Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ക്ലിക്കാകാത്ത തന്ത്രം...!
സംവിധായകൻ കണ്ണൻ താമരക്കുളത്തോട് ഒരുകാര്യം ആദ്യമേ പറയാനുണ്ട്. ഈ കാലഘട്ടത്തിൽ ഇമ്മാതിരി തന്ത്രങ്ങളുമായി വന്നാൽ "കണ്ടം വഴി ഓടിക്കോ' എന്നേ പ്രേക്ഷകർ പറയൂ. കാലം മാറി, സിനിമ മാറി പക്ഷേ, ചാണക്യ തന്ത്രത്തിന്‍റെ സംവിധായകന് മാത്രം ഒരുമാറ്റവുമില്ല. അതുകൊണ്ട് എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ, വെറുതെ ചാണക്യ തന്ത്രമെന്ന ഒരു സിനിമയുണ്ടായി എന്ന് പറയുകയേ നിവൃത്തിയുള്ളൂ.

ഡിറ്റക്ടീവ് + പോലീസ് + പ്രതികാരം ഈ ത്രയങ്ങളെ ഒന്നു മിനുക്കിയെടുത്ത് പുതിയ ഒരു കഥ മെനയാനായിരുന്നു ചാണക്യ തന്ത്രത്തിന്‍റെ ലക്ഷ്യം. പക്ഷേ, മിനുക്കു പണികളൊന്നും വേണ്ട വിധത്തിൽ ഏശാതെ വന്നപ്പോൾ സംഗതി പാളിപ്പോയി. ഉണ്ണിമുകുന്ദന് ആശ്വസിക്കാം, അത്ര വലിയ ചലഞ്ചിംഗ് കഥാപാത്രമൊന്നുമല്ലെങ്കിലും കിട്ടിയ വേഷം ഏറെക്കുറെ ഒപ്പിച്ചെടുക്കാൻ നായകന് സാധിച്ചിട്ടുണ്ട്. തിരക്കഥയും ആവിഷ്കരണവും വില്ലന്മാരായി അവതരിച്ചപ്പോൾ നായകന്‍റെ ചുമലിൽ താങ്ങി മുന്നേറാൻ സിനിമയ്ക്ക് ശേഷിയുണ്ടായില്ലെന്ന് മാത്രം.

കണ്ണൻ താമരക്കുളം ട്രാക്കൊന്ന് മാറ്റിപ്പിടിച്ചെങ്കിലും ഇവിടെയും നടുവുംതല്ലി വീണു. തന്ത്രങ്ങൾ നിരവധിയുണ്ട് ചാണക്യ തന്ത്രത്തിൽ. പക്ഷേ, അവയ്ക്കൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ശേഷിയില്ലെന്ന് മാത്രം.അലസമായ തുടക്കം‌‌

ഒരു സംഭവം കാട്ടുന്നു, പിന്നെ നേരെ കഥയിലേക്ക് പ്രവേശിക്കുന്നു. അങ്ങനെ കണ്ടു മടുത്ത തുടക്കം തന്നെയാണ് ചാണക്യ തന്ത്രത്തിലും പ്രയോഗിച്ചിരിക്കുന്നത്. അർജുനായി എത്തിയ ഉണ്ണിമുകുന്ദന് കിടിലൻ ഇൻട്രോയെല്ലാം സംവിധായകൻ നൽകിയിട്ടുണ്ട്. അതൊക്കെ വെടിപ്പായി ഉണ്ണി ചെയ്യുകയും ചെയ്തു. അലസമായ കഥാഗതിയിലേക്ക് സിനിമ വന്നു വീഴുന്നതോടെ സംവിധായകൻ തന്ത്രങ്ങൾ പലതും കാട്ടി തുടങ്ങും. നായകൻ ഡിറ്റക്ടീവ് ആകുന്പോൾ തന്ത്രങ്ങൾ മെനഞ്ഞേ അല്ലേ പറ്റു. പക്ഷേ, അതെല്ലാം അറുപഴഞ്ചൻ തന്ത്രങ്ങളാണെന്നു മാത്രം.

