മോ​റ​ട്ടോ​റി​യം കാലാവധി നീട്ടൽ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഫയൽ മടക്കി
മോ​റ​ട്ടോ​റി​യം കാലാവധി നീട്ടൽ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഫയൽ മടക്കി
Wednesday, March 27, 2019 1:24 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ർ​​ഷ​​ക​​ർ​​ക്കു​​ള്ള കാ​​ർ​​ഷി​​ക- കാ​​ർ​​ഷി​​കേ​​ത​​ര വാ​​യ്പ​​ക​​ൾ​​ക്കു​​ള്ള മോ​​റ​​ട്ടോ​​റി​​യം ഡി​​സം​​ബ​​ർ 31 വ​​രെ ദീ​​ർ​​ഘി​​പ്പി​​ക്കുന്നതിനുള്ള ഫ​​യ​​ൽ കൂ​​ടു​​ത​​ൽ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി മുഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഒാഫീസർ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു മ​​ട​​ക്കി​അ​​യ​​ച്ചു.

കാ​​ർ​​ഷി​​ക മോ​​റ​​ട്ടോ​​റി​​യം കാ​​ലാ​​വ​​ധി നി​​ല​​നി​​ൽ​​ക്കേ വീ​​ണ്ടും മോ​​റ​​ട്ടോ​​റി​​യം നീ​​ട്ടാ​​നു​​ള്ള മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​നം വേ​​ഗ​​ത്തി​​ൽ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശം എ​​ന്തി​​നു വേ​​ണ്ടി​​യാ​​ണെ​​ന്നു വി​​ശ​​ദ​​മാ​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചാ​​ണു സം​​സ്ഥാ​​ന മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​ർ ടി​​ക്ക​​ാറാം മീ​​ണ ഫ​​യ​​ൽ സം​​സ്ഥാ​​ന ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്കു മ​​ട​​ക്കി അ​​യ​​ച്ച​​ത്.

സാ​​ധാ​​ര​​ണ ഫ​​യ​​ലാ​​യാ​​ണ് ഇ​​തു മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​ർ​​ക്ക് ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച ചീ​​ഫ് സെ​​ക്ര​​ട്ട​​റി എ​​ത്തി​​ച്ചു കൊ​​ടു​​ത്ത​​ത്. നി​​ല​​വി​​ൽ ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ​​ക്ക് മോ​​റ​​ട്ടോ​​റി​​യം ഉ​​ണ്ടാ​​യി​​രി​​ക്കെ അ​​തു നീ​​ട്ടാ​​നു​​ള്ള ഉ​​ത്ത​​ര​​വ് അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​റ​​ക്കേ​​ണ്ട ആ​​വ​​ശ്യം എ​​ന്തെ​​ന്നോ അ​​ങ്ങ​​നെ ചെ​​യ്തി​​ല്ലെ​​ങ്കി​​ലു​​ള്ള പ്ര​​ശ്നം എ​​ന്തെ​​ന്നോ വി​​ശ​​ദീ​​ക​​രി​​ച്ചി​​രു​​ന്നി​​ല്ല. അ​​ങ്ങ​​നെ വി​​ശ​​ദീ​​ക​​രി​​ച്ചാ​​ൽ മാ​​ത്ര​​മേ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന് ഇ​​തി​​ൽ തീ​​രു​​മാ​​നം എ​​ടു​​ക്കാ​​നാ​​കൂ.

ഫ​​യ​​ൽ പ​​രി​​ശോ​​ധി​​ച്ച ടി​​ക്കാ​​റാം മീ​​ണ, ഇ​​ക്കാ​​ര്യം വി​​ശ​​ദീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്കു ഫ​​യ​​ൽ വി​​ടാ​​നോ അ​​വ​​ർ​​ക്കു തീ​​രു​​മാ​​നം എ​​ടു​​ക്കാ​​നോ സാ​​ധി​​ക്കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി സ്ക്രീ​​നിം​​ഗ് ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​നാ​​യ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്കു മ​​ട​​ക്കി അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​ശ​​ദീ​​ക​​ര​​ണം സ​​ഹി​​തം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വീ​​ണ്ടും അ​​യ​​ച്ചാ​​ൽ ചീ​​ഫ് ഇ​​ല​​ക്ട​​റ​​ൽ ഓ​​ഫീ​സ​​ർ തു​​ട​​ർ​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.


മോ​​റ​​ട്ടോ​​റി​​യം കാ​​ലാ​​വ​​ധി നീ​​ട്ടി ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കാ​​ൻ റ​​വ​​ന്യു വ​​കു​​പ്പി​​ന് അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്നാവ​​ശ്യ​​പ്പെ​​ട്ടാ​​ണ് ചീ​​ഫ് ഇ​​ല​​ക്ട​​റ​​ൽ ഓ​​ഫീ​​സ​​ർ​​ക്കു ഫ​​യ​​ൽ അ​​യ​​ച്ച​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ അ​​നു​​മ​​തി​​ക്കു ഫ​​യ​​ൽ അ​​യ​​യ്ക്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ ക​​ഴി​​ഞ്ഞ മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്കെ​​തി​​രേ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​രു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ത്.

മ​​ന്ത്രി​​സ​​ഭ​​യി​​ലെ വി​​കാ​​രം മ​​ന​​സി​​ലാ​​ക്കി ചീ​​ഫ് സെ​​ക്ര​​ട്ട​​റി അ​​ധ്യ​​ക്ഷ​​നാ​​യ സ്ക്രീ​​നിം​​ഗ് ക​​മ്മി​​റ്റി ഫ​​യ​​ലി​​ൽ ഒ​​പ്പു​​വ​​ച്ചു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ അ​​നു​​മ​​തി​​ക്ക് അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

വാ​​ണി​​ജ്യ-​ദേ​​ശ​​സാ​​ത്കൃ​​ത ബാ​​ങ്കു​​ക​​ളി​​ലെ വാ​​യ്പ​​ക​​ളു​​ടെ ജ​​പ്തി ന​​ട​​പ​​ടി​​ക്കു​​ള്ള മോ​​റ​​ട്ടോ​​റി​​യ​​ത്തി​​ന് വ​​രു​​ന്ന ജൂ​​ലൈ 31 വ​​രെ പ്രാ​​ബ​​ല്യ​​മു​​ണ്ട്.​ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക്, ഹൗ​​സിം​​ഗ് ബോ​​ർ​​ഡ്, വി​​വി​​ധ കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നെ​​ടു​​ത്ത വാ​​യ്പ​​ക​​ൾ​​ക്ക് ഒ​​ക്ടോ​​ബ​​ർ 11 വ​​രെ​​യും കാ​​ലാ​​വ​​ധി​​യു​​ണ്ടെ​​ന്നാ​​ണു ക​​മ്മീ​​ഷ​​ന്‍റെ നി​​രീ​​ക്ഷ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.