തീവ്രവാദം: ആസൂത്രണത്തിന്‍റെ അടിവേരുകൾ പിഴുതെറിയണം
ശ്രീ​ല​ങ്ക​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തി​യ​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ ചി​ല ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ വെ​ളി​പ്പെ​ട്ട വി​വ​ര​ങ്ങ​ളും വ​ള​രെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട​താ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) ഭീ​ക​ര​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്തി​രു​ന്ന​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ​ഐ​എ) നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്നു ക​രു​തു​ന്ന പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​റി​നെ എ​ൻ​ഐ​എ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് നോ​ട്ടീ​സും ന​ൽ​കി. ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ന​ട​ന്ന സ്ഫോ​ട​ന​പ​ര​ന്പ​ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​മാ​യി ഇ​വ​ർ​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം എ​ൻ​ഐ​എ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ, മെ​മ്മ​റി കാ​ർ​ഡു​ക​ൾ, സി​ഡി​ക​ൾ, ഡ​യ​റി​ക​ൾ, വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ന്‍റെ ഡി​വി​ഡി​ക​ൾ തു​ട​ങ്ങി​യ​വ ഇ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​തു​ന്ന സ​ഹ​റാ​ൻ ഹാ​ഷിം പ​ല ത​വ​ണ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു എ​ന്ന വി​വ​രം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്. അ​യാ​ളു​ടെ ആ​ശ​യ​ങ്ങ​ളി​ൽ ചി​ല മ​ല​യാ​ളി​ക​ളും ആ​കൃ​ഷ്‌​ട​രാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​യാ​ൾ ന​ട​ത്തി​യ ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന പ്ര​സം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ചി​ല യു​വാ​ക്ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്നു പ​ല​രെ​യും ഐ​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു റി​ക്രൂ​ട്ട് ചെ​യ്തി​രു​ന്ന​താ​യും എ​ൻ​ഐ​എ​യ്ക്കു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ഖ​ത്ത​റി​ൽ​നി​ന്ന് ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​ന്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തി​ക​ഞ്ഞ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യാ​ണു ശ്രീ​ല​ങ്ക​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​ത്. സ്‌​ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​യു​ട​ൻ അ​വ ന​ട​ത്തി​യ​വ​രെ​പ്പ​റ്റി വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഐ​എ​സ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്ക് ഇ​ന്ത്യ​യി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. സൂ​ത്ര​ധാ​ര​നാ​യ ഹാ​ഷിം എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ചി​ല​യി​ട​ങ്ങ​ളി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​ന്പ​ത്തൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി, തി​രു​ന​ൽ​വേ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും താ​മ​സി​ച്ചി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഹാ​ഷിം ത​മി​ഴ്‌​നാ​ട്ടി​ൽ തീ​വ്ര മ​ത​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി വി​വ​ര​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ഇ​വ​ർ തീ​വ്രാ​ശ​യ പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തൊ​ക്കെ​യാ​യി​ട്ടും ഭീ​ക​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്താ​നും അ​ടി​ച്ച​മ​ർ​ത്താ​നും സാ​ധി​ക്കാ​ത്ത​ത് ഇ​വ​ർ​ക്കു പ്രാ​ദേ​ശി​ക​മാ​യി സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ല​ഭി​ക്കു​ന്ന​തു​കൊ​ണ്ടാ​വാം. ഇ​ത്ത​ര​ക്കാ​ർ​ക്കു കേ​ര​ള​ത്തി​ലും സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് എ​ത്ര​മാ​ത്രം പി​ന്തു​ണ ഇ​വി​ടെ ല​ഭി​ച്ചു​വെ​ന്ന് ഊ​ഹി​ക്കാം.

