Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
വിവാദങ്ങളിൽ ചു​രു​ങ്ങേ​ണ്ട​വ​ള​ല്ല "പ​ദ്മാ​വ​തി'
എ​ന്തി​നാ​യി​രു​ന്നു വി​വാ​ദ​ങ്ങ​ള​ത്ര​യും തീ​ജ്വാ​ല​ക​ൾ പോ​ലെ പ​ദ്മാ​വ​തി​ന് ചു​റ്റും ക​ണ്ണുമി​ഴി​ച്ച​ത്..? എ​ന്തി​നാ​യി​രു​ന്ന ഹി​ന്ദു സം​ഘ​ട​ന​ക​ൾ ഇ​ത്ര തീ​വ്ര​മാ​യി പ്ര​തി​ക​രി​ച്ച​ത്.? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം പ​ദ്മാ​വ​ത് ന​ൽ​കി​യ​തേ​യി​ല്ല. മ​റി​ച്ച് ചി​ത്ര​ത്തി​ൽ ഉ​ട​നീ​ളം കാ​ണാ​ൻ ക​ഴി​ഞ്ഞ​തോ, പ​ദ്മാ​വ​തി മ​ഹാ​റാ​ണി​യു​ടെ ത്യാ​ഗോ​ജ്വ​ല പ്ര​ക​ട​ന​ങ്ങളും.

ശാ​ന്ത​യാ​ണ്... ത​ന്ത്ര​ശാ​ലി​യാ​ണ്... എ​ല്ലാ​ത്തി​ലും ഉ​പ​രി ഭ​ർ​ത്താ​വി​നെ ത​ന്നേ​ക്കാ​ളേ​റെ സ്നേ​ഹി​ക്കു​ന്ന​വ​ളാ​ണ്... ഈ ​വി​ശേ​ഷ​ണ​ങ്ങ​ളെ​ല്ലാം ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ പ​ദ്മാ​വ​തി​യെ​ന്ന സ്ത്രീ​ക്ക് ചാ​ർ​ത്തി കൊ​ടു​ക്കു​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണി​ലൂ​ടെ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി. ക​ണ്ണി​ൽ ക​ര​ട് പോ​യാ​ൽ അ​ന്ധാ​ളി​ക്കു​ന്ന പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലേ​ക്ക് ത്രീ​ഡി എ​ഫ​ക്ടി​ൽ തീ​പ്പൊ​രി​ക​ൾ അ​യ​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ പ​ദ്മാ​വ​തി​ലൂ​ടെ. ഇ​ന്നും സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യി​രു​ന്നു ചി​ത്ര​ത്തി​നൊ​ടു​വി​ൽ പാ​റി പ​റ​ക്കു​ന്ന തീ​പ്പൊ​രി​ക​ൾ അ​ത്ര​യും. ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​തെ ത​ന്നെ പ​ദ്മാ​വ​തി​ക്ക് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ന​ല്ല​പേ​ര് സ​മ്മാ​നി​ക്കാ​ൻ സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.



സം​ഭ​വബ​ഹു​ല​മാ​ണ് ക​ഥ

കാ​ണു​ക, ആ​സ്വ​ദി​ക്കു​ക.. അ​തി​നു​ള്ള വ​ക​യെ​ല്ലാം ചിത്രത്തിൽ നി​റ​ഞ്ഞു നി​ൽ​പ്പു​ണ്ട്. പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ര​ജ​പു​ത്ര റാ​ണി പ​ദ്മാ​വ​തി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. തന്നെ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഫ്ഗാ​നി​ലെ രാ​ജാ​വ് അ​ലാ​വു​ദീ​ൻ ഖി​ൽ​ജി​യു​ടെ നീ​ക്ക​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് പ​ദ്മാ​വ​തി ചെ​റു​ക്കുന്ന​തെ​ന്ന് സ്ക്രീ​നി​ൽ തെ​ളി​യു​ന്പോ​ൾ, പോ​രോ​ടാ​ൻ ആ​യു​ധ​ങ്ങ​ളേ​ക്കാ​ൾ ന​ല്ല​ത് മ​ന​സാ​ന്നി​ധ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. ക​ഥ​യോ​ടു ചേ​ർ​ന്നുനി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​മൊ​രു​ക്കു​ന്ന​തി​ൽ സം​വി​ധാ​യ​ക​ൻ വി​ജ​യി​ച്ചി​ട്ടു​ണ്ട്. പെ​ണ്ണി​ന് ഒ​രു വി​ല​യും ക​ൽ​പ്പി​ക്കാ​ത്ത രാ​ജാ​വി​നെ​യും പെ​ണ്ണി​ന് വേ​ണ്ടു​വോ​ളം സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന രാ​ജാ​വി​നെ​യും ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും. ​ആ​രെ​യെ​ല്ലാം തോ​ൽ​പ്പി​ച്ചാ​ലും പെ​ണ്ണി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന് മു​ന്നി​ൽ ആ ​വി​ജ​യ​ങ്ങ​ള​ത്ര​യും നി​ഷ്പ്രഭമാ​കു​മെ​ന്ന് കാ​ട്ടു​വാ​ൻ പ​ദ്മാ​വ​തി​ലൂ​ടെ സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞിട്ടു​ണ്ട്.