അതിനിടയിലേക്ക് സംവിധായകൻ പ്രേമത്തിന്‍റെ ചേരുവ ചേർത്തിട്ടുണ്ട്. വളിപ്പ് തന്ത്രങ്ങൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് പ്രണയത്തിന്‍റെ ട്രാക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ശിവദയും ശ്രുതി രാമചന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. രണ്ടുപേർക്കും കഥയിൽ മർമപ്രധാനമായ സ്ഥാനങ്ങൾ നൽകാൻ സംവിധായകൻ തുനിഞ്ഞിട്ടുണ്ട്. വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന നായകന്‍റെ രൂപമാറ്റങ്ങൾ ഉണ്ണി മുകുന്ദൻ ഭംഗിയാക്കി. രസംകൊല്ലിയായ കഥയ്ക്കിടയിൽ ഒന്നാം പകുതിയെ താങ്ങി നിർത്തുന്നത് നായകന്‍റെ ഈ രൂപമാറ്റങ്ങൾ തന്നെയാണ്.ട്വിസ്റ്റുകളുടെ പ്രളയം

അലസമായി ഒഴുകിയ കഥയെ പ്രണയക്കൂട്ടിലടച്ച ശേഷം ട്വിസ്റ്റുകളുടെ പാത സംവിധായകൻ തുറക്കുകയാണ്. കൺഫ്യൂഷൻ നിറയ്ക്കുന്ന സംഗതികൾ നിരനിരയായി കാട്ടിയാണ് സംവിധായകൻ ആദ്യ പകുതി അവസാനിപ്പിക്കുന്നത്. കൊലപാതകങ്ങൾ നാലെണ്ണം മുന്നിലേക്ക് ഇട്ടുതന്ന്, രണ്ടാം പകുതി സംഭവമായിരിക്കും എന്ന തോന്നലുണ്ടാക്കാൻ സംവിധായകന് കഴിയുന്നുണ്ട്. ആദ്യ പകുതിക്ക് ഒടുവിലായി കഥയിൽ വന്ന ത്രിൽ പക്ഷേ, രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ സംവിധായകൻ നശിപ്പിച്ചു. ഇവിടെയാണ് തിരക്കഥയും ആവിഷ്കരണവും തമ്മിൽ ചേരാതെ പോയത്. കോമഡി ട്രാക്ക് കൈകാര്യം ചെയ്യാൻ ഹരീഷ് കണാരനെയാണ് ഏൽപ്പിച്ചിരുന്നത്. ഇടയ്ക്കൊക്കെ ചില നന്പറുകൾ കാട്ടി കക്ഷി ആ ദൗത്യം താളം തെറ്റാതെ കൈകാര്യം ചെയ്തിട്ടുണ്ട്.ജീവനില്ലാത്ത രണ്ടാം പകുതി

ആദ്യ പകുതിയിൽ കാട്ടിക്കൂട്ടിയ സംഭവങ്ങളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു വീഴുന്നതോടെ കഥ പറഞ്ഞുതീർക്കാനുള്ള വ്യഗ്രത കൂടിക്കൂടി വന്നു. അനൂപ് മേനോൻ ചിത്രത്തിൽ സ്റ്റൈലിഷായി എത്തുന്നുണ്ടെങ്കിലും ഉണ്ണി മുകുന്ദന്‍റെ നിഴലായി ഒതുങ്ങിപ്പോകാനേ കക്ഷിക്ക് കഴിഞ്ഞുള്ളു. ആക്ഷൻ രംഗങ്ങളിലെല്ലാം ഉണ്ണി കസറിയെങ്കിലും, ഇടിക്ക് വേണ്ടിയുള്ള ഇടി ചിത്രത്തിൽ തിരുകിക്കയറ്റിയത് കല്ലുകടിയായി.‌‌‌ ചാണക്യ തന്ത്രത്തിലെ പോലീസ് ഏമാൻമാരാണ് കഷ്ടം. ചിത്രത്തിന്‍റെ ത്രില്ലൊക്കെ കളഞ്ഞുകുളിക്കുന്നതിൽ ഇവർ നിർവഹിച്ച് പങ്ക് വളരെ വലുതാണ്.‌‌

ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതത്തിൽ ഉണ്ണി മുകുന്ദൻ പാടിയ പാട്ട് കേൾക്കാൻ സുഖമുണ്ടെ ങ്കിലും ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം അറുബോറാണെന്നുള്ള കാര്യം പറയാതെ വയ്യ. ത്രില്ലൊക്കെ കൂട്ടാനായി തിരുകിക്കയറ്റിയ ബിജിഎം എല്ലാം സ്ക്രീനിൽ അരോചകമായി. ഒടുവിൽ പ്രതികാര കഥയുടെ ചുരുൾ മുഴുവൻ അഴിഞ്ഞുവീഴുന്നതോടെ സംഗതി പഞ്ചില്ലാതെ അവസാനിക്കുകയും ചെയ്തു. കണ്ടുപഴകിയ തന്ത്രങ്ങൾ ഒന്നുകൂടി കാണണമെന്ന് തോന്നുന്നവർക്ക് ചാണക്യ തന്ത്രത്തിന് ടിക്കറ്റെടുക്കാം.

(കണ്ണൻ താമരക്കുളം ട്രാക്ക് മാറ്റി. പക്ഷേ, ക്ലച്ച് പിടിച്ചില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"നോ​ണ്‍​സെ​ൻ​സ്'; പേരിൽ എല്ലാമുണ്ട്.!
അ​ല്ല ഡ​യ​റ​ക്ട​റേ, ഈ ​ര​ക്തം കി​ട്ടാ​ൻ ഇ​ത്ര​യ്ക്കൊ​ക്കെ ഓ​ടേ​ണ്ട​തു​ണ്ടോ..? അ​തും ഈ ​കാ​ല​ത്ത്..
വീ​റോ​ടെ കൊ​ച്ചു​ണ്ണി
സി​നി​മ​യു​ടെ മായിക ലോകത്ത് എ​ന്നും കായംകുളത്തുകാരൻ കൊ​ച്ചു​ണ്ണി​ക്കു​ള്ള സ്ഥാ​നം ഒ​രു​പ​ടി മു​ക​ളി
പ്രണയം ഒഴുകുന്ന 96
"96' പേര് പോലെ തന്നെ ആ കാലഘട്ടത്തിന്‍റെ ഒരു കഥയാണ്. സുന്ദരമായ ഒരു കൗമാര പ്രണയ കഥ. ത​ഞ്ചാ​വൂ​ർ ഓ​ൾ സെ
പ്ര​ണ​യ മ​ന്ദാ​രം...!
സ​ർ​വ​ത്ര പ്ര​ണ​യ​മ​യ​മാ​ണ് മ​ന്ദാ​രം. പ്ര​ണ​യ​വും നൈ​രാ​ശ്യ​വു​മെ​ല്ലാം കണ്ടു മടുത്ത പ്രേക്ഷകർക്ക്
മി​ന്നാ​മി​നു​ങ്ങ് പോ​ലൊ​രു ച​ങ്ങാ​തി..!
ക​ലാ​ഭ​വ​ൻ മ​ണി​.. ആ പേ​ര് കേ​ൾ​ക്കു​ന്പോ​ൾ... ആ ​ചി​രി കാ​ണു​ന്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ ഉ​ള്ളി​ൽ തി
ഇ​ര​ട്ടച്ച​ങ്കു​ള്ള ലി​ല്ലി
അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ​ മു​ഖ​മാ​ണ് ലി​ല്ലി. ഒ​രു പൂർണ ഗ​ർ​ഭി​ണി ഇ​ത്ര​യൊ​ക്കെ കാ​ര്യ​ങ്ങ​ൾ
മ​ണി​ര​ത്നം തി​രു​മ്പി വ​ന്തി​ട്ടേ​ന്ന് സൊ​ല്ല്..!
ആ​യു​ധം താ​ഴെ​വയ്ക്കാ​റാ​യി എ​ന്നു ക​രു​തു​ന്ന​വ​രു​ടെ ഇ​ട​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ മ​ണി​ര​ത്നം പ
ആറുച്ചാമിയല്ല, അറുബോറൻ സാമി!
പ്രേക്ഷകരെ പരമാവധി വെറുപ്പിച്ച് ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം എങ്ങനെ പുറത്തിറക്കാൻ കഴിയുമെന്നതിന്‍റ
ചിരിപ്പിക്കാൻ ഒരു മാംഗല്യം
അസാധാരണത്വം ഒന്നുമില്ലാത്ത ഒരു കഥയില്ലാ കഥയാണ് മാംഗല്യം തന്തുനാനേന. സൗമ്യ സദാനന്ദന്‍റെ കന്നി സംവിധാന
വ​ര​ത്ത​ൻ കി​ടി​ല​ൻ ടാ...!
