കാലത്തു കോളജ് കാന്പസുകളിൽ പെൺകുട്ടികൾക്കു സുരക്ഷിതത്വമില്ലെന്നു വരുന്നതു വൈരുധ്യംതന്നെ; ദയനീയവും.
കോളജ് പ്രവേശനത്തിലും പരീക്ഷാ നടത്തിപ്പിലുമൊക്കെ ക്രമക്കേടുകൾ വ്യാപകമാണെന്നും കമ്മീഷൻ കണ്ടെത്തി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചില വിദ്യാർഥിസംഘടനകൾക്കു നോമിനേഷൻ നല്‍കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. കളങ്കിത രാഷ്ട്രീയത്തിന്റെ അതിരില്ലാത്ത പിന്തുണയാണു കാന്പസ് രാഷ്ട്രീയം അക്രമപൂർണമാകാൻ കാരണമെന്നു കമ്മീഷൻ വിലയിരുത്തുന്നു. നിയമങ്ങൾ നടപ്പാക്കുന്നതിൽ സർവകലാശാലകൾ പരാജയപ്പെടുന്നു. സമർഥരായ വിദ്യാർഥികളുടെ അധ്വാനവും കഷ്ടപ്പാടും കോപ്പിയടിക്കാരുടെ മുന്നിൽ പാഴാകുന്നു. ഈ സാഹചര്യം മാറിയേ തീരൂ.
വിദ്യാർഥികളെ നിർബന്ധപൂർവം പ്രകടനങ്ങളിലോ പരിപാടികളിലോ പങ്കെടുപ്പിക്കുന്നതും നിർബന്ധിത പണപ്പിരിവു നടത്തുന്നതും തടയുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരാക്കുക, വിദ്യാർഥികൾ അനധികൃതമായി കാന്പസിൽ തങ്ങുന്നത് ഒഴിവാക്കുക, ഇന്റേണൽ മാർക്കിന്റെ ദുരുപയോഗം തടയാൻ അത് പകുതിയായി കുറയ്ക്കുക തുടങ്ങി പല നിർദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
കോളജുകൾ അക്രമരാഷ്ട്രീയത്തിന്റെയും മൂത്ത രാഷ്ട്രീയക്കാരുടെ താത്പര്യ സംരക്ഷണത്തിന്റെയും വേദിയായിരിക്കുവോളം കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടില്ല. വിദ്യാഭ്യാസത്തിന്റെ തകർച്ചയിലേക്കു മാത്രമല്ല, സാമൂഹ്യമായ തകർച്ചയിലേക്കും ഈ സാഹചര്യം കേരളത്തെ നയിക്കും.
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
കർഷകർക്കു കണ്ഠകോടാലിയാകുന്ന പരിസ്ഥിതി ദുർബല പ്രദേശങ്ങൾ
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
അവരെ ചേർത്തുപിടിച്ച് ആ രോഷാഗ്നി അണയ്ക്കാം
സൃഷ്ടിക്കാം, വികസനത്തിന്റെ പുതിയ കേരള മോഡൽ
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
Latest News
അർണബിന് വിവരം ചോർത്തിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
കർഷക പ്രക്ഷോഭത്തിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുത്; വിമുക്ത ഭടന്മാരോട് കരസേന
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
സഞ്ജു റോയല്‍സിന്റെ അമരത്ത്; സ്മിത്ത് ടീമിനു പുറത്ത്
കര്‍ഷകസമരം: പാഴായ പത്തു ചര്‍ച്ചകള്‍
Latest News
അർണബിന് വിവരം ചോർത്തിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
കർഷക പ്രക്ഷോഭത്തിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുത്; വിമുക്ത ഭടന്മാരോട് കരസേന
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
സഞ്ജു റോയല്‍സിന്റെ അമരത്ത്; സ്മിത്ത് ടീമിനു പുറത്ത്
കര്‍ഷകസമരം: പാഴായ പത്തു ചര്‍ച്ചകള്‍
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top