മിന്നിത്തിളങ്ങി ര​ണ്‍​വീ​ർ സിം​ഗ്

അ​ലാ​വു​ദി​ൻ ഖി​ൽ​ജി​യു​ടെ പ്ര​വൃത്തി​കളത്ര​യും വെ​റു​പ്പു​ള​വാ​ക്കാ​വു​ന്ന​യാ​യി​രു​ന്നു.​ ഒ​രാ​ൾ​ക്ക് ഇ​ത്ര​മാ​ത്രം ക്രൂ​ര​നാ​കാ​ൻ പ​റ്റു​മോ. കാ​മാ​സ​ക്തി​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ളും ക്രൂ​ര​ത​യു​ടെ വി​വി​ധ രൂ​പ​ങ്ങ​ളും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ക​ണ്ണുമി​ഴി​ച്ചി​രു​ന്ന് ക​ണ്ടി​ട്ടു​ണ്ട്.​ പ​ക്ഷേ, ര​ണ്‍​വീ​റി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് മു​ന്നി​ൽ അ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ളെ​ല്ലാം ത​ലകു​നി​ക്കും തീ​ർ​ച്ച. പ​ക​ർ​ന്നാ​ടു​ക​യാ​ണെ​ങ്കി​ൽ ര​ണ്‍​വീ​ർ അ​ലാവുദീൻ ഖി​ൽ​ജി​യാ​യ​തു പോ​ലെ പ​ക​ർ​ന്നാ​ട​ണ​മെ​ന്ന് ഇ​നി പ്രേ​ക്ഷ​ക​ർ പ​റ​യുമെന്ന് ഉ​റ​പ്പ്.

പോ​രാ​ട്ട​ത്തി​ന്‍റെ, ച​തി​യു​ടെ, വി​ജ​യം വ​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളു​ടെ ആ​കെത്തുക​യാ​ണ് അ​ലാ​വു​ദി​ൻ. പ​ക്ഷേ, അ​ത്ത​ര​ത്തി​ലു​ള്ള വി​ജ​യം ശ​രി​ക്കും വി​ജ​യ​മാ​ണോ​യെ​ന്നു ചോ​ദി​ച്ചാ​ൽ അ​ല്ലാ​യെ​ന്നു പ​റ​യേ​ണ്ടി വ​രും. ചി​ത്രം ക​ണ്ടി​റ​ങ്ങു​ന്ന​വ​ർ അ​ലാ​വു​ദീൻ ഖിൽജി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. ത​ന്‍റെ മി​ക​വു​റ്റ അ​ഭി​ന​യ​ത്തി​ലൂ​ടെ അ​ത്ര​മേ​ൽ "വെ​റു​പ്പ്' സ​ന്പാ​ദി​ക്കാ​ൻ ര​ണ്‍​വീ​റി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ്, വെ​റു​ക്ക​പ്പെ​ട്ടാണെ​ങ്കി​ലും മ​ന​സി​ൽ ഇ​ടംപി​ടി​ക്കും.



ഷാ​ഹി​ദി​ന് എ​ന്തു​പ​റ്റി..!