ഈ ​വ​ര​ത്ത​ൻ കേ​ര​ള​ക്ക​ര​യാ​കെ ത്രി​ല്ല​ടി​പ്പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. കിടിലൻ ക്
ചി​രി​യോ​ട്ടം..!
എ​ന്തി​ര​ണ്ണാ... പ​ട​യോ​ട്ടം പ​ടം പൊ​ളി​ച്ചാ... നു​മ്മ ബി​ജു​വ​ണ്ണ​ൻ ത​ക​ർ​ത്താ... ഈ ചോദ്യം കേട്ടാ
ബ്ലോഗിനുള്ളിൽ ഞെരുങ്ങിയ കുട്ടനാട്
കുട്ടനാടിനെ ഒരു ബ്ലോഗിനുള്ളിൽ ഒതുക്കിയാൽ ഒതുങ്ങുമോ... ഇല്ല. പക്ഷേ, അവിടുള്ളവരുടെ പെരുമാറ്റങ്ങളെ കൃ
പാ​ളം തെ​റ്റാ​ത്ത തീ​വ​ണ്ടി
വൈ​കി എ​ത്തി​യ തീ​വ​ണ്ടി​യി​ലെ സി​ഗ​ര​റ്റു​ക​ൾ ഓ​രോ​ന്നാ​യി ക​ത്തി​ച്ചു വ​ലി​ച്ച് ആ​സ്വ​ദി​ച്ച് പു​
പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​പ്പു​റ​മാ​ണ് ര​ണം
ട്രെ​യി​ല​റി​ലെ ഇ​ടി​വെ​ട്ട് പ​ശ്ചാ​ത്ത​ല ​സം​ഗീ​ത​വും ആ​ക്ഷ​നും കണ്ട് ഇടിപ്പടം പ്ര​തീ​ക്ഷി​ച്ച് ര​ണ
ന്യൂജനറേഷൻ പ്രേതമാണ് നീലി...!
അങ്ങനെ ഇതാ കേരളത്തിലെ സിനിമ കൊട്ടകകളിൽ ഒരു പുതിയ പ്രേതം ഉദയം ചെയ്തിരിക്കുന്നു. പേര്-നീലി. കള്ളിയങ്കാ
ബോ​റ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം രൂ​പം
മ​ടു​പ്പി​ക്കു​ന്ന​തി​ന് ഒ​രു പ​രി​ധി​യി​ല്ലേ... ഇ​ട​യ്ക്കൊ​ക്കെ ഇ​ടി​യും ക​ലാ​ശ​വും ഉ​ള്ള​ത് കാ​ര​
വേറിട്ടൊരു കാർവാൻ യാത്ര...!
എവിടെയെല്ലാമോ മനസിനെ തൊട്ടുതലോടിയാണ് കാർവാന്‍റെ പോക്ക്. യാത്ര അത്രമേൽ സുഖകരമെന്ന് പറയാനാവില്ല. പ
ഖ​ൽ​ബി​ൽ ക​യ​റ​ണ ഇ​ബി​ലീ​സ്
മു​ന്ന​റി​യി​പ്പ്: ഇ​ബി​ലീ​സ് നി​ങ്ങ​ളെ കൊ​ണ്ടു​പോ​കു​ക ഒ​രു പ്ര​ത്യേ​ക ലോ​ക​ത്തേ​ക്കാ​ണ്.
സൂ​പ്പ​ർ സ​സ്പെ​ൻ​സു​മാ​യി ശ​ര​ത്
ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ന്യൂ​ജ​ന​റേ​ഷ​ൻ ട്രാ​ക്കി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് "എ​ന്നാ​ലും ശ​ര​
പ്രണയത്തിന്‍റെ വിശുദ്ധ അത്താഴങ്ങൾ
ഇനിയും വറ്റാത്ത പ്രണയമേ...
നിന്നെ അക്ഷരങ്ങളിൽ കൊരുത്തിടാം
മെഴുതിരി വെട്ടത്തിന്‍റെ ശോഭയിൽ
നി
കി​നാ​വ​ള്ളി കൊള്ളാം...!
ബിഗ്സ്ക്രീനിലേക്ക് ദാ വീണ്ടും ഒരു പ്രേതകഥ എത്തിയിരിക്കുകയാണ്. സ്ക്രീനിൽ എന്തു തെളിഞ്ഞാലും പേടിക്കില്
മറഡോണ കലക്കി..!
റൊമാന്‍റിക് ക്രിമിനലായി അവതരിക്കുകയാണ് ടോവിനോ തോമസ് മറഡോണയിൽ. കക്ഷി രണ്ടും കൽപ്പിച്ചാണ്... ഓരോ
മനസ് നിറച്ച് സവാരി
സവാരി ചെയ്യാത്തവരായി ആരും കാണില്ല... കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചിരിച്ചുല്ലസിച്ച് എത്രയോ
ഭ​യാ​ന​കം ഞെ​ട്ടി​ച്ചു..!
സ്നേഹം നിറഞ്ഞ പോസ്റ്റുമാൻ...

