ശസ്ത്രക്രിയക്കെത്തിയ യുവതിയെ ഡോക്ടർമാർ ജീവനോടെ എംബാം ചെയ്തു
Wednesday, April 11, 2018 1:08 PM IST
ശ​സ്ത്ര​ക്രി​യ​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യെ ഡോക്ടർമാർ ജീ​വ​നോ​ടെ എം​ബാം ചെ​യ്തു. റ​ഷ്യ​യി​ലെ വോ​ൾ​ഗ ഫെ​ഡ​റ​ലി​ലു​ള്ള യൂ​ലി​നോ​സ്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ശ്ര​ദ്ധ കാ​ര​ണം ഒ​രു യു​വ​തി​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. അ​ണ്ഡാ​ശ​യ​ത്തി​ലെ മു​ഴ നീ​ക്കം ചെ​യ്യു​വാ​നാ​ണ് ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യായ എ​ക്കാ​ത്ത​റീ​ന ഫെ​ദ്യേ​വ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

എ​ന്നാ​ൽ മ​രു​ന്നാ​യി സ​ലൈ​ൻ ലാ​യ​നി ന​ൽ​കു​ന്ന​തി​നു പ​ക​രം മൃ​ത​ദേ​ഹ​ങ്ങ​ൾ എം​ബാം ചെ​യ്യു​ന്ന ഫോ​ർ​മാ​ലി​ൻ ലാ​യ​നി ന​ൽ​കി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ത​ങ്ങ​ൾ​ക്കു പ​റ്റി​യ കൈ​യ്യ​ബ​ദ്ധം മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ ഉ​ട​ൻ ത​ന്നെ ഇ​വ​രു​ടെ വ​യ​ർ വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും എ​ല്ലാ​വ​രെ​യും നി​രാ​ശ​രാ​ക്കി എ​ക്കാ​ത്ത​റീ​ന മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം അ​വ​ൾ ക​ണ്ണു തു​റ​ന്നി​രു​ന്നു എ​ന്നാ​ൽ വി​ഷ​ത്തെ പു​റ​ന്ത​ള്ളാ​ൻ അ​വ​ളു​ടെ ശ​രീ​ര​ത്തി​നാ​യി​ല്ല. ഡോ​ക്ട​ർ​മാ​ർ ജീ​വ​നോ​ടെ എം​ബാം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ക്കാ​ത്ത​റീ​ന​യു​ടെ ഭ​ർ​ത്തൃ​മാ​താ​വ് പ​റ​ഞ്ഞു. സം​ഭ​വം ലോ​ക​മെ​ന്പാ​ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തോ​ടെ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.