ര​ത്ത​ൻ സിം​ഗ് എ​ന്ന രജപുത്ര രാ​ജാ​വാ​യി ഷാ​ഹി​ദ് ക​പൂ​ർ ചി​ത്ര​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒരു ഭരണാധികാരി കാ​ണി​ക്കേ​ണ്ട ചു​ണ തീ​വ്ര​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ താരത്തിന് പ​റ്റി​യി​ല്ല.​ മൊ​ത്ത​ത്തി​ൽ എ​ന്തോ ഒ​രു മ​ന്ദ​ത​ ഷാഹിദിനെ ബാധിച്ചിരുന്നു. വി​ല്ല​ന്‍റെ പ്ര​ക​ട​ന​ത്തി​ന് മു​ന്നി​ൽ പ​ക​ച്ചു പോ​യ​താവാനും സാധ്യതയുണ്ട്. ഇവിടെയാണ് ശാ​ന്ത​ത​യോ​ടെ, പ്ര​ണ​യം തു​ളു​ന്പു​ന്ന ക​ണ്ണു​ക​ളി​ലൂ​ടെ, നോ​ട്ട​ങ്ങ​ളി​ലൂ​ടെ, ഒ​ടു​വി​ൽ അ​ഗ്നി​യെ വ​രി​ക്കാ​ൻ പു​ഞ്ചി​രി​യോ​ടെ പോ​കു​ന്ന പ​ദ്മാ​വ​തി​യാ​യി ദീ​പി​ക ജ്വ​ലി​ച്ച് നി​ന്ന​ത്. പദ്മാവതിക്കും അലാവുദിൻ ഖിൽജിക്കും മുന്നിൽ ഷാഹിദിന്‍റെ രത്തൻ സിംഗ് മങ്ങിപ്പോയി.




ഇ​ത്ര​യ്ക്ക് വ​ലി​ച്ചുനീ​ട്ടേ​ണ്ടി​യി​രു​ന്നി​ല്ല

സ​മ​യദൈ​ർ​ഘ്യം ചി​ത്ര​ത്തെ ഇ​ഴ​ച്ചി​ലി​ലേ​ക്ക് ത​ള്ളി​യി​ടു​ന്നു​ണ്ട്. അ​തുപോ​ലെ ചി​ല ചേ​ർ​ച്ച​ക്കു​റ​വു​ക​ളും ര​ണ്ടാം പ​കു​തി​യി​ൽ സ്ഥാ​നം പി​ടി​ക്കു​ന്നു​ണ്ട്. അ​തൊ​ക്കെ ന​ല്ലൊ​ഴു​ക്കി​ൽ പോ​യ ചി​ത്ര​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​ൻ കാ​ര​ണ​മാ​യി. ക​ള​ർ​ഫു​ൾ സെ​റ്റു​ക​ളാ​ണ് പ​ദ്മാ​വ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഒ​ന്നൊ​ന്ന​ര ദൃ​ശ്യ​വി​രു​ന്നാ​ണ് പ​ദ്മാ​വ​തി​ൽ സം​വി​ധാ​യ​ക​ൻ കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വാ​ദ​ങ്ങ​ളെ മ​റ​ന്ന് ന​ല്ലൊ​രു ക​ഥ​യും ക​ണ്‍​നി​റ​യെ കാ​ഴ്ച​ക​ളും പ്ര​തീ​ക്ഷി​ച്ച് പ​ദ്മാ​വ​തി​ന് ക​യ​റി​യാ​ൽ സ​ത്യ​മു​ള്ളൊ​രു ക​ഥ​യും സം​വി​ധാ​യ​ക​ന്‍റെ ഭാ​വ​നാ ലോ​ക​ത്തെ കാ​ഴ്ച​ക​ളും ക​ണ്ട് തി​രി​ച്ചി​റ​ങ്ങാം.

