ഇന്ത്യൻ വിമാനത്തിനു ചൈന അനുമതി വൈകിക്കുന്നു
ഇന്ത്യൻ വിമാനത്തിനു ചൈന അനുമതി വൈകിക്കുന്നു
Sunday, February 23, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​മാ​യ വു​ഹാ​നി​ലേ​ക്കു മ​രു​ന്നു​ക​ളും വൈ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ക്കാ​നും ശേ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​മാ​യി പോ​കാ​നി​രു​ന്ന ഇ​ന്ത്യ​ൻ വി​മാ​ന​ത്തി​നു ബോ​ധ​പൂ​ർ​വം ചൈ​ന അ​നു​മ​തി വൈ​കി​ക്കു​ന്നു. ഡ​ൽ​ഹി​യി​ൽനി​ന്നു വെ​ള്ളി​യാ​ഴ്ച വു​ഹാ​നി​ലേ​ക്കുപ​റ​ക്കാ​ൻ സ​ജ്ജ​മാ​യി നി​ന്ന വ്യോ​മ​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ സി-17 ​ഗ്ലോ​ബ്മാ​സ്റ്റ​ർ വി​മാ​ന​ത്തി​നാ​ണ് ചൈ​ന വ​ൻ​മ​തി​ൽ തീ​ർ​ത്തു ത​ട​സം സൃ​ഷ്ടി​ച്ച​ത്.

ഫ്രാ​ൻ​സ് ഉ​ൾ​പ്പെ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കു വു​ഹാ​നി​ൽനി​ന്ന് അ​വ​രു​ടെ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നും ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും ഇ​പ്പോ​ഴും അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ദു​രി​താ​ശ്വാ​സ വി​മാ​ന​ത്തി​ന് അ​നു​മ​തി വൈ​കി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ചൈ​നീ​സ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തി​ൽ താ​ത്പ​ര്യം ഇ​ല്ലെ​ന്നാ​ണോ? എ​ന്തി​നാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ചൈ​ന ത​ട​സം നി​ൽ​ക്കു​ന്ന​ത്. വു​ഹാ​നി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ക​ടു​ത്ത ദു​രി​ത​ത്തി​ലും ആ​ശ​ങ്ക​യി​ലും ക​ഴി​യേ​ണ്ടി വ​രു​ന്ന​തു ഖേ​ദ​ക​ര​മാ​ണ്- ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി.


വി​മാ​ന​ത്തി​ന് ക്ലി​യ​റ​ൻ​സ് ന​ൽ​കാ​ൻ വൈ​കു​ന്ന​താ​യു​ള്ള ആ​രോ​പ​ണം ചൈ​ന നി​ഷേ​ധി​ച്ചു. വൈ​റ​സ് ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ എ​ത്തു​ന്ന​തു മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ തി​ര​ക്കാ​ണ് ഇ​ന്ത്യ​ൻ വി​മാ​ന​ത്തി​ന് അ​നു​മ​തി വൈ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്നാ​ണു ചൈ​ന പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി ആ​ശ​യ​വി​നി​മ​യം തു​ട​രു​ക​യാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഗെ​ങ് ഷു​വാം​ഗ് പ​റ​ഞ്ഞു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.