Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
സൂപ്പർ സസ്പെൻസുമായി ശരത്
ബാലചന്ദ്രമേനോൻ ന്യൂജനറേഷൻ ട്രാക്കിലേക്ക് എത്തിയിട്ടില്ലായെന്ന് "എന്നാലും ശരത്' കണ്ടവരാരും പറയില്ല. അഭിനയത്തിലായാലും സംവിധാനത്തിലായാലും തിരക്കഥയിലായാലും അടിമുടി മാറിയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ഇത്തവണ എത്തിയിരിക്കുന്നത്. ഒറ്റയടിക്ക് എല്ലാ ന്യൂജൻ ട്രെൻഡുകൾക്കും തന്റെ സിനിമയിൽ അദ്ദേഹം സ്ഥാനം നൽകുകയായിരുന്നു. ഇതു കേൾക്കുന്പോൾ തോന്നും എന്നാലും ശരത് ഒരു അടിച്ചുപൊളി ചിത്രമാണെന്ന്. എന്നാൽ അത്രമേൽ അടിച്ചു പൊളിയൊന്നുമല്ല ചിത്രം എന്നതാണ് വാസ്തവം.
കേരള പോലീസിനെ ആവോളം ട്രോളി, രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പരിഹസിച്ച്, ചാനൽ ചർച്ചകളിൽ മണ്ടത്തരം വിളന്പുന്നവരുടെ മുഖം വലിച്ചുകീറിയാണ് അദ്ദേഹം തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കൊലപാതകത്തിന്റെ പിന്നാലെ പോയി തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷ നിലനിർത്തി പോകുന്ന ത്രില്ലറാണ് എന്നാലും ശരത്. നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കൊലയാളിയെ തേടിയുള്ള യാത്രയ്ക്കിടയിൽ ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തെ നന്നായി വിലയിരുത്താനും സംവിധായകൻ തുനിഞ്ഞിട്ടുണ്ട്.
കോളജ് വിദ്യാർഥിനിയായ എലിസബത്തിന്റെ ദുരൂഹമരണവും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണ വഴിയിൽ കലാലയവും അവിടുത്തെ അന്തരീക്ഷവും കടന്നു വരുന്നതോടെ ചിത്രത്തിൽ പ്രണയവും കടന്നു കൂടുന്നുണ്ട്.
എന്നാൽ അവിടെയെങ്ങും കഥയെ തളച്ചിടാതെ ഒരു മ്യൂസിക്ക് ബാൻഡിന്റെ പിന്നാന്പുറത്തേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നതോടെ ചിത്രത്തിന്റെ വേഗം കൂടും. എലിസബത്തിന്റെയും (നിധി അരുണ്‍) മിക്കിയുടെയും (നിത്യാ നരേഷ്) സൗഹൃദത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് തുടക്കത്തിൽ തന്നെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്.
ടൈറ്റിൽ കഥാപാത്രമായ ശരത്തായി വേഷമിട്ടിരിക്കുന്നത് ചാർലി ജോയാണ്. ഇവരെ മൂവരേയും ചുറ്റിപ്പറ്റി കഥ നീങ്ങുന്പോഴും നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ലാൽ ജോസും ദിലീഷ് പോത്തനും ജൂഡ് ആന്റണിയുമെല്ലാമാണ് തലകാണിച്ചവരിൽ പ്രമുഖർ. കൊലപാതക അന്വേഷണം തുടക്കത്തിൽ ഏറ്റെടുത്ത പോലീസ് ഓഫീസറായി ജൂഡ് ആന്റണി വേഷമിടുന്പോൾ ചിരിക്കാനേറെയുള്ള മുഹൂർത്തങ്ങൾ പ്രേക്ഷകന് ലഭിക്കും.
സമകാലീന വിഷയങ്ങൾ ഒന്നൊന്നായി പരാമർശിച്ച് അന്വേഷണം മുന്നോട്ടുപോകുന്നതിനിടയിൽ എലിസബത്തിനെ സംബന്ധിക്കുന്ന നിരവധി കഥകൾ മുന്നിലേക്ക് വന്നുകൊണ്ടേയിരുന്നു. മണ്ടൻ അന്വേഷണ രീതിയെ മാധ്യമങ്ങൾ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് തുറന്നുകാട്ടാനും സംവിധായകൻ തുനിഞ്ഞിട്ടുണ്ട്.
ഇതിനിടയിൽ കടന്നുവരുന്ന പാട്ടുകൾ ത്രില്ലർ സിനിമയ്ക്ക് കല്ലുകടിയാണെങ്കിലും ചിത്രത്തിനൊടുവിലായി എത്തുന്ന ശശിപ്പാട്ട് ന്യൂജൻ പിള്ളേർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നുണ്ട്. ആദ്യ പകുതിയിൽ ഡോ.സാമിന് (ബാലചന്ദ്രമേനോൻ) വലിയ പ്രാധാന്യം നൽകുന്നില്ലെങ്കിലും ഇന്റർവെൽ പഞ്ച് വന്നതോടെ കക്ഷിക്ക് പ്രാധാന്യമേറി തുടങ്ങി.
രണ്ടാം പകുതിയിൽ അന്വേഷണം കൂടുതൽ ഉൗർജിതമാകുന്നതോടെ സുരഭി രംഗപ്രവേശം ചെയ്യും. തനിക്ക് കിട്ടിയ പോലീസ് വേഷം കൈയടക്കത്തോടെ കൈകാര്യം ചെയ്ത് സുരഭി ചിത്രത്തിന്റെ ത്രിൽ കൂട്ടുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നെ ദ്രുതഗതിയിലാണ് കഥയുടെ പോക്ക്. അന്വേഷണം ശരത്തിലേക്ക് നീങ്ങുന്നതോടെയാണ് എന്നാലും ശരത്... എന്ന തലവാചകം ചിത്രത്തിന് ചേർന്നത് തന്നെയെന്ന് പ്രേക്ഷകർക്ക് തോന്നുക.
പോലീസിന്റെ അന്വേഷണം ശരിയായ വഴിക്ക് നീങ്ങുന്നതോടെ ചിത്രത്തിൽ ട്വിസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. സസ്പെൻസ് അവസാനം വരെ നിലനിർത്തി ഒടുവിൽ അന്വേഷണം എലിസബത്തിനെ കൊന്ന കുറ്റവാളിക്ക് മുന്നിൽ ചെന്നു നിൽക്കുന്പോൾ പ്രേക്ഷകർ ആകെ ഒന്നു അന്പരക്കും. ആ അന്പരപ്പ് തന്നെയാണ് എന്നാലും ശരത്തിന്റെ വിജയം.
വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.