(വി​വാ​ദം ത​പ്പി പോ​യാ​ൽ ഒ​ന്നും കി​ട്ടാ​തെ തി​രി​ച്ചു പോ​രേ​ണ്ടി വ​രും.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആറുച്ചാമിയല്ല, അറുബോറൻ സാമി!
പ്രേക്ഷകരെ പരമാവധി വെറുപ്പിച്ച് ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം എങ്ങനെ പുറത്തിറക്കാൻ കഴിയുമെന്നതിന്‍റ
ചിരിപ്പിക്കാൻ ഒരു മാംഗല്യം
അസാധാരണത്വം ഒന്നുമില്ലാത്ത ഒരു കഥയില്ലാ കഥയാണ് മാംഗല്യം തന്തുനാനേന. സൗമ്യ സദാനന്ദന്‍റെ കന്നി സംവിധാന
വ​ര​ത്ത​ൻ കി​ടി​ല​ൻ ടാ...!
ഈ ​വ​ര​ത്ത​ൻ കേ​ര​ള​ക്ക​ര​യാ​കെ ത്രി​ല്ല​ടി​പ്പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. കിടിലൻ ക്
ചി​രി​യോ​ട്ടം..!
എ​ന്തി​ര​ണ്ണാ... പ​ട​യോ​ട്ടം പ​ടം പൊ​ളി​ച്ചാ... നു​മ്മ ബി​ജു​വ​ണ്ണ​ൻ ത​ക​ർ​ത്താ... ഈ ചോദ്യം കേട്ടാ
ബ്ലോഗിനുള്ളിൽ ഞെരുങ്ങിയ കുട്ടനാട്
കുട്ടനാടിനെ ഒരു ബ്ലോഗിനുള്ളിൽ ഒതുക്കിയാൽ ഒതുങ്ങുമോ... ഇല്ല. പക്ഷേ, അവിടുള്ളവരുടെ പെരുമാറ്റങ്ങളെ കൃ
പാ​ളം തെ​റ്റാ​ത്ത തീ​വ​ണ്ടി
വൈ​കി എ​ത്തി​യ തീ​വ​ണ്ടി​യി​ലെ സി​ഗ​ര​റ്റു​ക​ൾ ഓ​രോ​ന്നാ​യി ക​ത്തി​ച്ചു വ​ലി​ച്ച് ആ​സ്വ​ദി​ച്ച് പു​
പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​പ്പു​റ​മാ​ണ് ര​ണം
ട്രെ​യി​ല​റി​ലെ ഇ​ടി​വെ​ട്ട് പ​ശ്ചാ​ത്ത​ല ​സം​ഗീ​ത​വും ആ​ക്ഷ​നും കണ്ട് ഇടിപ്പടം പ്ര​തീ​ക്ഷി​ച്ച് ര​ണ
ന്യൂജനറേഷൻ പ്രേതമാണ് നീലി...!
അങ്ങനെ ഇതാ കേരളത്തിലെ സിനിമ കൊട്ടകകളിൽ ഒരു പുതിയ പ്രേതം ഉദയം ചെയ്തിരിക്കുന്നു. പേര്-നീലി. കള്ളിയങ്കാ
ബോ​റ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം രൂ​പം
മ​ടു​പ്പി​ക്കു​ന്ന​തി​ന് ഒ​രു പ​രി​ധി​യി​ല്ലേ... ഇ​ട​യ്ക്കൊ​ക്കെ ഇ​ടി​യും ക​ലാ​ശ​വും ഉ​ള്ള​ത് കാ​ര​
വേറിട്ടൊരു കാർവാൻ യാത്ര...!
എവിടെയെല്ലാമോ മനസിനെ തൊട്ടുതലോടിയാണ് കാർവാന്‍റെ പോക്ക്. യാത്ര അത്രമേൽ സുഖകരമെന്ന് പറയാനാവില്ല. പ
ഖ​ൽ​ബി​ൽ ക​യ​റ​ണ ഇ​ബി​ലീ​സ്
മു​ന്ന​റി​യി​പ്പ്: ഇ​ബി​ലീ​സ് നി​ങ്ങ​ളെ കൊ​ണ്ടു​പോ​കു​ക ഒ​രു പ്ര​ത്യേ​ക ലോ​ക​ത്തേ​ക്കാ​ണ്.
സൂ​പ്പ​ർ സ​സ്പെ​ൻ​സു​മാ​യി ശ​ര​ത്
ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ന്യൂ​ജ​ന​റേ​ഷ​ൻ ട്രാ​ക്കി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് "എ​ന്നാ​ലും ശ​ര​
പ്രണയത്തിന്‍റെ വിശുദ്ധ അത്താഴങ്ങൾ
ഇനിയും വറ്റാത്ത പ്രണയമേ...
നിന്നെ അക്ഷരങ്ങളിൽ കൊരുത്തിടാം
മെഴുതിരി വെട്ടത്തിന്‍റെ ശോഭയിൽ
നി
കി​നാ​വ​ള്ളി കൊള്ളാം...!
ബിഗ്സ്ക്രീനിലേക്ക് ദാ വീണ്ടും ഒരു പ്രേതകഥ എത്തിയിരിക്കുകയാണ്. സ്ക്രീനിൽ എന്തു തെളിഞ്ഞാലും പേടിക്കില്
മറഡോണ കലക്കി..!
റൊമാന്‍റിക് ക്രിമിനലായി അവതരിക്കുകയാണ് ടോവിനോ തോമസ് മറഡോണയിൽ. കക്ഷി രണ്ടും കൽപ്പിച്ചാണ്... ഓരോ
മനസ് നിറച്ച് സവാരി
സവാരി ചെയ്യാത്തവരായി ആരും കാണില്ല... കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചിരിച്ചുല്ലസിച്ച് എത്രയോ
ഭ​യാ​ന​കം ഞെ​ട്ടി​ച്ചു..!
സ്നേഹം നിറഞ്ഞ പോസ്റ്റുമാൻ...