ചില കാര്യങ്ങൾ അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. "ഭയാനകം' കണ്ടശേ
ചിരിനിറച്ച ബോംബ് കഥ...!
പണ്ടൊരു ബോംബു കഥയുമായി എത്തി (ബോയിംഗ് ബോയിംഗ്) ജഗതി ശ്രീകുമാർ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചതാണ്.
ഇവരെ കൂടെ കൂട്ടാം...
ആഗ്രഹിച്ച പലതും കൂടെ കൂട്ടാൻ പറ്റാതെ പോയ ഒരുപാട് പേർക്കായി സച്ചിൻ കുണ്ടൽക്കർ ഒരു കഥ എഴുതി. ആ കഥ തിര
ക​ര​യി​പ്പി​ക്കും സി​ങ്കം
സി​ങ്ക​ത്തെ കാ​ണു​ന്പോ​ൾ, ആ ​പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ​അ​ടി​മു​ടി കോ​രി​ത്ത​രി​ക്ക​ണം. എ​ന്നാ​ൽ കാ​
ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന നീ​രാ​ളി
എ​ന്നാ​ലും എ​ന്‍റെ നീ​രാ​ളീ, ഇ​തൊ​രു വ​ല്ലാ​ത്ത ചെ​യ്ത്താ​യിപ്പോയി..! നീ​രാ​ളി എന്ന പേര് നൽകിയ കൗ​ത
"മൈ സ്റ്റോറി' അറുബോറൻ പ്രണയകഥ
കണ്ടുപഴകിയ ഒരു അറുബോറൻ പ്രണയകഥയാണ് റോഷ്ണി ദിനകറുടെ കന്നി സംവിധാന സംരംഭമായ "മൈ സ്റ്റോറി'. സിനിമയ്ക്കു
പെ​ട്ടി​ലാ​മ്പ​ട്ട്ര.. സം​ഗ​തി ഉ​ഷാ​റാ​ണ്..!
മു​ണ്ടു മ​ട​ക്കി​കു​ത്ത​ലി​ന് പു​തി​യ സ്റ്റൈ​ൽ പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടോ...? എ​ങ്കി​ൽ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.