കൊടുംവേനലിനു പിന്നാലെ കാറ്റും മഴയുമെത്തുന്പോൾ
കൊ​ടും​വേ​ന​ലി​ന്‍റെ പൊ​ള്ള​ൽ അ​മ​രും​മു​ന്പേ എ​ത്തി​യി​രി​ക്കു​ന്നു ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ്. കു​റേ ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തു പ​ലേ​ട​ത്തും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​മെ​ടു​ത്ത ന്യൂ​ന​മ​ർ​ദം കേ​ര​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഏ​താ​നും ദി​വ​സം ക​ന​ത്ത കാ​റ്റും മ​ഴ​യും ഉ​ണ്ടാ​ക്കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​മു​ണ്ട​ത്രേ. മ​ത്സ്യ​ബ​ന്ധ​ന​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നു ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദം മൂ​ല​മു​ണ്ടാ​കു​ന്ന “ഫാ​നി’’ ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ജാ​ഗ്ര​ത ഉ​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ രൗ​ദ്ര​ത മ​റ​ക്കാ​റാ​യി​ട്ടി​ല്ല.

നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് അ​തി​ൽ ന​ഷ്‌​ട​പ്പെ​ട്ട​ത്. തീ​ര​ദേ​ശ​മാ​ണ് ഇ​തി​ന്‍റ ആ​ഘാ​തം ഏ​താ​ണ്ടു മു​ഴു​വ​നാ​യും ഏ​റ്റു​വാ​ങ്ങി​യ​ത്. ഓ​ഖി സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ യ​ഥാ​സ​മ​യം ന​ൽ​കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് ഏ​റെ വി​വാ​ദം ഉ​യ​ർ​ന്ന​ല്ലോ. ഏ​താ​യാ​ലും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ നേ​രി​ടാ​ൻ നാം ​കൂ​ടു​ത​ൽ സ​ജ്ജ​രാ​ക​ണ​മെ​ന്ന പാ​ഠ​മാ​ണ് ഇ​തു​വ​രെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ത​രു​ന്ന​ത്.

ഓ​ഖി​യും ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ വ​ൻ പ്ര​ള​യ​വും അ​ടു​ത്ത​ടു​ത്തു കേ​ര​ളം നേ​രി​ട്ട ര​ണ്ടു വ​ലി​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളാ​ണ്. വ​ലി​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ​നി​ന്നു പൊ​തു​വേ സു​ര​ക്ഷി​ത​മെ​ന്നു ക​രു​ത​പ്പെ​ട്ടി​രു​ന്ന കേ​ര​ള​ത്തി​നു പ്ര​കൃ​തി ന​ൽ​കി​യ ക​യ്‌​പു​ള്ള പാ​ഠം ന​മ്മെ ഹ​താ​ശ​രാ​ക്കു​ക​യ​ല്ല, മ​റി​ച്ച്, പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ നേ​രി​ടാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു പ്രേ​രി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ലോ​ക​മെ​ന്പാ​ടും ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ള​വാ​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​യും ജ​പ്പാ​നു​മൊ​ക്കെ അ​ടു​ത്ത​കാ​ല​ത്ത് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചു. സാ​ങ്കേ​തി​ക​വ​ള​ർ​ച്ച നേ​ടി​യ വി​ക​സി​ത രാ​ഷ്‌​ട്ര​ങ്ങ​ൾ​പോ​ലും അ​പ്ര​തീ​ക്ഷി​ത പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​ക​ച്ചു​പോ​കാ​റു​ണ്ട്. 2004ലെ ​സു​നാ​മി​യും 2017ലെ ​ഓ​ഖി​യും പ​ല​പ്പോ​ഴാ​യി ഉ​ണ്ടാ​യ ചെ​റു​തും വ​ലു​തു​മാ​യ മ​റ്റു പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും ന​മ്മു​ടെ നാ​ടി​നെ​യും പി​ടി​ച്ചു​ല​ച്ചു. അ​വ ഉ​ണ്ടാ​ക്കി​യ പ്ര​ശ്‌​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല.