ചില കാര്യങ്ങൾ അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. "ഭയാനകം' കണ്ടശേ
ചിരിനിറച്ച ബോംബ് കഥ...!
പണ്ടൊരു ബോംബു കഥയുമായി എത്തി (ബോയിംഗ് ബോയിംഗ്) ജഗതി ശ്രീകുമാർ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചതാണ്.
ഇവരെ കൂടെ കൂട്ടാം...
ആഗ്രഹിച്ച പലതും കൂടെ കൂട്ടാൻ പറ്റാതെ പോയ ഒരുപാട് പേർക്കായി സച്ചിൻ കുണ്ടൽക്കർ ഒരു കഥ എഴുതി. ആ കഥ തിര
ക​ര​യി​പ്പി​ക്കും സി​ങ്കം
സി​ങ്ക​ത്തെ കാ​ണു​ന്പോ​ൾ, ആ ​പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ​അ​ടി​മു​ടി കോ​രി​ത്ത​രി​ക്ക​ണം. എ​ന്നാ​ൽ കാ​
ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന നീ​രാ​ളി
എ​ന്നാ​ലും എ​ന്‍റെ നീ​രാ​ളീ, ഇ​തൊ​രു വ​ല്ലാ​ത്ത ചെ​യ്ത്താ​യിപ്പോയി..! നീ​രാ​ളി എന്ന പേര് നൽകിയ കൗ​ത
"മൈ സ്റ്റോറി' അറുബോറൻ പ്രണയകഥ
കണ്ടുപഴകിയ ഒരു അറുബോറൻ പ്രണയകഥയാണ് റോഷ്ണി ദിനകറുടെ കന്നി സംവിധാന സംരംഭമായ "മൈ സ്റ്റോറി'. സിനിമയ്ക്കു
പെ​ട്ടി​ലാ​മ്പ​ട്ട്ര.. സം​ഗ​തി ഉ​ഷാ​റാ​ണ്..!
മു​ണ്ടു മ​ട​ക്കി​കു​ത്ത​ലി​ന് പു​തി​യ സ്റ്റൈ​ൽ പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടോ...? എ​ങ്കി​ൽ
കു​ട്ടി​ക്ക​ളി​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല "കി​ടു'
കു​ട്ടി​ക്ക​ളി​ക്ക് പരിധിയുണ്ടെന്നല്ലേ പഴമക്കാർ പറയാറ്. ആ ​പ​രി​ധി​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള എ​ളി​യ
അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ വേ​റെ ലെ​വ​ലാ​ണ്...!
മ​ടു​പ്പി​ന്‍റെ പാരമ്യത്തിൽ കൊ​ണ്ടെ​ത്തി​ച്ച ശേ​ഷം ത്രി​ല്ല​ടി​പ്പി​ക്കു​ന്നൊ​രു ആ​വി​ഷ്ക​ര​ണം..!
മാ​ലാ​ഖ​യാ​യി, തീ​ക്ക​ന​ലാ​യി മേ​രി​ക്കു​ട്ടി...!
സ​മൂ​ഹമ​ന​സു​ക​ളി​ലേ​ക്ക് തീ​മ​ഴ പെ​യ്യി​ക്കു​ക​യാ​ണ് ര​ഞ്ജി​ത് ശ​ങ്ക​റും കൂ​ട്ട​രും ഞാ​ൻ മേ​രി​ക്കു
ദുരന്തമായി കാലാ...!
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചി
സൗഹൃദങ്ങളെ കൂട്ടിയിണക്കി നാം...!
ക്ലീഷേ കാന്പസ് കഥകൾ മുറയ്ക്ക് സ്ഥാനംപിടിക്കാറുള്ള മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയ കാന്പസ് കഥയുമായ
കുട്ടൻപിള്ളയുടെ ഞെട്ടിക്കുന്ന രാത്രി
സംവിധായകൻ ജീൻ മാർക്കോസ് പ്രേക്ഷകരുടെ മനസിലേക്ക് ഒരു മാലപ്പടക്കം എടുത്തെറിയുകയാണ് ആദ്യം ചെയ്തത്. ഇത്
പ്രേക്ഷകരെ തേച്ച കാമുകി...!
"ഇതിഹാസ' ഹിറ്റ്, "സ്റ്റൈൽ' സ്റ്റൈലിഷ് എന്നും പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതാണ്. വലിയ കോലാഹലമില്ലാതെ എത്ത
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.