ശ്രീ​ല​ങ്ക​യി​ലെ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഐ​എ​സ് പു​റ​ത്തി​റ​ക്കി​യ ല​ഘു​ലേ​ഖ​യി​ൽ അ​വ​രു​ടെ അ​ടു​ത്ത ല​ക്ഷ്യ​ങ്ങ​ളെ​പ്പ​റ്റി ചി​ല സൂ​ച​ന​ക​ളു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ൽ കേ​ര​ള​വും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന​തു നി​സാ​ര​മാ​യി കാ​ണ​രു​ത്. കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ളും ഇ​തു​മാ​യി കൂ​ട്ടി​വാ​യി​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യാ​തെ​പോ​യ വാ​ഗ​മ​ൺ തീ​വ്ര​വാ​ദ പ​രി​ശീ​ല​ന​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​രെ എ​ൻ​ഐ​എ കോ​ട​തി ശി​ക്ഷി​ച്ചു. വാ​ഗ​മ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ആ‍യു​ധ​പ​രി​ശീ​ല​ന ക്യാ​ന്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യാ​ണു ന​ട​ത്തി​യ​ത്. ഇ​ൻ​ഡോ​ർ പോ​ലീ​സി​നു ല​ഭി​ച്ച ഒ​രു മൊ​ഴി​യി​ൽ​നി​ന്നാ​ണു കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇ​ൻ​ഡോ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രു മ​ല​യാ​ളി​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

വാ​ഗ​മ​ൺ ക്യാ​ന്പി​ൽ മ​ല​യാ​ളി​ക​ൾ​ക്കു പു​റ​മേ ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഉ​ന്നം തെ​റ്റാ​തെ നി​റ​യൊ​ഴി​ക്കാ​നും പെ​ട്രോ​ൾ ബോം​ബ് നി​ർ​മി​ക്കാ​നും വ​ന​ത്തി​ൽ ബൈ​ക്ക് ഓ​ടി​ക്കാ​നു​മൊ​ക്കെ ക്യാ​ന്പി​ൽ പ​രി​ശീ​ല​നം ന​ൽ​കി​പ്പോ​ന്നു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ആ​റ് എ​ൻ​ജി​നി​യ​ർ​മാ​രും മൂ​ന്നു ഡോ​ക്‌​ട​ർ​മാ​രു​മു​ണ്ടാ​യി​രു​ന്ന​ത്രേ. ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന​ത്തി​ലെ ചാ​വേ​റു​ക​ളും വി​ദ്യാ​സ​ന്പ​ന്ന​രും സ​ന്പ​ന്ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മു​ന്നി​ൽ ന​ല്ല​വ​രാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന ചി​ല​രും ഈ ​സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ക​ണ്ണൂ​രി​ലെ ക​ന​ക​മ​ല​യി​ൽ ന​ട​ന്ന ഐ​എ​സ് ര​ഹ​സ്യ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് എ​ൻ​ഐ​എ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ചെ​ന്നൈ​യി​ൽ​നി​ന്നു വ്യാ​ജ പാ​സ്പോ​ർ​ട്ടി​ൽ തു​ർ​ക്കി​യി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ സി​റി​യ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തു​ർ​ക്കി പോ​ലീ​സ് പി​ടി​കൂ​ടി നാ​ടു​ക​ട​ത്തി. ക​ണ്ണൂ​രി​ൽ​നി​ന്ന് ഏ​താ​നും പേ​ർ യു​എ​ഇ വ​ഴി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ എ​ത്തി​യ​താ​യി കേ​ര​ള പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ത്തി. ഐ​എ​സി​ൽ ചേ​ർ​ന്ന ചി​ല​ർ സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ​ക്കു വി​വ​രം ല​ഭി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ങ്ങ​ളോ​ടു ബ​ന്ധ​പ്പെ​ടു​ത്തി വി​ല​യി​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും മ​റ്റും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്. മ​ധു​ര മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​നു ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത കാ​വ​ലാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു​പോ​ലെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്‍റ​ലി​ജ​ൻ​സ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യും വേ​ണം. എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ച​ശേ​ഷം കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നേ​ക്കാ​ൾ എ​ത്ര​യോ പ്ര​ധാ​ന​മാ​ണു സം​ഭ​വം ത​ട​യു​ക എ​ന്ന​ത്. അ​തി​നു​ള്ള വൈ​ദ​ഗ്‌​ധ്യം പോ​ലീ​സി​നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു​മു​ണ്ടാ​ക​ണം. അ​തി​നു പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും വേ​ണം. സം​ശ​യ​ക​ര​മാ​യ ആ​ൾ​നീ​ക്ക​ങ്ങ​ളും മ​റ്റും പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​തി​ൽ അ​മാ​ന്തം പാ​ടി​ല്ല. അ​തേ​സ​മ​യം, അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ സം​ശ‍യ​ങ്ങ​ളു​ടെ പേ​രി​ൽ അ​ന്വേ​ഷ​ക​ർ വി​ല​പ്പെ​ട്ട സ​മ​യം പാ​ഴാ​ക്കാ​ൻ ഇ​ട​വ​രു​ക​യു​മ​രു​ത്. സൗ​ഹൃ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും പു​ല​ർ​ത്തു​ന്ന മ​ല​യാ​ളി​മ​ന​സി​ലേ​ക്കു വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ക്രൂ​ര​ത​യു​ടെ​യും വി​ത്തു​ക​ൾ പാ​കു​ന്ന​വ​ർ ചെ​യ്യു​ന്ന​തു മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​പ​രാ​ധ​മാ​ണ്.