മ​ൺ​സൂ​ൺ മ​ഴ വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ഴ​യും കാ​റ്റും നേ​രി​ടു​ന്ന​തി​ന് നാം ​അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജ​രാ​കേ​ണ്ട​തു​ണ്ട്. കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ൽ നൂ​റു ശ​ത​മാ​നം കൃ​ത്യ​ത പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. ന്യൂ​ന​മ​ർ​ദ​വും അ​തു​മൂ​ല​മു​ള്ള കാ​റ്റു​മൊ​ക്കെ ദി​ശ​മാ​റി​പ്പോ​കാം. എ​ന്നാ​ൽ, ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​രം​ഗ​ത്തും ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ത്തി​ലും രാ​ജ്യം ന​ട​ത്തി​യി​രി​ക്കു​ന്ന വ​ലി​യ മു​ന്നേ​റ്റം ന​മ്മു​ടെ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ മി​ക​വി​നു വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ ത​ട​യാ​ൻ ന​മു​ക്കാ​വി​ല്ല. പ​ക്ഷേ, ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​നാ​വും. അ​തി​നു നാം ​അ​മാ​ന്തി​ക്ക​രു​ത്. ഓ​രോ പ്ര​കൃ​തി​ക്ഷോ​ഭ​വും ന​മു​ക്കു പാ​ഠ​മാ​ക​ണം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണം. എ​ങ്കി​ൽ ക്ഷ​തം കു​റ​യ്ക്കാ​ൻ ക​ഴി​യും. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​വ​ർ​ക്കു മു​ന്ന​റി​യി​പ്പു വ​ള​രെ പ്ര​ധാ​ന​മാ​ണ്. മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളി​ൽ ജി​പി​എ​സ് പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നൊ​ക്കെ ഓ​ഖി​യെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ങ്ങ​നെ പ​ല വാ​ഗ്ദാ​ന​ങ്ങ​ളും ല​ഭി​ച്ചു. അ​വ​യി​ൽ ഏ​തൊ​ക്കെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടു എ​ന്നു ചോ​ദി​ക്ക​രു​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​ട്ടെ​ന്നു ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നു കാ​ര​ണം പ​ല അ​ണ​ക്കെ​ട്ടു​ക​ൾ ഒ​രേ​സ​മ​യം തു​റു​ന്നു​വി​ട്ട​താ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു​വെ​ങ്കി​ലും അ​ത് ഒ​ഴി​വാ​ക്കാ​നാ​വു​മാ​യി​രു​ന്നി​ല്ലെ​ന്നും വാ​ദ​മു​ണ്ട്. ഏ​താ​യാ​ലും അ​തു​പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഇ​പ്പോ​ൾ​ത്ത​ന്നെ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം. അ​ണ​ക്കെ​ട്ടു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​വും ചോ​ർ​ച്ച​യും പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യാ​വു​ന്ന​ത​ല്ല. അ​ന​ധി​കൃ​ത ജ​ല​സം​ഭ​ര​ണി​ക​ൾ ക​ണ്ടെ​ത്തു​ക​യും വേ​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം ക​രി​ഞ്ചോ​ല​മ​ല​യി​ലെ അ​ന​ധി​കൃ​ത ജ​ല​സം​ഭ​ര​ണി ഉ​രു​ൾ​പൊ​ട്ട​ലി​നി​ട​യാ​ക്കി​യ​താ​യി ആ​രോ​പ​ണ​മു​ണ്ടാ​യി. ജ​ല​സം​ഭ​ര​ണി​ക്കെ​തി​രേ ത​ദ്ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വും പ്ര​ക്ഷോ​ഭ​വു​മെ​ല്ലാം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ന്പ​ത്തി​നെ​യും സ്വാ​ധീ​ന​ത്തെ​യും മ​റി​ക​ട​ക്കാ​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ച​ങ്കൂ​റ്റം കാ​ണി​ക്ക​ണം.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ ദു​ര​ന്ത​നി​വാ​ര​ണ ആ​സൂ​ത്ര​ണ രേ​ഖ​യ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ പ​ത്തു താ​ലൂ​ക്കു​ക​ൾ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള​വ​യാ​ണ്. മി​ത​സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ മ​റ്റൊ​രു 25 താ​ലൂ​ക്കു​ക​ൾ കൂ​ടി​യു​ണ്ട്. മു​പ്പ​ത്ത​ഞ്ചു താ​ലൂ​ക്കു​ക​ളി​ലും ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം. അ​ന​ധി​കൃ​ത ക്വാ​റി​ക​ളും പ​രി​സ്ഥി​തി​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ രൂ​ക്ഷ​ത വ​ർ​ധി​പ്പി​ക്കും. ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​ശേ​ഷം മാ​ത്ര​മേ ക്വാ​റി​ക​ളും മ​റ്റും അ​നു​വ​ദി​ക്കാ​വൂ. ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​വും ച​ട്ട​ങ്ങ​ളും മാ​ത്ര​മ​ല്ല, പ്രാ​യോ​ഗി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളും പ​രി​ഗ​ണി​ക്ക​ണം. ആ​രു​ടെ​യെ​ങ്കി​ലും പി​ണി​യാ​ളു​ക​ളാ​യി അ​വ​ർ മാ​റ​രു​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ക​യാ​ണു പ്ര​ധാ​നം.

ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​മാ​യ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നാം ​എ​പ്പോ​ഴും സ​ജ്ജ​രാ​യി​രി​ക്ക​ണം. ഔ​ദ്യോ​ഗി​ക​ത​ല​ത്തി​ലും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ വ​ഴി​യും ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം. ക​ന​ത്ത മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കു​മെ​ന്നു മു​ന്ന​റി​യി​പ്പു വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ മ​ന്ത്രി​സ​ഭാ​യോ​ഗം ചി​ല മു​ൻ​ക​രു​ത​ലു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തീ​ര​ദേ​ശ​ത്ത് ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ റേ​ഷ​നും പ്ര​ഖ്യാ​പി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച തി​ര​മാ​ല​ക​ൾ കേ​ര​ള തീ​ര​ത്ത് വ​ലി​യ നാ​ശം വ​രു​ത്തി​വ​ച്ചി​ട്ടു​ണ്ട്. ധാ​രാ​ളം വീ​ടു​ക​ൾ ത​ക​ർ​ന്നു. വീ​ടു ന​ഷ്‌​ട​പ്പെ​ട്ട​വ​രെ സ​ത്വ​രം പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം. തീ​ര​ദേ​ശ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം.

കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തു​ണ്ട്. മ​ഴ വ​ന്ന​തോ​ടെ, കൊ​യ്ത്തു​ക​ഴി​ഞ്ഞി​രു​ന്ന പാ​ട​ങ്ങ​ളി​ലെ നെ​ല്ലു സൂ​ക്ഷി​ക്കാ​ൻ പ്ര​യാ​സ​മാ​യി. നെ​ല്ലു സം​ഭ​ര​ണം സ​ർ​ക്കാ​ർ സ​ജീ​വ​മാ​ക്കി​യാ​ൽ ആ ​പ്ര​ശ്നം കു​റെ പ​രി​ഹ​രി​ക്കാം. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലൂ​ടെ​യും ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലൂ​ടെ​യു​മു​ള്ള ജ​ല​മൊ​ഴു​ക്കു സു​ഗ​മ​മാ​ക്ക​ണം. കു​ട്ട​നാ​ട്ടി​ൽ പ്ര​ള​യം ഒ​ഴി​വാ​ക്കാ​ൻ മാ​ത്ര​മ​ല്ല, അ​പ്പ​ർ കു​ട്ട​നാ​ടി​നെ​യും അ​തി​നു മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കാ​തി​രി​ക്കാ​നും അ​ത് ആ​വ​ശ്യ​മാ​ണ്. സ​ങ്കീ​ർ​ണ​മാ​യ ഭൂ​പ്ര​കൃ​തി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി പ​രി​ര​ക്ഷി​ക്കു​ക​യും വേ​ണം.